Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ആരൊക്കെ അകത്താകും, ആരൊക്കെ പുറത്താകും? അമിത് ഷാ- മോദി കൂട്ടുകെട്ടിന്റെ നീക്കങ്ങളെല്ലാം അതീവ രഹസ്യം; ലക്ഷ്യമിടുന്നത അടുത്ത പൊതു തിരഞ്ഞെടുപ്പ് തന്നെ; സുഷമ സ്വരാജ് പ്രതിരോധ വകുപ്പ് മന്ത്രി ആയേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ പത്തിന്

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ആരൊക്കെ അകത്താകും, ആരൊക്കെ പുറത്താകും? അമിത് ഷാ- മോദി കൂട്ടുകെട്ടിന്റെ നീക്കങ്ങളെല്ലാം അതീവ രഹസ്യം; ലക്ഷ്യമിടുന്നത അടുത്ത പൊതു തിരഞ്ഞെടുപ്പ് തന്നെ; സുഷമ സ്വരാജ് പ്രതിരോധ വകുപ്പ് മന്ത്രി ആയേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ പത്തിന്

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ മൂന്നാം വർഷം പിന്നിട്ടതോടെ നടത്തുന്ന മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് രാഷ്ട്രീയമാനം കൈവന്നിരിക്കുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉച്ചയോടെ ഡൽഹിയിൽ നിന്ന് ചൈനയ്ക്ക് പുറപ്പെടും. ഇതിന് മുൻപ് രാവിലെ പത്ത് മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവനിൽ നടക്കും. മിഷൻ 2023 എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കമാണ് പുനസ്സംഘടനയിലൂടെ നടത്തുന്നതെന്നാണ് നിരീക്ഷകർ കരുതുന്നത്. പല മന്ത്രിമാരുടേും വകുപ്പുകൾ മാറാനും പലരേയും ഒഴിവാക്കാനും പുതിയമുഖങ്ങള ഉൾപ്പെടുത്താനും സാദ്ധ്യത ഏറെയാണ്.

മന്ത്രിസഭാ രൂപീകരണം പ്രധാനമന്ത്രിയുടെ നയപരമായ തീരുമാനമായതിനാൽ ക്യാബിനറ്റിൽ ആരൊക്ക എന്നതിനെ പറ്റി ഏറെ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. അമിത് ഷാ- നരേന്ദ്ര മോദി കൂട്ടുകെട്ടിനാണ് ഇതു സംബന്ധിച്ച അന്തിമതീരുമാനമെടുക്കാനുള്ള അധികാരം. ഇതിന്റെ ഭാഗമായാണ് മന്ത്രിമാരായിരിക്കുന്നവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെട്ടത്. മുമ്പ് മന്ത്രിസഭാ പുനസ്സംഘടന നടത്തിയപ്പോഴും ചില മന്ത്രിമാർക്ക് വകുപ്പുകൾ നഷ്ടമാകുകയും ചിലർക്ക് സ്ഥാനം തന്നെ നഷ്ടമാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ പുനസ്സംഘടനയിലും മാർക്കിന്റെ അടിസ്ഥാനത്തിൽ ചിലർക്ക് സ്ഥാനം നഷ്ടമാകാനും ചിലർക്ക് പുതിയ വകുപ്പുകൾ ലഭിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ നാൽപ്പത്തിയെട്ട് മണിക്കൂറുകൾക്കുള്ളിൽ ഏഴ് മന്ത്രിമാർ പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചു കഴിഞ്ഞു. തൊഴിൽമന്ത്രി ദത്താത്രേയയാണ് ഒടുവിൽ രാജിവച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും ഒരാളായിരിക്കുന്നതിൽ ആർഎസ്എസ്. നേതൃത്വത്തിന് അതൃപ്തിയുണ്ട്. പക്ഷേ തന്റെ വിശ്വസ്തരിൽ മറ്റാർക്കെങ്കിലുമാകണം പ്രധാന വകുപ്പ് നൽകേണ്ടത് എന്നതിനാലാണ് മോദി ആ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത്. ഒരാളെ പ്രധാന വകുപ്പിന്റെ ചുമതലയിലെത്തിച്ചില്ലെങ്കിൽ തനിക്ക് തിരിച്ചടിയാകുമെന്ന മോദിയുടെ കണക്കുകൂട്ടലും മന്ത്രിസഭാ പുനസ്സംഘടനക്ക് വഴിയൊരുക്കുകയാണ്.

മോദി സർക്കാർ നടത്തുന്ന പുനഃസംഘടനയിൽ പന്ത്രണ്ടോളം പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുമെന്നാണ് സൂചന. മികച്ച മന്ത്രിമാർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുക, മോശം പ്രകടനം നടത്തിയവർക്ക് പകരം പുതിയ ആളുകളെ ഉൾപ്പെടുത്തുക എന്നതിനോടൊപ്പം 2019 ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടാണ് മോദിയും അമിത് ഷായും മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.

ഭരണഘടന പ്രകാരം മന്ത്രിസഭയിൽ 81 അംഗങ്ങൾ വരെ ആകാമെന്നാണ്. നിലവിൽ മോദി മന്ത്രിസഭയിൽ 73 പേരാണുള്ളത്. ഇതോടൊപ്പം രാജിവച്ചവർക്കും പകരം ആളുകളെ കണ്ടെത്തണം. പുതുതായി എൻഡിഎയിലെത്തിയ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. എന്നാൽ ജെ.ഡി (യു) വിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ യാതൊരു ആശയവിനിമയവും ഇതുവരെ നടന്നിട്ടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയിൽ നിന്നും നിരവധി നേതാക്കളുടെ പേര് മന്ത്രിസഭയിലേക്ക് പറഞ്ഞു കേൾക്കുന്നു. അതേസമയം ഉപരിതല ഗതാഗതം, തുറമുഖം, റെയിൽവേ വകുപ്പുകളെ കൂട്ടിച്ചേർത്ത് ഗതാഗതവകുപ്പ് രൂപീകരിക്കണമെന്ന നിർദ്ദേശം ഇക്കുറി മോദി നടപ്പാക്കുമോ എന്നതും പുനഃസംഘടനയിൽ ഉറ്റുനോക്കപ്പെടുന്നുണ്ട്.

ശിവസേനയ്ക്കും മന്ത്രിസഭാ പുനഃസംഘടനയിൽ പ്രാതിനിധ്യം ലഭിക്കുന്നകാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. പുനഃസംഘടനയെപ്പറ്റി മാധ്യമങ്ങളിലൂടെ ലഭിച്ച അറിവ് മാത്രമെ തനിക്കുള്ളുവെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും മാധ്യമങ്ങളോട് പറഞ്ഞു. എ.ഐ.എ.ഡി.എം.കെയ്ക്കും കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാനിടയില്ലെന്നാണ് സൂചന. തമിഴ്‌നാട് സർക്കാരിനെതിരെ ദിനകരൻ നടത്തുന്ന നീക്കങ്ങളാണ് എ.ഐ.എ.ഡി.എം.കെയുടെ മന്ത്രിസഭാ പ്രവേശനത്തിനുള്ള തടസമെന്ന് വിലയിരുത്തപ്പെടുന്നു.

വകുപ്പുകളുടെ വിഭജനവും പ്രതീക്ഷിക്കാവുന്നതാണ്. ആറോളം പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. ആർഎസ്എസ് നേതൃത്വവുമായി ബന്ധപ്പട്ടതിന് ശേഷമായിരിക്കും അവസാന ലിസ്‌ററ് പുറത്തുവിടുക. എന്നാൽ ഇതിൽ കേരളത്തിന് നിലവിൽ ഏറെ പ്രതീക്ഷയില്ലങ്കിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഒരു പ്രതിച്ഛായാ മാറ്റം ആവശ്യപ്പടുന്നുണ്ട്. ഇത്് മറ്റാരേക്കാൾ നന്നായി പാർട്ടി അദ്ധ്യക്ഷൻ അമിത്ഷാ മനസ്സിലാക്കുന്നുമുണ്ട്. അതിനാൽ കേരളത്തിൽ നിന്ന് ഒരാൾ അപ്രതീക്ഷിത പ്രാതിനിധ്യമായി കടന്നുവരാനും രാഷ്ട്രീയസാദ്ധ്യത നല്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP