Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആകാശത്ത് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തി; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു; 40 മിനിറ്റോളം വൈകിയതിനാൽ പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

ആകാശത്ത് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തി; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു; 40 മിനിറ്റോളം വൈകിയതിനാൽ പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

മറുനാടൻ ഡെസ്‌ക്‌

കാശത്ത് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനേത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. പുറപ്പെടാനുള്ള വിമാനങ്ങളും വൈകി. 40 മിനിറ്റോളം വൈകിയതിനാൽ പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഗോവയിൽ നിന്നുമെത്തിയ എയർ ഏഷ്യാ വിമാനത്തിന്റെ പൈലറ്റ് ആകാശത്ത് ഡ്രോൺ കണ്ടത്. തുടർന്ന് ഇക്കാര്യം അദ്ദേഹം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു. 40 മിനിറ്റോളം വൈകിയതിനാൽ പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു.

മൂന്നാം ടെർമിനലിന് സമീപമാണ് ഡ്രോൺ കണ്ടതെന്നും ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സഞ്ജയ് ഭാട്ടിയ അറിയിച്ചു. അടിയന്തിരമായി മൂന്ന് റൺവേകളും അടച്ചിട്ടു.

തുടർന്ന് രണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ ലഖ്നൗവിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചു വിട്ടു. ഗോ എയറിന്റേയും ഇൻഡിഗോ എയർലൈൻസിന്റേയും ഓരോ വിമാനങ്ങൾ ജയ്പുരിലേക്ക് തിരിച്ചുവിട്ടെങ്കിലും എട്ടരയോടെ തിരിച്ച് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP