Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണ്ണാടകയിലുള്ള നിർമ്മലിന് ഒളിവു ജീവിതം ഒരുക്കുന്നത് മുൻ മന്ത്രിയെന്ന് നിക്ഷേപകർ; കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യാൻ തമിഴ്‌നാട് പൊലീസ് തിരുവനന്തപുരത്ത് എത്തിയേക്കും; ചിട്ടിക്കമ്പിനി ഉടമ അറസ്റ്റൊഴിവാക്കാൻ മധുര കോടതിയെ സമീപിച്ചെന്നും റിപ്പോർട്ട്; പാറശ്ശാലയിലെ ചിട്ടിതട്ടിപ്പിൽ നിറയുന്നത് വർഷങ്ങളുടെ ഗൂഢാലോചന

കർണ്ണാടകയിലുള്ള നിർമ്മലിന് ഒളിവു ജീവിതം ഒരുക്കുന്നത് മുൻ മന്ത്രിയെന്ന് നിക്ഷേപകർ; കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യാൻ തമിഴ്‌നാട് പൊലീസ് തിരുവനന്തപുരത്ത് എത്തിയേക്കും; ചിട്ടിക്കമ്പിനി ഉടമ അറസ്റ്റൊഴിവാക്കാൻ മധുര കോടതിയെ സമീപിച്ചെന്നും റിപ്പോർട്ട്; പാറശ്ശാലയിലെ ചിട്ടിതട്ടിപ്പിൽ നിറയുന്നത് വർഷങ്ങളുടെ ഗൂഢാലോചന

അരുൺ ജയകുമാർ

തിരുവനന്തപുരം: 600 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ചിട്ടികമ്പനി ഉടമ കെ നിർമ്മലൻ കോടതിയിൽ പാപ്പർ ഹർജി നൽകിയത് തനിക്ക് ആകെ 90 കോടി രൂപയുടെ സ്വത്ത് മാത്രമെ കൈവശമുള്ളുവെന്നാണ്. ചിട്ടി കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്ന പലർക്കും നിക്ഷേപത്തിന്റെ പത്തിലൊന്ന് മാത്രമാണ് ബാങ്ക് പാസ് ബുക്കിൽ പിച്ച് നൽകിയതും. എന്നാൽ പണം വാങ്ങി പാസ് ബുക്കിൽ പതിച്ച് നൽകിയ പലരുടേയും പേരിൽ കമ്പിയുടെ ഔദ്യോഗിക രേഖകളിൽ അക്കൗണ്ട് പോലുമില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബാങ്കിലെ നിക്ഷേപമെന്ന് വിശ്വസിച്ച് പലരും പാസ് ബുക്ക് പതിച്ച് വാങ്ങി വീട്ടിലേക്ക് പോയെങ്കിലും ഒരു അക്കൗണ്ട് ആരുടേയും പേരിൽ ഇല്ലാ എന്നതാണ് വാസ്തവം. നിർമ്മലൻ കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്ത ശേഷം കേസിൽ കക്ഷി ചേർന്നവരിൽ നിന്നുമാണ് ഈ വിവരം മനസ്സിലാക്കിയിട്ടുള്ളത്. കൃത്രിമ രേഖയിൽ ബാങ്ക് സീൽ നൽകി പറ്റിച്ച വകുപ്പ് കൂടി ഇയാൾക്കെതിരെ ചുമത്തപ്പെടുമെന്നാണ് നിയമ വിദഗ്ദർ പറയുന്നത്.

നിർമ്മലൻ കോടതിയിൽ പാപ്പർ ഹർജി നൽകിയതിനെ തുടർന്ന് വിവിധ നിക്ഷേപകർ ചേർന്നാണ് ആദ്യം പരാതി നൽകിയത്. അഡ്വക്കേറ്റ് ശാസ്തമംഗലം അജിത് മുഖേനയാണ് നിക്ഷേപകർ കേസ് ഫയൽ ചെയ്തത്. കേസ് ഫയൽ ചെയ്ത് ഒരാഴ്ചയാകുന്നതിന് മുൻപ് തന്നെ 250ൽപ്പരം ആളുകളാണ് തങ്ങൾ ഫയൽ ചെയ്ത കേസിൽ കക്ഷി ചേർന്നതെന്നും അഭിഭാഷകനായ അഫ്സൽ ഖാൻ പറയുന്നു. നിർമ്മലൻ കോടതിയിൽ ഫയൽ ചെയ്ത പാപ്പർ സ്യൂട്ടിൽ പണം തിരികെ നൽകാനുള്ളവരുടെ പേര് വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. പണം അടച്ച് ബാങ്ക് പാസ് ബുക്ക് കൈയിലുണ്ടായിട്ടും തങ്ങളുടെ പേരുകൾ പട്ടികയിലില്ലാതെ വന്നതോടെയാണ് പണം ബാങ്കിൽ നിക്ഷേപമുണ്ടെന്ന് വിശ്വസിച്ചത് വെറുതേയായെന്ന് മനസ്സിലായത്. നിർമ്മലന്റെ സ്വത്തുക്കൾ ഭാഗിച്ച് നിക്ഷേപകരുടെ പണം തിരികെ നൽകുമ്പോഴും പട്ടികയിലില്ലാത്തതിനാൽ ഇവർക്ക് പണം ലഭിക്കില്ല.

ബാങ്ക് ഉടമയായ നിർമ്മൽ കോടതിയിൽ താൻ നിക്ഷേപകർക്ക് കൊടുത്തു തീർക്കുവാനുള്ള കടബാധ്യതകളുടെ വിവരങ്ങളും തന്റെപേരിലുള്ള സ്വത്ത് വഹകളും ആധാരവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, നിക്ഷേപകർക്ക് ലഭിക്കുവാനുള്ള തുകകൾ ഇനി കോടതി മുഖാന്തരം നടപടി സ്വീകരിച്ചു വാങ്ങേണ്ടതാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. 14500 നിക്ഷേപകരിൽ വെറും 18 പേരുടെ പേരുകൾ മാത്രമാണ് പണം കൊടുത്ത് തീർക്കാനുള്ളതിൽ പറഞ്ഞിരിക്കുന്നത്. പിന്നീട് നിക്ഷേപകരുടെ പേര് വിവരങ്ങൾ കൂടുതലായി ലഭിച്ചുവെങ്കിലും പലരുടേയും പേരുകൾ ഒരു രേഖയിലുമില്ലായെന്ന് കണ്ടെത്തിയതോടെയാണ് പണം നേരത്തെ തന്നെ മാറ്റിയിരുന്നുവെന്ന് മനസ്സിലാക്കിയത്.

ഇതുവരെ 250ൽപരം പേർ കക്ഷി ചേർന്നതിൽ 40ൽ പരം ആളുകളുടെ പേരിൽ ബാങ്കിൽ ഒരു പണവും ഉള്ളതായി സൂചിപ്പിക്കുന്നില്ല. എന്നാൽ ഇവർക്ക് ബാങ്ക് പാസ് ബുക്കിൽ സീൽ ചെയ്ത് നൽകിയതിനാൽ ആ രേഖ തെളിവായി അവശേഷിക്കും. പതിനാലായിരത്തിൽപ്പരം നിക്ഷേപകരിൽ നിന്നുമായി 600 കോടി രൂപ തട്ടിച്ചാണ് നിർമ്മലൻ മുങ്ങിയത്. ഇതിൽ എത്രപേർക്കാണ് പാസ് ബുക്ക് പതിച്ച് നൽകിയ ശേഷം പണം നിർമ്മലൻ കൈക്കലാക്കിയതെന്ന് അന്വേഷിച്ച് വരികയാണെന്നും അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. 10 ലക്ഷം രൂപ വരെ നിക്ഷേപിച്ച പലർക്കും ഇൻകം ടാക്സിന്റെ പേര് പറഞ്ഞ് ഇയാൾ 1 ലക്ഷം രൂപവരെ മാത്രം പതിച്ച് നൽകിയ നിരവധി സംഭവങ്ങൾ മറുനാടൻ മലയാളി നേരത്തെ റിപ്പോർട് ചെയ്തിരുന്നു.

അതിനിടെ പണം തട്ടി മുങ്ങിയ നിർമ്മലൻ മധുര കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചുവെന്നാണ് വിവരം. ഇയാൾ കർണ്ണാടകിലെ ഒരു വിനോദ കേന്ദ്രത്തിലുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. നിർമ്മൽ കൃഷ്ണ ഒളിവിലുള്ളത് കർണ്ണാടകയിലാണെന്നും സംരക്ഷണം ഒരുക്കുന്നത് മുൻ മന്ത്രിസഭയിലെ ഉന്നതനാണെന്നും നാട്ടുകാർ പറയുന്നു. തട്ടിപ്പിന് ഇരയായവരിൽ 80 ശതമാനവും മലയാളികളാണെങ്കിലും കേരള പൊലീസ് ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. സംസ്ഥാനത്തെ പല ഇടത് വലത് നേതാ്കകൾക്കും ഇവിടെ നിക്ഷേപമുണ്ടായത് തന്നെയാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. എന്നാൽ തമിഴ്‌നാട് പൊലീസിനെകൊണ്ട് ഇത് അന്വേഷിപ്പിച്ച് കേരളത്തിലെ നേതാക്കളുടെ പേര് പുറത്ത്കൊണ്ട് വരാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. സംഭവം നടന്ന കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ ബിജെപി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് എംപി. ഇവർക്ക് ഇപ്പോൾ തമിഴ്‌നാട് ഭരിക്കുന്ന എഐഡിഎംകെയുമായുള്ള അടുത്ത ബന്ധവും അന്വേഷണത്തിൽ പ്രിതഫലിപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കേരളത്തിലെ മുന്മന്ത്രിയെ തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.

തട്ടിപ്പ് കേസിൽ തമിഴ്‌നാട് പൊലീസിന്റെ ഇടപെടൽ ഭയന്ന് തന്നെയാണ് കേരളത്തിലെ മുൻ മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കൾ. മുന്നണി വ്യത്യാസമില്ലാതെ പല നേതാക്കളും ഇവിടെ പണം നിക്ഷേപിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ പണം പിൻവലിച്ചെങ്കിലും ജില്ലയിലെ പ്രമുഖ യുവ നേതാവിനും പാർട്ടി വിട്ട് ഒരു മുൻ എംഎൽഎയ്ക്കും കോടികൾ നഷ്ടമായിട്ടുണ്ട്.600 കോടി രൂപയോളം രൂപ നിക്ഷേപകരിൽ നിന്നും തട്ടിച്ചാണ് നിർമ്മൽ ചിറ്റ്‌സ് കമ്പനി മുതലാളി നിർമ്മലൻ മുങ്ങിയത്. കോടതിയിൽ പാപ്പർ സ്യൂട്ട് നൽകിയ നിർമ്മലൻ പറയുന്നതാകട്ടെ തനിക്ക് 90 കോടി രൂപയുടെ സ്വത്ത് മാത്രമെ കൈവശമുള്ളുവെന്നാണ്. അതായത്. ഈ പറഞ്ഞ 90 കോടി രൂപ നിക്ഷേപകർക്ക് കോടതി വഴി വീതിച്ച് നൽകേണ്ടി വരും അത് കഴിഞ്ഞാൽ പിന്നെ 500 രൂപയ്ക്ക് മുകളിൽ വിലയുള്ള ഒന്നും തന്നെ നിർമ്മലൻ മുതലാളിയുടെ കൈവശമില്ലെന്നാണ്. 500 കോടിയെന്നാണ് നിർമ്മലൻ പറയുന്നതെങ്കിലും യഥാർഥ തുക 1200 കോടിക്ക് മുകളിൽ വരുമെന്നാണ് രഹസ്യാന്വേഷണ സംഘച്ചിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.

നോട്ട് നിരോധനത്തിന് പിന്നാലെ ജില്ലയിൽ ഏഴോളം ബാങ്കുകൾ പൊട്ടിയപ്പോഴും നിർമ്മലന്റെ സ്ഥാപനത്തിൽ മാത്രം നിക്ഷേപങ്ങൾ കൂടി വരികയായിരുന്നു. 10 ലക്ഷം രൂപ നിക്ഷേപിച്ച പലർക്കും തങ്ങളുടെ ബാങ്ക് പാസ് ബുക്കിൽ രേഖപ്പെടുത്തി നൽകിയത് പക്ഷേ വെറും ഒരു ലക്ഷം രൂപ മാത്രമാണെന്നും കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ഇൻകം ടാക്‌സ് പേയ്‌മെന്റിൽ നിന്നും രക്ഷപ്പെടാം എന്നുമാണ്.നിർമ്മലൻ ഇപ്പോൾ പറയുന്നത് 90 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്. ബാധ്യത 600 കോടിയുടേയും. അപ്പോൾ ആറിലൊന്ന് തുക പേലും നിക്ഷേപകർക്ക് തിരിച്ച് കിട്ടില്ലെന്നും ഇനി കോടതി ഇടപെട്ട് നിർമ്മലന്റെ ബിനാമി സ്വത്തുൾപ്പടെ കണ്ടെത്തിയാൽ മാത്രമെ നിക്ഷേപകർക്ക് കൂടുതലായി എന്തെങ്കിലും പണം പ്രതീക്ഷിക്കേണ്ടതുള്ളുവെന്നാണ് അഭിഭാഷകൻ പറയുന്നത്. പാപ്പർ സ്യൂട്ടിൽ നിർമ്മലൻ പറയുന്നത് തന്റെ അച്ഛന്റെ കാലത്ത് നൽകിയ പല ലോണുകളും ഇപ്പോഴും തിരികെ ലഭിക്കാനുണ്ടെന്നും അങ്ങനെയാണ് കടം പെരുകി കമ്പനി നഷ്ടത്തിലായതെന്നുമാണ്.

കൃത്യമായി പലിശ നൽകിയിരുന്ന നിർമ്മലന്റെ സ്ഥാപനത്തിൽ പക്ഷേ നോട്ട് നിരോധനത്തിന് ശേഷം പലിശ ഉൾപ്പടെ മുടങ്ങിയതായാണ് സൂചന. കഴിഞ്ഞ മാർച്ചിൽ കമ്പനിയുടെ പേര് മാറ്റുകയും ചെയ്തിരുന്നു നിർമ്മൽ കൃഷ്ണ ബെനഫിറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരുന്ന കമ്പനി മാർച്ചോടെ നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പേരിൽ രജിസ്ട്രർ ചെയ്ത് എംഡിയായി മറ്റൊരാളെ നിയമിക്കുകയും പിന്നീട് നിർമ്മലൻ ഡയറക്ടറായി തുടരുകയുമായിരുന്നു. അതായത് ഇപ്പോൾ വെളിപ്പെടുത്തിയ സ്വത്തിൽ നിർമ്മലനെ കൂടാതെ കമ്പനിയിൽ വേറെ ആളുകളുടെ പേരിൽ ഷെയറുകൾ മാറ്റിയിട്ടുണ്ടൊ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതിനിടെ പാറശാലയിലെ നിർമൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ നിക്ഷേപതട്ടിപ്പിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിനെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സ ാധാരണക്കാരായ നിരവധിയാളുകളുടെ പണമാണ് ഇത് മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. ചിട്ടിയിലും നിക്ഷേപത്തിലുമായി 1000 കോടിയലധികം രൂപയുടെ തട്ടിപ്പുനടന്നുവെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിലും, തമിഴ്‌നാട്ടിലും രണ്ട് സംസ്ഥാനങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന വലിയ തട്ടിപ്പായതിനാൽ രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന്റെ വെവ്വേറെയുള്ള അന്വേഷണത്തിന് പകരം കേന്ദ്ര ഏജൻസിയുടെ അന്വേഷണമാവും ഫലപ്രദമാവുക എന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. അതുകൊണ്ട് നിർമൽ കൃഷ്ണ തട്ടിപ്പിനെക്കുറിച്ച് സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP