Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിഞ്ചന്ത ഇല്ലാതായോ? സാധനങ്ങളുടെ വില കുറഞ്ഞോ? തോമസ് ഐസക്കിന്റെ ആവേശം എവിടെ വരെയായി? ജിഎസ്ടി നടപ്പിലാക്കി രണ്ട് മാസം കഴിഞ്ഞപ്പോൾ എന്താണ് അനുഭവം? ഡോ. കെ വി വേലായുധൻ എഴുതുന്നു

കരിഞ്ചന്ത ഇല്ലാതായോ? സാധനങ്ങളുടെ വില കുറഞ്ഞോ? തോമസ് ഐസക്കിന്റെ ആവേശം എവിടെ വരെയായി? ജിഎസ്ടി നടപ്പിലാക്കി രണ്ട് മാസം കഴിഞ്ഞപ്പോൾ എന്താണ് അനുഭവം? ഡോ. കെ വി വേലായുധൻ എഴുതുന്നു

ന്ത്യയിലാകെ, ചരക്കുസേവന നികുതി (ജി.എസ്.ടി.) 2017 ജൂലൈ മാസം ഒന്നാം തീയതി മുതൽ നിലവിൽ വന്നു. ജി.എസ്.ടി. രാജ്യത്തിന്റെ വളർച്ചയിൽ ഒരു നാഴിക കല്ലാണെന്നു കേന്ദ്രസർക്കാരുംകേരളത്തിന് ഇതിലൂടെ വൻവരുമാന നേട്ടമുണ്ടാകുമെന്നു സംസ്ഥാന ധനമന്ത്രിയും അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ രണ്ട് അവകാശവാദങ്ങളിലും സംശയം ജനിപ്പിക്കുന്ന രീതിലാണ്കാര്യങ്ങൾ മുന്നേറുന്നത്. ഒരു ഭാഗത്ത് ജി.എസ്ടിയുടെ പേരിൽ വിലകൂടുന്നു മറു ഭാഗത്ത് ജി.എസ്.ടി. മൂലം വിലയിൽ വന്നകുറവ് ജനത്തിന് ലഭിക്കാതിരിക്കുന്നു.ഈ പ്രതിഭാസത്തിനെതിരെ സംസ്ഥാനത്തെ ധനമന്ത്രി പലതവണ കോഴി വ്യാപാരികൾക്കുംഹോട്ടൽ ഉടമകൾക്കും മുന്നറിയിപ്പ് കൊടുക്കുന്നത് നാം കണ്ടതാണ്. ഇത്തരുണത്തിൽ ജി.എസ്.ടി. എന്താണ്, അതിന്റെ നേട്ടം ആർക്കാണ്, അത് സമ്പത്ഘടനയിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാദം എന്താണ് എന്നിവ പരിശോധിക്കുന്നത് പ്രസക്തമാണ്. അമേരിക്കയിലെ മോണ്ട് ക്ലെയർ യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ലേഖകൻ ഇപ്പോൾ ഇഗ്നോയിൽ ഫാക്കൽറ്റി ആണ്.

എന്താണ് ജി.എസ്.ടി
രാജ്യത്താകെ എല്ലാ ചരക്കുകൾക്കും സേവനത്തിനും ഒരേ നികുതി നിരക്ക് എന്നതാണ് ജി.എസ്. ടികൊണ്ട് വിവക്ഷിക്കുന്നത്. 'ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി' എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ജി.എസ്.ടി. നിലവിൽ വന്നതോടെ കേന്ദ്ര സർക്കാർ ഈടാക്കി വന്നിരുന്ന കേന്ദ്രഎക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ അഡിഷണൽ കസ്റ്റംസ് ഡ്യൂട്ടി,സർവീസ് ടാക്സ് എന്നിവയും സംസ്ഥാന സർക്കാർ ഈടാക്കിവന്നിരുന്ന മൂല്യവർധന നികുതി, എൻട്രി ടാക്സ്, പർച്ചസ് നികുതി, ആഡംബര നികുതി, ചൂതാട്ട നികുതി, കേന്ദ്ര വിൽപ്പന നികുതി എന്നിവ ഇല്ലാതായി. ചരക്കുകളും സേവനവും നാലായി തിരിച്ച് ജി. എസ്.ടി നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നു. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ. പെട്രോൾ, ഡീസൽ തുടങ്ങി പല പ്രധാനഇനങ്ങളും ജി.എസ്.ടി ലിസ്റ്റിൽ നിന്നും പുറത്തുനിൽക്കുന്നു എന്നതാണ് മററൊരു കാര്യം.ജി.എസ്.ടി വന്നതോടെ വിതരണ ശ്യംഖലയിൽ അവസാനം വരുന്ന ഉപഭോക്താവ് വിലയുടെ നിശ്ചിത ശതമാനം നികുതി മാത്രമേ നൽകേണ്ടതുള്ളൂ. മുൻ കൈമാറ്റഘട്ടങ്ങളിൽ ഈ ചരക്കിന് കൊടുത്ത നികുതി അവസാനഘട്ടത്തിൽ തട്ടിക്കിഴിക്കുന്നു. എന്നാൽ ഉപഭോക്താവ് പലപ്പോഴും ഇതറിയണമെന്നില്ല. അതിനാൽ ഓരോ ഘട്ടത്തിലും വിലക്കനുസരിച്ച് നികുതി കൊടുക്കേണ്ടി വരികയും അങ്ങനെ വഞ്ചിക്കപ്പെടാനും ഇടയുണ്ട്.

ജി. എസ്. ടി ഘടകങ്ങൾ
ജി.എസ്.ടി. ഇന്ത്യയിലാകെ ഒരേ നിരക്കിൽ വാങ്ങുന്നു എന്നു നാം കണ്ടുകഴിഞ്ഞു. എന്നാൽ ഇതു മൂന്ന് ഭാഗങ്ങളായിട്ടാണ് ഉപഭോകതാവിൽ നിന്നും ഈടാക്കുന്നത്. ഒരേ സംസ്ഥാനത്തു നടക്കുന്ന കൈമാറ്റത്തിന് കേന്ദ്ര നികുതിയും (സി.ജി.എസ.ടി) സംസ്ഥാനനികുതിയും (എസ്.ജി.എസ്.ടി) ഈടാക്കും.എന്നാൽ അന്തർ സംസ്ഥാന കൈമാറ്റമാണെങ്കിൽ അന്തർ സംസ്ഥാന (ഐ.ജി.എസ്.ടി) നികുതിയായിരിക്കും ഈടാക്കുക. ഓരോ ഘട്ടത്തിലും മുൻപ് കൊടുത്തതിന് ക്രെഡിറ്റ്‌ലഭിക്കുന്നതുമാണ്.

 

സാമ്പത്തിക രംഗവും ജിഎസ്ടിയും
സാമ്പത്തിക രംഗത്ത് ജി.എസ്. ടി എന്തു മാറ്റം ഉണ്ടാക്കാൻ പോകുന്നു എന്നതു സംബന്ധിച്ചു സമ്മിശ്ര പ്രതികരണമാണ് കാണുന്നത്. നിദ്യോപയോഗ സാധനകളായ പാൽമുട്ട, പച്ചക്കറി, പാകം ചെയ്യാത്ത ഭക്ഷ്യ ധാന്യം എന്നീ ചരക്കുകളും വിദ്യാഭാസം, ചികിത്സ തുടങ്ങിയ സേവനവും ജി. എസ്. ടിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അതിനാൽ ഇവയുടെ വിലകുറയേണ്ടതാണ്. പാകമാക്കിയ ഭക്ഷണ സാധനകളായജാം, ജെല്ലി എന്നിവ 12 ശതമാനം നികുതിയിൽ പെടുന്നു. നിലനിന്നിരുന്ന മൂല്യവർധിത നികുതിയും കേന്ദ്ര എക്സൈസ് നികുതിയുമായി താരതമ്യം ചെയ്താൽഈ നികുതി കുറവാണ്. അതിനാൽ ഇവയുടെ വിലയിലും കുറവ് വരേണ്ടതാണ്.

തുണിത്തരങ്ങൾക്ക് നികുതിയിൽ കുറവ് വരുംഅതിനാൽ വിലയിലും കൂവുണ്ടാകേണ്ടതാണ്. എന്നാൽ പലസേവങ്ങൾക്കും നിലവിലുള്ള 15ശതമാനത്തിൽ കൂടുതൽ ജി.എസ്.ടി ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിലയിൽ വർദ്ധനവ് ഉണ്ടാകും. നികുതിയിലുള്ള വർധനക്കനുസരിച്ചു വില കൂട്ടുന്നതിൽ കാണിക്കുന്ന താൽപ്പര്യം നികുതി കുറയുന്നതിനനുസരിച്ച് വില കുറക്കാൻ കാണിക്കുന്നില്ലഎന്നതാണ് യാഥാർത്ഥ്യം. ഈ വിലക്കുറവ് ജനങ്ങളിൽ എത്താൻ സർക്കാരുകളുടെ ശക്തമായ ഇടപെടൽ തന്നെ വേണ്ടി വരും.

നികുതി വെട്ടിപ്പ് തടയുന്നതും കരിഞ്ചന്ത ഇല്ലാതാക്കുക എന്നിവയാണ് ജി. എസ്. ടിയുടെ പ്രഖ്യാപിത ലക്ഷ്യമായി പറയുന്നത്. ജി.എസ്. ടി ദേശീയ ഉൽപ്പന്നങ്ങൾക്ക് മേൽ കൈനേടികൊടുക്കുമെന്നതാണ് മറ്റൊരവകാശവാദം. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ നികുതി ആകയാൽ സംസ്ഥാനാന്തര ചരക്കുനീക്കം സുഗമമാകും എന്നതാണ് മറ്റൊരു നേട്ടമായിപറയുന്നത്. എന്നാൽ ഇന്ത്യയേക്കാൾ സംസ്ഥാനങ്ങൾ ഉള്ളതും വലിപ്പമേറിയതുമായ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾ ജി. എസ്. ടി നടപ്പിലാക്കിയിട്ടില്ല എന്നത് ഇത്തരുണത്തിൽ ഓർക്കുന്നത് ഉചിതമായിരിക്കും.

ജി. എസ്. ടി ഉപഭോക്തൃ കേന്ദ്രീകൃത നികുതിയായതിനാൽ മുൻപ് നിക്ഷേപകരെ ആകർഷിച്ചിരുന്ന ഉൽപ്പാദന കേന്ദ്രീകൃത സംസ്ഥാനങ്ങൾക്ക് ആ നില തുടരാൻ കഴിയാതെ വരികയും അവരുടെനികുതിയിൽ വൻ കുറവ് വരികയും ചെയ്യും. ഏകീകൃത നികുതി നിലവിൽ വന്നതോടെ പരമ്പരാഗതമായി മൂലധനനിക്ഷേപകരെ ആകർഷിച്ചിരുന്ന സംസ്ഥാനങ്ങൾക്ക് അതിനുസാധിക്കാതെവരും. നിക്ഷേപകർ മറ്റു സംസ്ഥാനങ്ങളിൽ ഉൽപ്പാദന കേന്ദ്രം ആരംഭിക്കാനും ഇത് ഇടയാക്കും. വൻചില്ലറ വ്യാപാരികൾക്കും വൻ വ്യവസായികൾക്കും അവരുടെ ഗോഡൗണുകൾ എല്ലാ സംസ്ഥാനത്തും നിലനിർത്തേണ്ട ആവശ്യമില്ല. ചിലവുകുറഞ്ഞ സൗകര്യം കിട്ടുന്നിടത്തോ, ഉൽപ്പാദന കേന്ദ്രത്തിൽ തന്നെയോ അവർക്ക് സ്റ്റോക്ക് സൂക്ഷിക്കാവുന്നതാണ്. അവിടെ നിന്നും ചെലവ് കുറഞ്ഞ വിതരണ ശ്യംഖലയിലൂടെ ചരക്ക് എവിടെയും എത്തിക്കാൻ കഴിയും. ഉൽപ്പാദനച്ചിലവും വിതരണച്ചിലവും കുറയുന്നതോടെ വിലയിൽ സാരമായ കുറവ് വരും. ഈ കുറവ് ഉപഭോക്താവിലേക്ക് കൈമാറാൻ ഇവർ തയ്യാറാകണമെന്നില്ല. ഇതു ലാഭത്തിൽ ഗണ്യമായ വർധനഉണ്ടാക്കും. ഈ ലാഭ പ്രതീക്ഷയാണ്വാൾമാർട് പോലുള്ളവമ്പൻ ചില്ലറവിതരക്കാരെ ഇന്ത്യയിലേയ്ക്ക് ആകർഷിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനകം ഇന്ത്യയിൽ പുതിയ 50 ഷോപ്പുകൾ തുറക്കാനാണ്വാൾമാർട്ടിന്റെ തീരുമാനം.

സമ്പദ് ഘടനയിൽ ജി. എസ്. ടി ഉണ്ടാക്കാൻ പോകുന്ന ആഘാദത്തെ കുറിച്ച ചില പ്രതികരണങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞു. നൗമുറ (ചീാൗൃമ) എന്ന ഗവേഷണസ്ഥാപനത്തിന്റെ പഠനം സൂചിപ്പിക്കുന്നത് ജി.എസ്.ടി മൂലം ഉപഭോക്തൃ സൂചികയിൽ 20 മുതൽ 70 പോയിന്റ് വരെ വർധന ഒന്നാം വർഷം ഉണ്ടാകാമെന്നാണ്. ഈ വില വർദ്ധന ഉപഭോക്താവിലേയ്ക്ക് ഉടൻ എത്തുമെന്നും എന്നാൽ വിലയിലെ കുറവ് എത്താ തിരിക്കുമെന്നും ഇതു വിലക്കയറ്റത്തിന് കരണമാകുമെന്നുമാണ് അവരുടെ നിഗമനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജി. എസ്. ടി മൂലം പലചരക്കുകളുടേയും സേവനത്തിന്റെയും വില വർധിക്കുകയും വിലക്കയറ്റത്തിനിതു കാരണമാകുകയും ചെയ്യും. വിലക്കയറ്റം മൂലം ഉപഭോഗം കുറയുകയും ഉൽപ്പാദന മാന്ദ്യം അനുഭവപ്പെടുകയും ചെയ്യും. ഇതു രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകാൻ കാരണമാകും

ജനത്തിന് ഒരു നേട്ടവും ഉണ്ടാക്കാത്ത ജിഎസ്ടി
നവലിബറലിസം നടപ്പിലാക്കിയത്തിനു ശേഷം ഇന്ത്യയിൽ നടന്ന വിപ്ലവകരമായ നിയമനിർമ്മാണമാണ് ജി.എസ.ടി. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇനിയും വ്യക്തമാകേണ്ടിയിക്കുന്നു. എന്നാൽ ഇതിന്റ വക്താക്കൾ അവകാശപ്പെടും പോലെ ജി. എസ്. ടി ജനത്തിനാകെ നേട്ടം ഉണ്ടാക്കാൻ വഴിയില്ല. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഇതിലൂടെ ലക്ഷ്യം വച്ചതായും തോന്നുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ വിലക്കയറ്റത്തിന് ഏറെ കാരണമാകുന്ന പെട്രോൾ, ഡീസൽ, വൈദുതി തുടങ്ങിയവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വിലനിയന്ത്രിക്കുമായിരുന്നു. അതിവിടെ ഉണ്ടായിട്ടില്ല, മറിച്ച് വ്യവസായികൾക്കും വൻ ചില്ലറവിൽപ്പനക്കാർക്കും ഗുണം കിട്ടുന്ന നടപടിയാണ് ഇവിടെ നടന്നത്.

നികുതിവെട്ടിപ്പ് തടയുകയും, കരിഞ്ചന്ത ഇല്ലാതാക്കുകയുമാണ് ജി.എസ.ടി.യുടെ മുഖ്യലക്ഷ്യമായിപറയുന്നത്. എന്നാൽ ജി.എസ്.ടി നിയന്ത്രിക്കുന്ന നെറ്റ്‌വർക്കിങ്ങിന്റെ 51 ശതമാനം ഓഹരിയും അഞ്ച് പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കാണ് നൽകിയിരിക്കുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സ്വകാര്യ സ്ഥാപനങ്ങളാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജി.എസ.ടി.യുടെ സുതാര്യതയെതന്നെ ഇത് ചോദ്യം ചെയ്യുന്നു. അതേ സമയം ഉപഭോകതാവിന്റെ താൽപ്പര്യം സംരക്ഷിക്കാൻ കാര്യമായി ഒന്നും തന്നെ ഇതിൽ ചെയ്തതായി കാണുന്നില്ല. എം.ആർ.പിയുടെ കാര്യത്തിൽ ഒരു വ്യക്തതയും വരുത്തിയിട്ടില്ല.മേൽ വിവരിച്ച കാരണങ്ങളാൽ ജി.എസ.ടി. വിലക്കയറ്റം ഉണ്ടാകാം. ഇത് ഉൽപ്പാദന മാന്ന്യത്തിലേക്കും തദ്വാരാ സാമ്പത്തികമാന്ന്യത്തിലേക്കും രാജ്യത്തെ നയിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP