Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാപ്പിളപ്പാട്ട് രംഗത്തെ രണ്ട് തലമുറകളുടെ സംഗമം; 'പെരുന്നാപ്പാട്ട്' സംഗീത ആൽബം ശ്രദ്ധേയമാവുന്നു; ഹാജറ ബീവി യുടേയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന ഗാനം

മാപ്പിളപ്പാട്ട് രംഗത്തെ രണ്ട് തലമുറകളുടെ സംഗമം; 'പെരുന്നാപ്പാട്ട്' സംഗീത ആൽബം ശ്രദ്ധേയമാവുന്നു; ഹാജറ ബീവി യുടേയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന ഗാനം

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി : മാപ്പിളപ്പാട്ടു ഗാന ശാഖയിലെ രണ്ടു തലമുറകൾ ഒത്തു ചേർന്ന് കൊണ്ട് ഒരുക്കിയ 'പെരുന്നാപ്പാട്ട്' എന്ന സംഗീത ആൽബം ശ്രദ്ധേയമാവുന്നു. പ്രമുഖ സംഗീതജ്ഞൻ കോഴിക്കോട് അബു ബക്കർ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ആൽബത്തിലെ വരികൾ എഴുതി യിരിക്കുന്നത് പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവി ഫത്താഹ് മുള്ളൂർക്കര.

ഇസ്ലാമിക ചരിത്രത്തിലെ ഹാജറ ബീവി യുടേയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗ തീഷ്ണമായ കഥ പറയുന്ന പെരുന്നാപ്പാട്ടിൽ ഹജ്ജ് പെരുന്നാളിന്റെ ചരിത്ര പശ്ചാത്തലവും കടന്നു വരുന്നു. തീർത്തും ലളിതമായ രീതിയിൽ ഈ പാട്ടിനു ഓർക്കസ്ട്ര ഒരുക്കിയിരിക്കുന്നത് ഖമറുദ്ദീൻ കീച്ചേരി. നിരവധി സംഗീത ആൽബങ്ങളിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടക്കാരനായി മാറിയ ഷംസുദ്ധീൻ കുറ്റിപ്പുറം, യു.എ.ഇ. യിലെ വേദികളിൽ ശ്രദ്ധേയയായി കഴിഞ്ഞ അംബിക വൈശാഖ് എന്നിവരാണ് ഗായകർ.

ഹാരിസ് കോലാത്തൊടി നിർമ്മിച്ച 'പെരുന്നാപ്പാട്ട്' സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നത് താഹിർ ഇസ്മായീൽ ചങ്ങരംകുളമാണ്. ക്യാമറ : മുഹമ്മദലി അലിഫ് മീഡിയ, എഡിറ്റിങ് : സഹദ് അഞ്ചിലത്ത്, സൗണ്ട് എഞ്ചിനീയർ : എൽദോ എബ്രഹാം ഒലിവ് മീഡിയ. പിന്നണിയിൽ : അത്തിയന്നൂർ റഹീം പുല്ലൂക്കര, കെ. കെ. മൊയ്തീൻ കോയ, സുബൈർ തളിപ്പറമ്പ്, നൗഷാദ് ചാവക്കാട്, സുനിൽ, പി. എം. അബ്ദുൽ റഹിമാൻ, സിദ്ധീഖ് ചേറ്റുവ എന്നിവരാണ്.

ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി അലിഫ് മീഡിയയും ഓഷ്യൻ വേവ്‌സ് സെക്യൂരിറ്റി സിസ്റ്റവും സംയുക്തമായിട്ടാണ് 'പെരുന്നാപ്പാട്ട്' പുറത്തിറക്കിയിരിക്കുന്നത്.

പെരുന്നാപ്പാട്ട് ഗാനം കാണാം:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP