Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീ പത്മനാഭ ക്ഷേത്രത്തോളം പഴക്കമുള്ള ഓണവില്ലിന് ഓണവുമായി എന്താണ് ബന്ധം? 41 ദിവസത്തെ വ്രതമെടുത്ത് നിർമ്മിക്കുന്ന ഓണവില്ലിന് ചരിത്ര പ്രാധാന്യവും ഏറെ

ശ്രീ പത്മനാഭ ക്ഷേത്രത്തോളം പഴക്കമുള്ള ഓണവില്ലിന് ഓണവുമായി എന്താണ് ബന്ധം? 41 ദിവസത്തെ വ്രതമെടുത്ത് നിർമ്മിക്കുന്ന ഓണവില്ലിന് ചരിത്ര പ്രാധാന്യവും ഏറെ

ണവില്ല് എന്നത് ഒരു സംഗീത ഉപകാരണമായിമാത്രമാണ് നമ്മളിൽ പലർക്കും അറിയാവുന്നത്. എന്നാൽ ഓണവില്ലിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തൊരു പങ്കുണ്ട്. ചിങ്ങമാസത്തിലെ തിരുവോണനാൾ പുലർച്ചെ പത്മനാഭസ്വാമിക്ഷേത്ര ശില്പികളുടെ പാരമ്പര്യത്തിൽ പ്പെട്ട വിശ്വകർമ്മ കുടുംബം ഓണവില്ല് ക്ഷേത്രത്തിൽ സമർപ്പിക്കും. വളരെ പ്രധാനപ്പെട്ട ചടങ്ങായാണ് ഇതിനെ കണക്കാക്കുന്നത്. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തോളം പഴക്കമുണ്ട് ഈ ചടങ്ങിന്.

ഇതിന്റെ ഐതിഹ്യം ഇതാണ്, മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തുന്നതിന് മുൻപ് മഹാബലി മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്നും അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളെയും അതുമായി ഉണ്ടാകുന്ന ഉപകഥകളെയും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെട്ടു. ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവന്റെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കണമെന്നും കൽപ്പിച്ചു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതിഹ്യം

നിർമ്മാണത്തിന് 41 ദിവസത്തെ വ്രതമെടുത്തശേഷമാണ് ഓണവില്ല് നിർമ്മിക്കുന്നത്. ദേവഗണത്തില്‌പെട്ട കടമ്പ് മഹാഗണി തുടങ്ങിയ തടിയിലാണ് ഓണവില്ലുനിർമ്മിക്കുന്നത് . നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് വാങ്ങി ഭക്തിയോടെ ഗൃഹത്തിൽ സൂക്ഷിച്ചാൽ എൈശ്വര്യം ലഭിക്കുമെന്ന വിശ്വാസവും ഉണ്ട്.

അനന്തശയനം.ദശാവതാരം,പട്ടാഭിഷേകം,കൃഷ്ണലീല,ശാസ്താവ്,വിനായകൻ എന്ന ആറു ജോഡി വില്ലുകളാണ്(പന്ത്രെണ്ടെണ്ണം) ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവുംനോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്. ദിവസത്തെ വൃധമെടുത്തശേഷമാണ്ണ് ഓണവില്ലിന്റെ നിർമ്മാണം തുടങ്ങുന്നത്.


വില്ലുകൾ ഉത്രാടനാൾ കുടുംബക്ഷേത്രതിൽവെച്ചു പൂജിച്ചശേഷമാണ് തിരുവോണനാൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത് .ഓണവില്ലുകളിൽ വലുത് രണ്ടെണ്ണം പത്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തുന്നു.ദശാവതാരവില്ല് നരസിംഹമൂർത്തിയുടെ വിഗ്രഹത്തിലും ശ്രീരാമ വിഗ്രഹത്തിൽ പട്ടാഭിഷേകവില്ലും ശാസ്താവ്,ശ്രീ കൃഷ്ണൻ,വിനായകൻ എന്നീ വില്ലുകൾ അതാത് വിഗ്രഹങ്ങളിലും ചാർത്തുന്നു. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം തിരുവതാംകൂർ രാജകുടുംബ പൂജാമുറിൽ സൂക്ഷിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP