Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യ ലിംഗസമത്വമില്ലാത്ത നാട്; തനിക്കെതിരെ ഉയർന്ന വിവാദങ്ങളെല്ലാം സ്ത്രീയായതുകൊണ്ട് മാത്രം; ഇവിടെ സ്ത്രീയായി ജീവിക്കുക ബുദ്ധിമുട്ടെന്ന് സാനിയാ മിർസ

ഇന്ത്യ ലിംഗസമത്വമില്ലാത്ത നാട്; തനിക്കെതിരെ ഉയർന്ന വിവാദങ്ങളെല്ലാം സ്ത്രീയായതുകൊണ്ട് മാത്രം; ഇവിടെ സ്ത്രീയായി ജീവിക്കുക ബുദ്ധിമുട്ടെന്ന് സാനിയാ മിർസ

ന്യൂഡൽഹി: സ്ത്രീയായി ഇന്ത്യയിൽ ജീവിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ടെന്നീസ് താരം സാനിയ മിർസ. സ്ത്രീകളോട് ഇന്ത്യാക്കാർക്ക് ബഹുമാനക്കുറവാണ്. ലിംഗ സമത്വത്തിന്റെ കുറവുള്ള ഇന്ത്യയിൽ സാനിയ മിർസയായി തുടരുക ബുദ്ധിമുട്ടാണെന്നും സാനിയ പറയുന്നു. യുഎന്നിന്റെ ദക്ഷിണേഷ്യയിലെ ഗുഡ്‌വിൽ അംബാസ!റായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു സാനിയ.

ഇന്ത്യക്കാർക്ക് സ്ത്രീകളോട് ബഹുമാനക്കുറവാണ്. ലിംഗസമത്വമില്ലാത്ത രാജ്യത്ത് സാനിയ മിർസയായി തുടരുക ബുദ്ധിമുട്ടാണെന്നും കരിയറിൽ ഒരുപാട് വിവാദങ്ങൾ ഞാൻ നേരിട്ടുണ്ട്. ഞാനൊരു സ്ത്രീയായതുകൊണ്ടുമാത്രമാണ് ഇത്രയും വിവാദങ്ങളെ നേരിടേണ്ടിവന്നത്. ഞാനൊരു പുരുഷനായിരുന്നെങ്കിൽ ഇതിൽ പലവിവാദങ്ങളും ഒഴിവാക്കാമായിരുന്നു-സാനിയ വിശദീകിരച്ചു.

ഇന്ത്യയിൽ കൂടുതൽ വനിതകൾ കായികരംഗത്തേക്ക് വരണമെങ്കിൽ നമ്മുടെ കായിക സംസ്‌കാരത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു. അതിന് മാദ്ധ്യമങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ക്രിയാത്മകമായ ഇടപെടലുകൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. അത് മാറ്റമുണ്ടാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നിലവിലെ കായിക മന്ത്രി ഷർബാനന്ദ സൊനോവാൾ വനിതാ കായികതാരങ്ങളോട് ആഭിമുഖ്യമുള്ളയാളാണ്. വ്യക്തിപരമായി തനിക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സാനിയ പറഞ്ഞു.

ലിഗം സമത്വത്തിനായി സർക്കാരും തുടക്കമിടുന്നു. അവരും എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. സാംസ്‌കാരികതലത്തിലെ മാറ്റം അനിവാര്യമാണ്. ഈ ഉത്തരവാദിത്തം മാദ്ധ്യമങ്ങൾ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ലിംഗസമത്വത്തെക്കുറിച്ച് എല്ലാവരും പറായാൻ ആഗ്രഹിക്കുന്നില്ല. ചിലർ തുറന്നു പറയും ചിലരത് പറയില്ല. ഞാനത് തുറന്നുപറയാൻ ആഗ്രഹിക്കുന്നു. ഒരുദിവസം എല്ലാവരും തുല്യരാണെന്നും സ്ത്രീകൾ വെറും ഉൽപ്പന്നങ്ങളല്ലെന്നും എല്ലാവരും തുറന്നുപറയുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ഡിസർബർ ആറുമുതൽ തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ടെന്നീസ് ലീഗിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സാനിയ പറഞ്ഞു.

ദക്ഷിണേഷ്യൻ മേഖലയിൽ നടക്കുന്ന യു.എൻ വനിതാ ശാക്തീകരണ പരിപാടികളുടെ ചുക്കാൻ പിടിക്കുന്നത് ഗുഡ് വിൽ അംബാസിഡറായ സാനിയയാവും. ഇതാദ്യമായാണ് ഒരു ദക്ഷിണേഷ്യൻ വനിതയെ യു.എൻ ഗുഡ്‌വിൽ അംബാസഡറായി നിയമിക്കുന്നത്. 'വുമൺ ഓഫ് അച്ചീവ്‌മെന്റ്' എന്നാണ് സാനിയയെ യു.എൻ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതിബന്ധങ്ങൾ തകർത്ത് മുന്നേറാൻ സാനിയ പെൺകുട്ടികൾക്ക് പ്രചോദനമാണെന്നാണ് യു.എൻ വിലയിരുത്തിയത്.

ഈയിടെ സാനിയ മിർസയെ തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറാക്കുന്നത് എതിർത്ത് ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തിയിരുന്നു. സാനിയ പാക്കിസ്ഥാന്റെ മരുമകളാണെന്നും എന്ത് യോഗ്യതയാണ് ടെന്നീസ് തീരത്തിനുള്ളതെന്നും തെലങ്കാനയിലെ ബിജെപി നിയമസഭാകക്ഷി നേതാവായ കെ ലക്ഷ്മൺ ചോദിച്ചത്. താൻ അന്യനാട്ടുകാരിയല്ലെന്ന് സാനിയ മിർസ മറുപടിയും നൽകി. വിവാദത്തിൽ ബിജെപി ദേശീയ നേതൃത്വവും കോൺഗ്രസും സാനിയയ്ക്ക് അനുകൂലമായ നിലപാട് എടുത്തു. ഇതോടെയാണ് ആ വിവാദം അവസാനിച്ചത്.

സാനിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ബിജെപി തെലങ്കാന ഘടകം വിമർശനം ഉയർത്തിയത്.മരണം വരെ താൻ ഇന്ത്യക്കാരിയായിരിക്കുമെന്നും തന്നെ അന്യനാട്ടുകാരിയായി ചിത്രീകരിക്കാനുള്ള നീക്കം ശരിയല്ലെന്നും സാനിയ വിശദീകരിക്കുകയും ചെയ്തു. ഇതിന് പുറമേയും ഏറെ വിവാദങ്ങൾ സാനിയയെ ചൊല്ലി പലരുമുണ്ടാക്കി. മാലികുമായുള്ള വിവാഹത്തെ തുടർന്ന് രാജ്യദ്രോഹി എന്ന് ശിവസേനാ തലവനായ ബാൽതാക്കറെ അന്ന് അധിക്ഷേപിച്ചു. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ, ലിയാണ്ടറിനൊപ്പം കളിക്കാം എന്നെഴുതിനൽകണമെന്ന നിബന്ധനക്കെതിരെ സാനിയ ഇന്ത്യൻ ടെന്നീസ് അസോസിയേഷന് തുറന്നകത്ത് എഴുതുകയതും വിവാദമായി. മഹേഷ് ഭൂപതിക്കൊപ്പം ഡബിൾസിൽ കളിക്കാനായിരുന്നു സാനിയയുടെ താൽപ്പര്യം.

ഇസ്ലാം മതത്തിൽ പെട്ട വ്യക്തിയായതിനാൽ ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് കളിക്കുന്നതിൽ മുസ്ലിം പുരോഹിതസമൂഹം സാനിയയ്‌ക്കെതിരെ പ്രതിഷേധിച്ചു. ഇത്തരം വിമർശനങ്ങൾ തള്ളിക്കളഞ്ഞാണ് ടെന്നീസിൽ ഏഷ്യൻ കരുത്തായി സാനിയ മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP