Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം; കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിനും പ്രാതിനിധ്യം ഉറപ്പാക്കി ബിജെപി; ഒമ്പത് പുതിയ മന്ത്രിമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച് ദേശീയ നിർവാഹക സമിതി അംഗം കണ്ണന്താനവും; ഛത്തീസ്‌ഗഡ് അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മിടുക്കനായ ബ്യൂറോക്രാറ്റിനെ കൈവിടാതെ താക്കോൽ സ്ഥാനം നൽകി പ്രധാനമന്ത്രി മോദി

അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം; കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിനും പ്രാതിനിധ്യം ഉറപ്പാക്കി ബിജെപി; ഒമ്പത് പുതിയ മന്ത്രിമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച് ദേശീയ നിർവാഹക സമിതി അംഗം കണ്ണന്താനവും; ഛത്തീസ്‌ഗഡ് അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മിടുക്കനായ ബ്യൂറോക്രാറ്റിനെ കൈവിടാതെ താക്കോൽ സ്ഥാനം നൽകി പ്രധാനമന്ത്രി മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയിൽ ഒടുവിൽ മലയാളി പ്രാതിനിധ്യം. ബിജെപി ദേശീയ നിർവാഹക സമിതി അംഗം അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി പദവി നൽകി. ദേശീയ മാധ്യമങ്ങളാണ് കണ്ണന്താനം മന്ത്രിയാകുമെന്ന വാർത്ത പുറത്തുവിട്ടത്. പുതിയ ഒമ്പത് മന്ത്രിമാരുടെ ലിസ്റ്റിൽ കണ്ണന്താനവും ഇടംപിടിച്ചു. നാളെ രാവിലെ 10 മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. തീർത്തും അപ്രതീക്ഷിതമായാണ് കണ്ണന്താനം മന്ത്രിയാകുമെന്ന വിവരം പുറത്തുവന്നത്.

കേരളത്തിലെ ബിജെപി രാഷ്ട്രീയ നേതാക്കന്മാരെ കടത്തിവെട്ടിയാണ് അൽഫോൻസ് കേന്ദ്രമന്ത്രിയാകാനൊരുങ്ങുന്നത്. കുമ്മനം രാജശേഖരൻ മന്ത്രിയാകുമെന്നും സുരേഷ് ഗോപിക്ക് സാധ്യതയുണ്ടെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കണ്ണന്താനം അപ്രതീക്ഷിതമായി ഈ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ആരൊക്കെ ഏതൊക്കെ വകുപ്പുകളിലേക്കാണ് എത്തുക എന്നത് നാളെയേ പറയാൻ സാധിക്കുകയുള്ളൂവെങ്കിലും ഒമ്പത് പേരാണ് മന്ത്രി പദത്തിലെത്തുക എന്നതും അതിൽ അൽഫോൻസ് ഉണ്ടാകുമെന്നതും ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കണ്ണന്താനം മന്ത്രിയാകുമെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരങ്ങൾ. ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് എത്താനാണ് സാധ്യത.

ഗജേന്ദ്ര സിങ് ഷെഖാവത്ത്-രാജസ്ഥാൻ, സത്യപാൽ സിങ്- യുപി, അൽഫോൻസ് കണ്ണന്താനം- കേരളം, രാജ്കുമാർ സിങ്- ബിഹാർ, ഹർദീപ് സിങ് പുരി, വീരേന്ദ്രകുമാർ -മദ്ധ്യപ്രദേശ്, അനന്ത്കുമാർ ഹെഗ്‌ഡേ- കർണ്ണാടക, പ്രതാപ് ശുക്‌ള- യു പി, അശ്വനി കുമാർ ചൗബി- ബിഹാർ എന്നിവരാണ് മറ്റ് മന്ത്രിമാർ. ധനവകുപ്പ് അരുൺ ജയ്റ്റ്ലി തന്നെ നിലനിർത്താനും പ്രതിരോധം സുഷമാസ്വരാജിന ഏൽപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. നിർമലാ സീതാരാമന് കാബിനെറ്റ് പദവി നൽകിയേക്കുമെന്നും സൂചനയുണ്ട്. പ്രാദേശിക പ്രാതിനിധ്യം, പൊതുതെരഞ്ഞെടുപ്പ്, ജാതിസമവാക്യങ്ങൾ, പ്രകടനമികവ് എന്നിവയ്ക്കാണ് പുനസ്സംഘടനയിൽ പ്രാധാന്യം നല്കിയത്.

അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിസഭയിൽ എത്തിക്കുന്നതിലൂടെ പരിഷ്‌ക്കരണങ്ങളുടെ തുടർച്ച തന്നെയാണ് ഉദ്ദേശിക്കുന്നത്. നേരത്തെ കണ്ണന്താനത്തെ ഛണ്ഡിഗഡിൽ ലഫ്. ഗവർണർ റാങ്കിലുള്ള അഡ്‌മിനിസ്ട്രേറ്ററായി നിയമിക്കാൻ കേന്ദ്രം തയ്യാറായിരുന്നു. എന്നാൽ, പിന്നീട് ഈ സ്ഥാനം അദ്ദേഹത്തിന് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമാകുകയായിരുന്നു. അന്ന് എൻഡിഎ സഖ്യകക്ഷിയും പഞ്ചാബിലെ ഭരണകക്ഷിയുമായ അകാലിദളിന്റെ എതിർപ്പിനെത്തുടർന്നാണു നടപടി. നിയമനം പുനഃപരിശോധിക്കണമെന്നു പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു. കോൺഗ്രസും ആം ആദ്മി പാർട്ടിയും അഡ്‌മിനിസ്ട്രേറ്റർ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നു.

എന്നാൽ, സ്ഥാനനഷ്ടം ഉണ്ടായെങ്കിലും കണ്ണന്താനം ബിജെപി പക്ഷത്ത് അടിയുച്ച് നിലകൊള്ളുകയായിരുന്നു. 27 വർഷത്തെ ഐഎഎസ് ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ കണ്ണന്താനം 2006ൽ കാഞ്ഞിരപ്പള്ളി എംഎൽഎയായിരുന്നു. ഐഎഎസ് ഉദ്യോഗക്കാലത്ത് ഡൽഹി ഡവലപ്മെന്റ് അഥോറിറ്റി കമ്മീഷണർ സ്ഥാനത്തിരുന്ന് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011 ൽ കാലാവധി തികയ്ക്കുന്നതിന് മുമ്പെ രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്.

'ദേവികുളം സബ്കളക്ടർ,'മിൽമ' മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്‌മെന്റ് അഥോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇതിൽ ഡൽഹിയിലെ പ്രവർത്തനങ്ങളാണ് കണ്ണന്താനത്തെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്. എല്ലാത്തിനുമുപരി മോദിയുടെ വിശ്വസ്തനായിരുന്നു അൽഫോൻസ് കണ്ണന്താനം. ഈ അടുപ്പം കൂടിയാണ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം ലഭിക്കാൻ ഇടയാക്കിയിരിക്കുന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP