Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാൻ അനുവദിക്കണമെന്ന ആവശ്യവുമായി ദിലീപ് വീണ്ടും അങ്കമാലി കോടതിയിൽ; ദിലീപിന്റെ റിമാന്റ് കാലാവധി കോടതി നീട്ടി; ഈ മാസം 16 വരെയാണ് നീട്ടിയത്

അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാൻ അനുവദിക്കണമെന്ന ആവശ്യവുമായി ദിലീപ് വീണ്ടും അങ്കമാലി കോടതിയിൽ; ദിലീപിന്റെ റിമാന്റ് കാലാവധി കോടതി നീട്ടി; ഈ മാസം 16 വരെയാണ് നീട്ടിയത്

അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനായി വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷമായി സ്ഥിരമായി താൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയിൽ പറയുന്നുണ്ട്.

സെപ്റ്റംബർ ആറിനു രാവിലെ എഴു മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് നടന്റെ ആവശ്യം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകൻ അപേക്ഷ സമർപ്പിച്ചത്. അതിനിടെ. ദിലീപിന്റെ റിമാൻഡ് കാലാവധി ഈമാസം 16 വരെ നീട്ടി.

ജയിലിന്റെ ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ദിലീപിന്റെ വീട്. ജയിലിൽ നിന്നും പൊലീസ് സംരക്ഷണത്തിൽ ദിലീപിനെ വീട്ടിൽ എത്തിക്കുകയും തിരിച്ച് ജയിലിൽ എത്തിക്കുകയും വേണം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പൊലീസ് എന്ത് നിലപാടെടുക്കുമെന്നതും പ്രസക്തമാണ്. സുരക്ഷ കൂടി ഉൾപ്പെടുന്ന പ്രശ്നമായതിനാൽ കോടതിയുടെ നിലപാടും മുഖ്യമാണ്. അപേക്ഷ കോടതി ഇന്നു തന്നെ പരിഗണിക്കും.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ ഗൂഢാലോചന ആരോപിച്ചാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ പത്തിനായിരുന്നു അറസ്റ്റ്. പിന്നീട് അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും ഒന്നിലേറെ തവണ ജാമ്യത്തിനായി സമീപിച്ചിരുന്നെങ്കിലും പുറത്തിറങ്ങാനായില്ല

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP