Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒന്നു മനസു വെച്ചിരുന്നെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആൾദൈവം മുതുകാട് ആകുമായിരുന്നു! ആൾദൈവങ്ങൾക്ക് അമാനുഷി സിദ്ധിയുണ്ടോ? പൊടിക്കൈകൾ കാണിച്ച് ഭക്തരെ കൈയിലെടുക്കുന്ന സ്വയം പ്രഖ്യാപിത ദൈവങ്ങളുടെ തട്ടിപ്പു രീതികൾ തുറന്നുകാട്ടി മജീഷ്യൻ ഗോപിനാഥ് മുതുകാട്

ഒന്നു മനസു വെച്ചിരുന്നെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആൾദൈവം മുതുകാട് ആകുമായിരുന്നു! ആൾദൈവങ്ങൾക്ക് അമാനുഷി സിദ്ധിയുണ്ടോ? പൊടിക്കൈകൾ കാണിച്ച് ഭക്തരെ കൈയിലെടുക്കുന്ന സ്വയം പ്രഖ്യാപിത ദൈവങ്ങളുടെ തട്ടിപ്പു രീതികൾ തുറന്നുകാട്ടി മജീഷ്യൻ ഗോപിനാഥ് മുതുകാട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശൂന്യതയിൽ നിന്നും വിഭൂതിയെടുക്കുക... വെള്ളമൊഴിച്ച് തീകത്തിക്കുക.. തുടങ്ങി വിവിധ അത്ഭുതങ്ങൾ കാണിക്കുന്ന ആൾദൈവങ്ങൾ ഇന്ത്യയിൽ പലയിടത്തുമുണ്ട്. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്തു കൊണ്ടാണ് ഇത്തരം ആൾദൈവങ്ങൾ ഭക്തരെ സൃഷ്ടിക്കുന്നതും മറ്റും. രാജ്യത്തിന്റെ ഭരണതലത്തിൽ പോലും ഇന്ത്യയിൽ പിടിമുറുക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി കൊണ്ടും ആൾദൈവത്തിന്റെ വെട്ടിപ്പുകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയും മജീഷ്യൻ ഗോപിനാഥ് മുതുകാട് രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ആൾദൈവങ്ങളുടെ തട്ടിപ്പുകളെ കുറച്ച് അദ്ദേഹം വ്യക്തമാക്കിയത്.

രാജ്യത്തെ ഏറ്റവും വലിയ മജീഷ്യൻ എന്ന നിലയിൽ ഒന്നു മനസു വെച്ചിരുന്നെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ ആൾദൈവം ആകാൻ കഴിയേണ്ടിയിരുന്നത് മുതുകാടായിരുന്നു എന്ന ഫേസ്‌ബുക്ക് പോസ്റ്റ് പരാമർശിച്ചു കൊണ്ടാണ് മുതുകാട് ആൾദൈവങ്ങൾക്ക് അമാനുഷിക ശക്തിയുണ്ടോ എന്ന് വ്യക്തമാക്കുന്നത്. ഗുർമീത് സിങ്ങിനെ അഴിക്കുള്ളിലാക്കി കോടതി വിധിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കോടതി വിധിയാണ് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നതെന്നാണ് മുതുകാട് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യം ലഭിക്കുന്ന സമയം പ്രഖ്യാപിക്കാൻ വേണ്ടി കവടി നിരത്തിയ കാര്യവും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അന്ന് മൗണ്ട് ബാറ്റണ്ട് പറഞ്ഞിരുന്നത് ഇന്ത്യ ഒരിക്കലും അന്ധവിശ്വാസങ്ങളിൽ നിന്നും മോചിതരാകില്ല എന്നാണ്. അത് ശരിയായിരുന്നെന്നും ഗോപിനാഥ് മുതുകാട് വ്യക്തമാക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടി ഏറെക്കാലം കഴിഞ്ഞിട്ടും ഇത്തരം ആൾദൈവങ്ങൾ അടക്കിവാഴുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.

ആൾദൈവങ്ങൾക്ക് മുമ്പിൽ വ്യക്തിത്വം പണയപ്പെടുത്താൻ ആരും തയ്യാറാകരുതെന്നാണ് മുതുകാടിന്റെ അഭ്യർത്ഥന. ഇത്തരം ആൾദൈവങ്ങളിലേക്ക് പണം ഒഴുകിവരും. എന്നാൽ, അതൊന്നും നേരായ മാർഗ്ഗത്തിൽ അല്ലെന്ന ബോധ്യം വേണമെന്നും അദ്ദേഹം പറയുന്നു. ആദ്യംനമ്മൾ മനസിലാക്കേണ്ടത് അവർക്ക് യാതൊരു അമാനുഷിക ശക്തിയുമില്ലെന്നാണ്. ഞാൻ അത്ഭുതങ്ങൾ കാണിക്കുന്ന ആളാണ്. എന്നാൽ, എനിക്ക് യാതൊര അമാനുഷിക ശക്തിയുമില്ലെന്നും മുതുകാട് പറയുന്നു.

അന്തരീക്ഷത്തിൽ നിന്നും ഭസ്മം എടുക്കുന്നതിന്് പിന്നിലും ഓരോ ശാസ്ത്രമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രവചനങ്ങൾക്ക് പിന്നിലും ഒരു ട്രിക്ക് ഒളിഞ്ഞിരിക്കുന്നു. ഇത് മാജിക്കാണ്. ഒരു ആൾദൈവത്തിനും അമാനുഷിക ശക്തിയില്ലെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പായി പറയുന്നു. ഗോപിനാഥ് മുതുകാടിന്റെ വീഡിയോ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP