Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവ്വകലാശാലകളിൽ ബിജെപി വിരുദ്ധ വികാരം ശക്തമാകുന്നുവോ? വർഷങ്ങളായി ഭരണം നിലനിർത്തിയിരുന്ന പല സർവകലാശാലകളിലും എബിവിപി പരാജയം രുചിച്ചത് ഇതിന്റെ ഫലമാണെന്ന് വിലയിരുത്തൽ: സർവ്വകലാശാലകളിൽ കോൺഗ്രസ് അനുകൂല തരംഗം ശക്തമാകുന്നു

സർവ്വകലാശാലകളിൽ ബിജെപി വിരുദ്ധ വികാരം ശക്തമാകുന്നുവോ? വർഷങ്ങളായി ഭരണം നിലനിർത്തിയിരുന്ന പല സർവകലാശാലകളിലും എബിവിപി പരാജയം രുചിച്ചത് ഇതിന്റെ ഫലമാണെന്ന് വിലയിരുത്തൽ: സർവ്വകലാശാലകളിൽ കോൺഗ്രസ് അനുകൂല തരംഗം ശക്തമാകുന്നു

ന്യൂഡൽഹി: രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ബിജെപി വിരുദ്ധ വികാരം ശക്തമാകുന്നു. വർഷങ്ങളായി ഭരണം നിലനിർത്തിയിരുന്ന പല സർവകലാശാലാ വിദ്യാർത്ഥി യൂണിയനുകളിലും ബിജെപി അനുകൂല വിദ്യാർത്ഥി സംഘടനയായ എബിവിപി പരാജയം രുചിച്ചത് ഇതിന്റെ ഫലമാണെന്നാണു വിലയിരുത്തൽ.

ഡൽഹി സർവകലാശാല

രാജ്യത്ത് ഏറ്റവുമധികം വിദ്യാർത്ഥികൾ വോട്ടു ചെയ്യുന്ന യൂണിയൻ തിരഞ്ഞെടുപ്പുകളിലൊന്ന്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇതിൽ ഭാഗമാകുന്നുവെന്നതിനാൽ വിദ്യാർത്ഥി സംഘടനകൾക്കും അഭിമാന പോരാട്ടം. അഞ്ചുവർഷത്തെ എബിവിപി ആധിപത്യം തകർത്ത് ഇത്തവണ കോൺഗ്രസ് വിദ്യാർത്ഥി സംഘടന എൻഎസ്‌യുഐ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടി. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകൾ മാത്രമേ എബിവിപിക്കു കിട്ടിയുള്ളൂ. ജോയിന്റ് സെക്രട്ടറി ഫലത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലുമാണ് എൻഎസ്യു.

ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)

രണ്ടു വർഷമായി ഇവിടെ എബിവിപിക്ക് പ്രധാന സ്ഥാനങ്ങളൊന്നുമില്ല. ഇത്തവണ മുഴുവൻ സീറ്റുകളും ഐസഎസ്എഫ്‌ഐഡിഎസ്എഫ് കൂട്ടുകെട്ട് നേടി. എബിവിപി ഒരു സീറ്റിൽ പോലും വിജയിച്ചില്ല.

പഞ്ചാബ് സർവകലാശാല

പഞ്ചാബ് സർവകലാശാലയിൽ നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എൻഎസ്യു ഭരണം പിടിച്ചെടുത്തത്. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ ഉൾപ്പെടെ മൂന്നു സീറ്റുകൾ ഇവർ നേടിയപ്പോൾ എബിവിപിക്കു ജോയിന്റ് സെക്രട്ടറി സ്ഥാനം മാത്രം.

രാജസ്ഥാൻ സർവകലാശാല

എബിവിയുടെ അഭിമാന കേന്ദ്രങ്ങളിലൊന്നായ രാജസ്ഥാൻ സർവകലാശാലയിൽ അവർക്കു പ്രസിഡന്റ് സ്ഥാനം നഷ്ടമായത് അപ്രതീക്ഷിതമായാണ്. എബിവിപിയുടെ വിമത സ്ഥാനാർത്ഥിയാണ് ജയിച്ചത്. എൻഎസ്യുവിന് ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടായിരുന്നെങ്കിലും എബിവിപി വിമതനു പരോക്ഷമായി പിന്തുണ നൽകിയിരുന്നു. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ എൻഎസ്യു വിജയം നേടി. എബിവിപി ജയിച്ചതു ജോയിന്റ് സെക്രട്ടറി സ്ഥാനത്തു മാത്രം.


ഉദയ്പുർ സർവകലാശാല

എബിവിപി ആധിപത്യമുണ്ടായിരുന്ന ഇവിടെ ഇത്തവണ എൻഎസ്‌യു രണ്ടു സീറ്റ് നേടി ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എബിവിപിക്ക്.

ഗുവാഹത്തി സർവകലാശാല

ഇവിടെ ആകെയുള്ള 15 ജനറൽ സീറ്റിൽ എട്ടും ജയിച്ചത് ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ (എഎഎസ്യു). അപ്രസക്തമായ രണ്ടു സ്ഥാനങ്ങളിൽ മാത്രമാണ് എബിവിപി ജയിച്ചത്.

ത്രിപുര കോളജുകൾ

ത്രിപുരയിലെ 22 ഗവ. കോളജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ സഖ്യം വൻവിജയം നേടി. 778 സീറ്റിൽ 751 എണ്ണത്തിൽ മുന്നണി വിജയിച്ചു. 530 സീറ്റിൽ എതിരില്ലാത്ത വിജയമായിരുന്നു. എബിവിപിക്ക് 27 സീറ്റേ കിട്ടിയുള്ളൂ. എൻഎസ്‌യുഐയ്ക്കു സീറ്റുകളൊന്നുമില്ല. എബിവിപിയുടെ ദേശീയ സമ്മേളനത്തിനുൾപ്പെടെ വേദിയായ ഡെറാഡൂൺ എംകെപി പിജി കോളജിലും എബിവിപി സമ്പൂർണ പരാജയമായി. ഇവിടെ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മുഴുവൻ സീറ്റും നേടിയത് എൻഎസ്യു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP