Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൻ ഹിന്ദുമത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നൽകി; നവരാത്രി ആഘോഷത്തിന് ഗാനഗന്ധർവ്വൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കച്ചേരിക്കെത്തും; 'പത്മനാഭ ശതകം' ക്ഷേത്ര കൽമണ്ഡപത്തിൽ ആലപിക്കുമെന്ന് സൂചന; അമേരിക്കയിൽ നിന്ന് ലഭിച്ച കത്തിൽ ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനം നാളെ: ഗുരൂവായൂർ അമ്പലനടയിലും പാടാൻ യേശുദാസ് എത്തുമോ? അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ

താൻ ഹിന്ദുമത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നൽകി; നവരാത്രി ആഘോഷത്തിന് ഗാനഗന്ധർവ്വൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കച്ചേരിക്കെത്തും; 'പത്മനാഭ ശതകം' ക്ഷേത്ര കൽമണ്ഡപത്തിൽ ആലപിക്കുമെന്ന് സൂചന; അമേരിക്കയിൽ നിന്ന് ലഭിച്ച കത്തിൽ ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനം നാളെ: ഗുരൂവായൂർ അമ്പലനടയിലും പാടാൻ യേശുദാസ് എത്തുമോ? അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലായളി ബ്യൂറോ

തിരുവനന്തപുരം:''ഗുരുവായൂരപ്പനെക്കുറിച്ച് ഞാൻ ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. പക്ഷേ, ക്ഷേത്രത്തിനകത്തു കയറി കണ്ണനെ കാണാൻ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല'' ഗാനഗന്ധർവൻ യേശുദാസ് പല വേദികളിലും ഇത് പറഞ്ഞിട്ടുണ്ട്. സംഗീതക്കച്ചേരികളിൽ 'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം...' എന്ന ദ്വിജാവന്തി രാഗത്തിലുള്ള ഗാനം പാടി തന്റെ വേദന പങ്കുവച്ചിട്ടുമുണ്ട്.

ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലും തിരുപ്പതിയിലും ദർഗകളിലുമെല്ലാം ഞാൻ പോയിട്ടുണ്ട്. കൃഷ്ണനെക്കുറിച്ച് ഒട്ടേറെ പാട്ടുകൾ പാടിയിട്ടുള്ള എനിക്ക് ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇതിനെതിരെ പലരും ശബ്ദമുയർത്തി. പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ വന്നു. പക്ഷേ, ഞാൻ പറഞ്ഞു: ''ഗുരുവായൂരപ്പൻ എന്റെ അപ്പനാണ്. അച്ഛനും മകനുംതമ്മിലുള്ള വിഷയം ഞങ്ങൾ തീർത്തോളാം.'-മലയാളി ഏറെ ചർച്ച ചെയ്ത ഗാനഗന്ധർവ്വൻ യേശുദാസിന്റെ വാക്കുകാണ് ഇവ.

ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പാടും-ഇത് ഗാനഗന്ധർവ്വന്റെ ആഗ്രഹമാണ്. പക്ഷേ ഇനിയും ഗുരുവായൂർ അമ്പല നട യേശുദാസിനായി തുറന്നില്ല. ഇപ്പോഴിതാ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് ഗോപകുമാരനും പത്മനാഭനും സാക്ഷാൽ വിഷ്ണു തന്നെയെന്ന നിർവൃതി അടയാനാണ് യേശുദാസിന്റെ ശ്രമം. താൻ ഹിന്ദുമത വിശ്വാസിയാണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം യേശുദാസ് പത്മമാനാഭ സ്വാമി ക്ഷേത്ര അധികൃതർക്ക് അയച്ചതായി റിപ്പോർട്ട്. മംഗളത്തിൽ സീനിയർ റിപ്പോർട്ടറായ എസ് നാരായണനാണ് ഈ വാർത്ത നൽകിയിരിക്കുന്നത്.

താൻ ഹിന്ദുമത വിശ്വാസിയാണെന്ന് യേശുദാസ് രേഖാമൂലം സാക്ഷ്യപ്പെടുത്തിയാൽ പത്മനാഭ സ്വാമി ക്ഷേത്ര പ്രവേശനം സാധ്യമാകും. അമേരിക്കയിൽ നിന്ന് അയച്ച സത്യവാങ്മൂലം നാളെ ചേരുന്ന ക്ഷേത്ര ഭരണസമിതി ചർച്ച ചെയ്യും. യേശുദാസിന് അനുമതിയും നൽകും. ഇതോടെ ക്ഷേത്രത്തിനുള്ളിൽ ഗാനാലാപനത്തിന് യേശുദാസിന് അവസരം ഒരുങ്ങും. കഴിഞ്ഞ ദിവസമാണ് മതിലകം ഓഫീസിൽ യേശുദാസിന്റെ സത്യവാങ്മൂലം കിട്ടിയത്. സ്വാതിതിരുന്നാൽ മഹാരാജാവ് രചിത്ത പത്മനാഭ ശതകം ക്ഷേത്രത്തിനുള്ളിൽ യേശുദാസ് ആലപിക്കുമെന്നാണ് സൂചന. ക്ഷേത്ര കൽമണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ യേശുദാസിന്റെ കച്ചേരി നടക്കും.

യേശുദാസ് തനിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ കയറാനുള്ള ആഗ്രഹം പണ്ടേ പ്രകടിപ്പിച്ചിരുന്നതാണ്. ഈ ആഗ്രഹത്തിന് മതമെന്ന വേലിക്കെട്ടാണ് അദ്ദേഹത്തിന് തടസമായിരുന്നത്. ഏറ്റവും മികച്ച കൃഷ്ണ സ്തുതികൾ ആലപിച്ചിട്ടുള്ള യേശുദാസിന്റെ ആഗ്രഹം എന്ന് സഫലമാകും എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിടുന്നില്ല. തന്നെ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റുമോ.. എന്നാണ് ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന്റെ എപ്പോഴും ഉയർത്തുന്ന ചോദ്യം.

ഇതിനിടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനത്തിനായി ഹിന്ദുമത വിശ്വാസിയാണെന്ന സത്യവാങ്മൂലം നൽകിയതായി വാർത്ത എത്തുന്നത്. നവരാത്രിക്കാലത്ത് ക്ഷേത്രത്തിലെത്താനാണ് യേശുദാസ് ആലോചിക്കുന്നത. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നവരാത്രികാലത്ത് വലിയ പ്രാധാന്യമാണുള്ളത്. സരസ്വതി ക്ഷേത്രത്തിൽ അതിപ്രശസ്തരാണ് കച്ചേരിക്ക് എത്തുന്നത്. ഇതിന് ഇത്തവണ യേശുദാസും ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ ഗുരുവായൂർ ക്ഷേത്ര പ്രവേശനമെന്ന യേശുദാസിന്റെ സ്വപ്‌നവും സഫലീകരണത്തിന് അടുത്തെത്തും.

അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം യാഥാർത്ഥ്യമാക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. സത്യവാങ്മൂലം എഴുതി നൽകാതെ തന്നെ ക്ഷേത്രങ്ങളിൽ എല്ലാ വിശ്വാസികളേയും പ്രവേശിപ്പിക്കാനാണ് ചർച്ചകൾ. ഇതിന് യേശുദാസിന്റെ പുതിയ നീക്കം മറ്റൊരു തലം നൽകും. നേരത്തെ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചതായി സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനാണ് ഇതെന്ന തരത്തിലായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തൽ. പിന്നീട് യേശുദാസ് ഹിന്ദു മതം സ്വീകരിച്ചെന്ന വാർത്തകൾ നിഷേധിച്ച് യേശുദാസിന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു.

യേശുദാസ് മതം മാറിയിട്ടില്ലെന്നും മതാതീതമായ ദൈവത്തിലാണ് യേശുദാസ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും യേശുദാസിന്റെ പത്നി പ്രഭാ യേശുദാസ് പ്രതികരിച്ചിരുന്നു. ദൈവവിശ്വാസത്തെ സംബന്ധിച്ച അദേഹത്തിന്റെ വിശ്വാസങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ല, യേശുദാസ് മതം മാറിയെന്ന വാർത്തകൾ തള്ളിക്കളഞ്ഞു കൊണ്ട് അവർ വ്യക്തമാക്കി. യേശുദാസ് ഹിന്ദുമതത്തിലേക്ക് മടങ്ങിയതായി ട്വിറ്ററിലൂടെ അറിഞ്ഞെന്നും വാർത്ത ശരിയാണെങ്കിൽ എല്ലാ ഹൈന്ദവരും അദേഹത്തെ ഒന്നായി നിന്നു സ്വാഗതം ചെയ്യണമെന്നമായിരുന്നു ബിജെപി നേതാവ് കൂടിയായ സുബ്രഹ്മണ്യസ്വാമിയുടെ വെളിപ്പെടുത്തൽ. ജനനം ക്രൈസ്തവനായിട്ടാണെങ്കിൽ യേശുദാസ് ഹൈന്ദവ രീതികളാണ് പിന്തുടർന്ന് പോന്നത്. മൂകാംബിക ക്ഷേത്രത്തിലാണ് പിറന്നാൾ ആഘോഷിക്കുന്നത്. പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം പോവുകയും ചെയ്യും. ഗുരുവായൂരിൽ പ്രവേശിക്കുകയാണ് തന്റെ സ്വപ്നമെന്നും പറഞ്ഞിട്ടുണ്ട്.

ലോകത്തെ എല്ലാ മനുഷ്യർക്കും നന്മയുണ്ടാകാൻ പ്രാർത്ഥിക്കുന്ന മതമാണ് ഹിന്ദുമതമെന്ന് തുറന്ന് പറയുന്ന വ്യക്തിയാണ് യേശുദാസ്. ഹിന്ദുമതം ഒരു ജീവിതചര്യയാണെന്നും യേശുദാസ് വിശദീകരിച്ചിരുന്നു. ജാതിമത ചിന്തകൾക്ക് അപ്പുറത്ത് ലഭിക്കുന്ന ഈശ്വര ചൈതന്യമാണ് ധ്യാനങ്ങളിലൂടെ നമുക്ക് ലഭിക്കുകയെന്നായിരുന്നു അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP