Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദിലീപിന്റെ വക്കാലത്തുമായി നടന്ന പി സി ജോർജ്ജിന് പൂട്ടുവീഴുന്നു! കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച ജോർജ്ജിനെതിരെ കേസെടുത്ത് പൊലീസ്; നെടുമ്പാശ്ശേരി പൊലീസിന്റെ നടപടി നടി പിണറായി വിജയന് നൽകിയ പരാതി പരിഗണിച്ച്

ദിലീപിന്റെ വക്കാലത്തുമായി നടന്ന പി സി ജോർജ്ജിന് പൂട്ടുവീഴുന്നു! കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച ജോർജ്ജിനെതിരെ കേസെടുത്ത് പൊലീസ്; നെടുമ്പാശ്ശേരി പൊലീസിന്റെ നടപടി നടി പിണറായി വിജയന് നൽകിയ പരാതി പരിഗണിച്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണന്ന് പറഞ്ഞും നിരന്തരമായി നടിയെ മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചും രംഗത്തെത്തിയ പിസി ജോർജ്ജിനെ പൂട്ടാൻ തന്നെയാണ് സർക്കാറിന്റെ തീരുമാനം. നടിയെ നിരന്തരമായി അവഹേളിച്ച ജോർജ്ജിനെതിരെ കേസെടുത്ത് പൊലീസ്. നെടുമ്പാശ്ശേരി പൊലീസാണ് ജോർജ്ജിനെതിരെ കേസെടുത്തത്.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് നൽകിയ പരാതി അദ്ദേഹത്തിന്റെ ഓഫീസ് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. തന്നെ അവഹേളിച്ച് മാധ്യമങ്ങളിലൂടെ ജോർജ്ജ് സംസാരിച്ചു എന്നതായിരുന്നു നടി നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഡൽഹിയിലെ നിർഭയയെക്കാളും പീഡനമേറ്റുവാങ്ങിയെന്ന് പറയുന്ന നടി എങ്ങനെയാണ് അടുത്ത ദിവസം സിനിമയിൽ അഭിനയിക്കാൻ പോയതെന്ന് പിസി ജോർജ്ജ് എംഎൽഎ നേരത്തെ ചോദിച്ചിരുന്നു. ഇത്രയേറെ ക്രൂരപീഡനത്തിനിരയായ നടി ഏത് ആശുപത്രിയിലാണ് ചികിൽസ തേടിയത്. ദിലീപ് നിരപരാധിയാണെന്നും പൊലീസിന്റെ കയ്യിൽ തെളിവില്ലെന്നും പി സി ജോർജ്ജ് പറയുകയുണ്ടായി. നടിയെ അധിക്ഷേപിച്ച പി സി ജോർജ്ജ് ദിലീപ് നിരപരാധിയാണെന്ന് ആവർത്തിച്ചു കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.

അതേസമയം ജോർജ്ജ് നടത്തുന്ന കടുത്ത അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ അതിക്രമമേൽക്കേണ്ടിവന്ന നടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രിക്ക് കത്ത് രൂപത്തിലായിരുന്നു പരാതി. 'ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക വ്യഥകൾ എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാൻ എനിക്ക് ആവതില്ല. കടന്നു പോകുന്ന ഓരോ നിമിഷങ്ങളിലും അസഹനീയമായ അപമാനത്തിന്റെ വേദന എന്നെ വരിഞ്ഞുമുറുക്കുന്നുണ്ട്'', അവർ കത്തിൽ പറഞ്ഞു.

''അദ്ദേഹം പ്രസ്താവിക്കുന്നതു പോലെ പിറ്റെ ദിവസം ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയിട്ടില്ല. ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് എന്റെ സിനിമയുടെ സംവിധായകനും നിർമ്മാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നെ വിളിച്ച് ഞാൻ മടങ്ങിചെല്ലണമെന്നും ജോലിയിൽ തുടരണമെന്നും നിരന്തരമായി നിർബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് ഞാൻ നേരത്തെ ചെയ്യാമെന്ന് ഏറ്റ ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്'', പീഡനം നടന്ന് പിറ്റേന്ന് ഷൂട്ടിംഗിനുപോയി എന്നുപറഞ്ഞ പിസിയുടെ ആരോപണം നടി പാടെ നിഷേധിച്ചു.

''പി സി ജോർജിനെ പോലുള്ളവർ ഞാൻ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തിൽ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ?ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നേൽ നന്നായിരുന്നു'', നിരന്തരം അധിക്ഷേപമുയർത്തുന്ന പിസി ജോർജിനോടും പിസി ജോർജ് പറയുന്നത് ശരിയാണെന്ന് വാദിക്കുന്ന സമൂഹത്തിലെ പുഴുക്കുത്തുകളോടും നടി ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP