Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കർമ്മ നിരതരായി ആർ എസ് സി വളണ്ടിയർമാർ ഹാജിമാരോടൊപ്പം

കർമ്മ നിരതരായി ആർ എസ് സി വളണ്ടിയർമാർ ഹാജിമാരോടൊപ്പം

മിന: വിശുദ്ധ ഭൂമിയിലെത്തിയ അല്ലാഹുവുന്റെ അതിഥികൾക്ക് സാന്ത്വനമേകുന്നതിനു ആയിരത്തോളംരിസാല സ്റ്റഡി സർക്കിൾ വളണ്ടിയർമാർ മിനയിലെത്തി. ഇരുന്നൂറിൽ അധികം വരുന്ന ആദ്യസംഘംഅറഫാദിനത്തിന്റെ രാത്രിതന്നെ വിശുദ്ധഭൂമിയിൽ കർമ്മരംഗത്തിറങ്ങി. അറഫാ സംഗമം കഴിഞ്ഞുമുസ്ദലിഫയിലൂടെ മിനയിലെത്തിയ ഹാജിമാർ കല്ലേറ് കർമ്മം നിർവ്വഹിക്കുന്നതിനായിജമറകളിലേക്ക് നീങ്ങുമ്പോൾ തിക്കിലും തിരക്കിലും പ്രയാസ രഹിതമായി കർമ്മങ്ങൾ പൂർത്തിയാക്കുവാൻഹാജിമാർക്ക്ഇനി ആർ എസ് സി വളണ്ടിയർമാരും നാലുനാൾ കൂട്ടിനുണ്ടാവും.

രോഗവും ക്ഷീണവും പ്രായാധിക്യവും തളർത്തിയ ഹാജിമാരെ ടെന്റുകളിലെത്തിക്കുക, ആവശ്യമായപരിചരണം നൽകുക, നടക്കാൻ പ്രയാസപ്പെടുന്നവരെ വീൽ ചെയറിൽ കയശ്ചി സഹായിക്കുക, മെഡിക്കൽ സഹായംആവശ്യമുള്ളവർക്ക് ഹോസ്പിശ്ചലുകളുമായി ബന്ധപ്പെട്ട് മെഡിക്കൽ സഹായം ഉറപ്പു വരുത്തുക, കല്ലേറ്കർമ്മത്തിനു അവരെ സഹായിക്കുക തുടങ്ങിഅല്ലാഹുവിന്റെ ആതിഥ്യം സ്വീകരിച്ച് വിശുദ്ധ ഭൂമിയിലെത്തിയ
തീർത്ഥാടക ലക്ഷങ്ങൾക്ക് എല്ലാ നിലക്കുമുള്ള സഹായം നൽ കന്നതിനാണു ആർ എസ് സി വളണ്ടിയർമാർസദാസജ്ജരായി രംഗത്തുള്ളത്.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയർമാരെയാണ് ഇത്തവണരംഗത്തിറക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP