Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിമാലി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസറുടെ ആത്മഹത്യയിൽ ദുരൂഹത; ലോക്കൽ പൊലീസിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് റജിയുടെ ഭാര്യ; ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി

അടിമാലി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസറുടെ ആത്മഹത്യയിൽ ദുരൂഹത; ലോക്കൽ പൊലീസിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് റജിയുടെ ഭാര്യ; ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: അടിമാലി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസറുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് ഭാര്യ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. അടിമാലി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന കഞ്ഞിക്കുഴി സ്വദേശി കണിയാംപറമ്പിൽ കെ.എസ്. റെജിയുടെ ഭാര്യ റോഷ്‌നിയാണ് ഭർത്താവിന്റെ മരണത്തെക്കുറിച്ച് ലോക്കൽ പൊലീസിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിവിധ വകുപ്പ് മേധാവികൾക്കും പരാതി സമർപ്പിച്ചിരിക്കുന്നത്.

സഹപ്രവർത്തകനെ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ അപകീർത്തിപ്പെടുത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാപൊലീസ് മേധാവി സസ്‌പെൻഡുചെയ്ത അടിമാലി സ്റ്റേഷനിലെ തന്നെ എ എസ് ഐ സന്തോഷ് ലാലിനെ സഹായിക്കുന്ന തരത്തിൽ
അടിമാലി സിഐ യും എസ് ഐയും പ്രവർത്തിച്ചതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

അടിമാലി സ്റ്റേഷനിൽ മുമ്പ് ജോലി നോക്കിയിരുന്ന വനിത ഉദ്യോഗസ്ഥയുമായി ചേർത്ത് മോശമായ രീതിയിൽ റെജിയുടെ ഭാര്യ രോഷ്‌നിയെ ഫോണിൽ വിളിച്ച് സന്തോഷ് ലാൽ സംസാരിച്ചതിനെത്തുടർന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതുസംബന്ധിച്ച് റെജിയും സന്തോഷ് ലാലും തമ്മിൽ തർക്കമുണ്ടായി. ഇതിനുശേഷം അവരെ ആക്ഷേപിക്കുന്ന തരത്തിൽ മൂന്നു വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ സന്തോഷ് ലാൽ അയച്ചു. ഇതോടെ ഇയാൾക്കെതിരേ അപമാനിതനായ പൊലീസുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം നടത്തി സന്തോഷ് ലാലിനെ സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ 11 ന് രാവിലെ എറണാകുളത്തിനെന്നുപറഞ്ഞ് പോയ റെജി വൈകുന്നേരം 5.20ന് വീട്ടിലേക്ക് വിളിച്ചിരുന്നു. ശനിയാഴ്ച വെളുപ്പിന് വിളിച്ചപ്പോൾ ഇന്നലെ വാഹനം കിട്ടാത്തതിനാൽ വരാൻ പറ്റിയില്ലെന്നും തൊടുപുഴയിലെ മുജീബിന്റെ വീട്ടിലായിരുന്നുവെന്നും പറഞ്ഞു. ഉടനെ പുറപ്പെടുമെന്ന് പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും എത്തിയില്ല. അടിമാലിയിൽനിന്നു തൊടുപുഴ മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്ന് തന്നെ വൈകുന്നേരം റെജി മൂന്നാറിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെങ്കിലും ഫലം കണ്ടില്ല.

തിങ്കളാഴ്ച വെളുപ്പിന് 3.30 ഓടെ പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നു അടിമാലി സ്റ്റേഷനിൽ ലഭിച്ച വിവരത്തെത്തുടർന്നാണ് വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ റെജിയെ കണ്ടെത്തുന്നത്. ചികിൽസയിലിരിക്കെ 22 ന് വെളുപ്പിന് മരണം സംഭവിച്ചു.
ഇല്ലാത്ത സാമ്പത്തിക ബാധ്യതയുടെ പേരിൽ റെജി ആത്മഹത്യ ചെയ്തു എന്നു വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. നിഷ്‌കളങ്കനും ശുദ്ധനുമായ ഭർത്താവിനെ സന്തോഷ് ലാൽ ഭീഷണിപ്പെടുത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നുമാണ് പരാതിയിലുള്ളത്. അടിമാലി പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഇവരെ മാറ്റിനിർത്തി പ്രത്യേകസംഘം അന്വേഷിച്ച് നീതി നടപ്പാക്കണമെന്നും പരാതിയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP