Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂ പറിക്കാൻ പോരുന്നോ പോരുന്നോ? ഈ ഓണത്തിനും നമുക്ക് പൂ പറിക്കാൻ തമിഴ്‌നാട്ടിലേക്ക് പോകാം

പൂ പറിക്കാൻ പോരുന്നോ പോരുന്നോ? ഈ ഓണത്തിനും  നമുക്ക് പൂ പറിക്കാൻ തമിഴ്‌നാട്ടിലേക്ക് പോകാം

പൂക്കൂടയുമായി നാടൻ പൂക്കൾ തേടി തൊടിയിൽ കറങ്ങുന്ന ഓണക്കാലം ഓർമയിൽ മാത്രമാണിപ്പോൾ. അത്തം മുതൽ പത്ത് ദിവസം കേരളീയർക്ക് പൂക്കളുടെ നാളുകളാണ്. കെരളത്തിൽ എല്ലായിടത്തും ഓണാഘോഷം തുടങ്ങുമ്പോൾ ഈ ഓണപ്പൂക്കളുടെ ഉറവിടം എവിടെനിന്നാണെന്ന് ആലോചിക്കാറുണ്ടോ? മലയാളിയുടെ മുറ്റത്ത് പൂക്കളം വിരിയണമെങ്കിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പൂവെത്തണം. എല്ലാവർഷത്തെയുംപോലെ ഇത്തവണയും ഓണം എത്തിയതോടെ പൂക്കൾക്കുള്ള തിരക്കേറുകയാണ്. അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളുടെ വരവ് ഓണക്കാലത്ത് കൂടുതലാണ്. ഓണത്തിനു വേണ്ടി മാത്രം കോടിക്കണക്കിനു രൂപയുടെ പൂക്കളാണ് പ്രത്യേകം കയറ്റി അയക്കുന്നത്.

തമിഴ്‌നാട്ടിലെ അരൾവായ്‌മൊഴി, ഡിണ്ടിഗൽ, ബംഗളുരു, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ പൂക്കൾ എത്തുന്നത്. ഇതിൽ കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ് കേരളത്തിലെ പലയിടങ്ങളിലേക്കും കൂടുതൽ പൂവെത്തുന്നത്. ഗുണ്ടൽപേട്ടിലെ കാറ്റിന് പോലും പൂക്കളുടെ മണമുണ്ട്. അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. അത്തം മുതൽ തിരുവോണം വരെ ലക്ഷ്യമിട്ട് ലക്ഷ കണക്കിന് രൂപയുടെ പൂക്കളാണ് ഗുണ്ടൽപേട്ടിൽ നിന്നും എത്തുന്നത്. ഓണം ലക്ഷ്യമിട്ടാണ് പല കർഷകരും പൂ കൃഷി ഇറക്കുന്നത്.

മലയാളിക്ക് പൂക്കളമൊരുക്കാനുള്ള ജമന്തിയും ചെണ്ടുമല്ലിയും കോഴിപ്പൂക്കളുമെല്ലാം തമിഴ്‌നാട്ടിലെയും ഗുണ്ടൽപേട്ടിലെയും പാടങ്ങളിൽ വിരിയുന്നതോടെയാണ് മലയാളിയുടെ ഓണത്തിന് നിറം വരുന്നത്. ഓണം വന്നതോടെ പൂ വിപണിയിൽ വില കുത്തനെ കുതിച്ചുയരുകയാണ്. ഗുണ്ടൽപേട്ടിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമുള്ള പൂക്കളുടെ വരവ് കുറയുന്നതാണ് കാരണം. ഇവിടത്തെ കാലാവസ്ഥ വ്യതിയാനവും മഴക്കുറവുമാണ് പൂകൃഷിയിൽ മാന്ദ്യം ഉണ്ടാക്കുന്നത്. എങ്കിൽ ഇവിടെ മലയാളിയുടെ പൂക്കളത്തിനു നിറമില്ലാതെയാകും, പൂക്കളത്തിനായാണ് കൂടുതൽ പൂക്കൾ വിറ്റഴിയുന്നത്. പൂക്കളിൽ പ്രധാനമായും വിറ്റഴിയുന്ന മുല്ലയ്ക്ക് 600 മുതൽ 800 രൂപ വരെയാണ് കിലോയ്ക്ക് ഇപ്പോൾ വിപണിയിൽ. അതുപോലെ അരളി, വാടാപൂമുല്ല, പിച്ചി, ജമന്തി, ചെണ്ടുമല്ലി, എന്നിവയ്ക്ക് 200 മുതൽ 400 വരെയാണ് വില.

ഓണക്കാലം വന്നാൽ പൂക്കൾക്കായി അതിർത്തിക്കപ്പുറത്തേക്കാണ് കേരളം നോക്കുന്നത്. മലയാളിയുടെ ഓണം പൂക്കളം കൊണ്ട് സമ്പൂർണമാകണമെങ്കിൽ പൂക്കൾ അന്യസംസ്ഥാനത്തുനിന്നു വണ്ടികയറണം ചെണ്ടുമല്ലിയില്ലാതെ പൂക്കളമിടാൻ സാധിക്കില്ലല്ലോ....ഇത്തവണയും അന്യസംസ്ഥാനത്തെ പൂക്കൾ കൊണ്ട് മലയാളിയുടെ പൊന്നോണം സമൃദ്ധമാകും......

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP