Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണക്കോടി കൊടുക്കാൻ ജയിലിൽ പോയിട്ട് തിരിച്ച് വരുമ്പോൾ ആക്രമിക്കപ്പെട്ട നടിയെയും ചെന്ന് കാണാം; ഗണേശ് കുമാറിന്റെ പ്രസ്താവന ഞെട്ടിക്കുന്നത്; ദിലീപിനെ പിന്തുണച്ച് ജയിലിൽ എത്തിയ താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സജിത മഠത്തിൽ

ഓണക്കോടി കൊടുക്കാൻ ജയിലിൽ പോയിട്ട് തിരിച്ച് വരുമ്പോൾ ആക്രമിക്കപ്പെട്ട നടിയെയും ചെന്ന് കാണാം; ഗണേശ് കുമാറിന്റെ പ്രസ്താവന ഞെട്ടിക്കുന്നത്; ദിലീപിനെ പിന്തുണച്ച് ജയിലിൽ എത്തിയ താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സജിത മഠത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഓണക്കോടി കൊടുക്കാൻ പോയ ജയറാമിനെയും ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ പോയ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും രൂക്ഷമായി വിമർശിച്ച് നടി സജിത മഠത്തിൽ. ജയിലിലെത്തി പരസ്യ പിന്തുണ പ്രഖ്യാപിച്ച ഇടത് എംഎൽഎ ഗണേശ് കുമാറിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ് അംഗം കൂടിയായ സജിത മഠത്തിൽ പറഞ്ഞു.

അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങുകളിൽ അടക്കം പരസ്യമായി നടിക്കൊപ്പമാണെന്ന് പറഞ്ഞിട്ട്, പ്രതിച്ചേർക്കപ്പെട്ടയാളെ ചെന്ന് കണ്ട് പിന്തുണ പ്രഖ്യാപിക്കുന്നതിനെയും സജിത മഠത്തിൽ വിമർശിച്ചു. വാക്കാൽ മാത്രമാണ് നടിക്കുള്ള ഇവരുടെ പിന്തുണ. അച്ഛന്റെ മരണാനന്തര ചടങ്ങിനായി രണ്ട് മണിക്കൂർ സമയത്തേക്ക് ജയിലിൽ നിന്നും ദിലീപ് പുറത്തിറങ്ങാനിരിക്കെ നാളെ നടക്കാനിരിക്കുന്നത് വലിയ ഒരു നാടകമാണെന്നും സജിത പറയുന്നു.

സിനിമാ പ്രവർത്തകരെത്തി ദിലീപിനെ കാണുന്നത് സുഹൃത്തെന്ന നിലയിലാണെങ്കിൽ ആർക്കും വിരോധമില്ല. നടിയെ ഫോണിൽ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്നവർ.

കേസ് അട്ടിമറിക്കുന്നതിനും ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും സജിത മഠത്തിൽ പ്രതികരിച്ചു. കുറ്റപത്രം പോലും സമർപ്പിക്കപ്പെടാത്ത കേസിൽ പ്രതിയെ ചെന്ന് കണ്ട ശേഷം സിനിമാക്കാരെല്ലാം അയാളുടെ കൂടെ നിൽക്കണം എന്ന് ഒരു എംഎൽഎ പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇൻഡസ്ട്രിയുടെ പോക്ക് എങ്ങോട്ടാണെന്ന് അറിയില്ല. കേസ് നിർണായക നിലയിലെത്തി നിൽക്കുമ്പോൾ ഇടത് എംഎൽഎയായ ഒരാൾ പ്രതിക്ക് അനുകൂലമായ ഇങ്ങനെ നിലപാടെടുക്കുന്നത് ഭീകരമാണ്.

വ്യക്തിപരമായ കാര്യങ്ങൾക്ക് ദിലീപ് പുറത്തിറങ്ങുന്നതിനോട് ഒരു വിരോധവുമില്ല. പക്ഷെ നടിയെ വിഷമിപ്പിക്കുന്ന നിലയിൽ എന്തെങ്കിലും നിലപാട് എടുക്കാൻ സിനിമാ പ്രവർത്തകർക്ക് ഒരു അവകാശവുമില്ല. സുഹൃത്തായ ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അയാൾക്കൊപ്പം നിൽക്കണമെന്ന പുരുഷന്മാരുടെ രീതിയായിരിക്കാം ഇത്. ഇത് വലിയ ഒരു പിആർ വർക്കാണെന്നാണ് എനിക്ക് തോന്നുന്നത്.

ഈ പ്രതിയുടെ ഔദാര്യം പറ്റിയിട്ടുള്ള അഭിനേതാവോ സുഹൃത്തോ മാത്രമല്ല ഗണേശ് കുമാർ. ഇടത് എംഎൽഎ കൂടെയാണ്. ഇത് പോലെയുള്ള പ്രസ്താവനകൾ കേസിനെ പലതരത്തിലും സ്വാധീനിക്കും. ഞെട്ടിപ്പിക്കുന്നതാണ് ഗണേശ്‌കുമാറിന്റെ നിലപാട്. അവളുടെ ഒപ്പം നിൽക്കണമെന്നില്ല. പക്ഷെ എതിരായ നിലപാട് സ്വീകരിക്കാതിരിക്കാമായിരുന്നെന്ന് സജിത മഠത്തിൽ പറയുന്നു.

ദിലീപിനെ കാണാൻ പോയവരിൽ ഒരാൾ പോലും ആക്രമണത്തിനിരയായ പെൺകുട്ടിയെ വിളിച്ച് അന്വേഷിക്കാൻ തയാറായിട്ടില്ല. ഓണക്കോടി കൊടുക്കാൻ ജയിലിൽ പോയിട്ട് തിരിച്ച് വരുമ്പോൾ ആക്രമിക്കപ്പെട്ട നടിയെയും ചെന്ന് കാണാം. പക്ഷെ സിനിമാ മേഖലയിൽ വളരെ അടുപ്പമുള്ളവർ ഒഴിച്ച് പിന്തുണ പ്രഖ്യാപിച്ച് ഒരാൾ പോലും അവളെ വിളിച്ചിട്ടില്ല. പ്രതി എന്ന് ആരോപിക്കപ്പെട്ടിരിക്കുന്നയാൾക്ക് ഒപ്പമാണ് ഇവരൊക്കെ എന്ന് വ്യക്തമാണ്. ഇക്കാര്യത്തിൻ വിമൻ ഇൻ സിനിമാ കളക്ടീവ് കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും സജിത പറഞ്ഞു.

എംഎൽഎ എന്ന നിലയിലല്ല 25 വർഷമായി അറിയാവുന്ന ദിലീപിന്റെ സുഹൃത്തെന്ന നിലയിലായിരുന്നു തന്റെ സന്ദർശനമെന്ന് ഗണേശ് കുമാർ ജയിൽ സന്ദർശനത്തിന് ശേഷം പറഞ്ഞിരുന്നു. ഒരാൾക്ക് ആപത്ത് വരുമ്പോഴാണ് കൂടെ നിൽക്കേണ്ടതെന്നും സിനിമാരംഗത്തുള്ളവർ ദിലീപിനെ പിന്തുണക്കാൻ ഭയക്കേണ്ടതില്ലെന്നും ഗണേശ് കൂട്ടിച്ചേർത്തു. എന്നാൽ, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള ചോദ്യത്തിന് താൻ അവരുടെയും വീട്ടിൽ പോയിരുന്നെന്നും ഇവിടത്തെ വിഷയം അതല്ലെന്നുമായിരുന്നു മറുപടി. നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്നു പറയുന്നില്ല. പക്ഷേ പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേശ് കുമാർ ദിലീപിനെ സന്ദർശിച്ച ശേഷം പുറത്തിറങ്ങി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP