Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'വേലിതന്നെ വിളവു തിന്നുമ്പോൾ അതിനു കുടപിടിച്ചു നൽകുന്ന രാജാവും'; സി ആർ നീലകണ്ഠൻ എഴുതുന്നു

'വേലിതന്നെ വിളവു തിന്നുമ്പോൾ അതിനു കുടപിടിച്ചു നൽകുന്ന രാജാവും'; സി ആർ നീലകണ്ഠൻ എഴുതുന്നു

ധികാര ദുർവിനയോഗത്തിന്റെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും U.D.Fനെ കവച്ചു വയ്ക്കുന്ന നയമാണ് L.D.Fന്റേത് എന്ന് വ്യക്തമാക്കുന്നതാണ് തോമസ് ചാണ്ടിയുടെയും പി.വി അൻവറിന്റേയും നേരെയുള്ള അഴിമതിയാരോപണങ്ങൾ. മാർത്താണ്ഡം കായൽ എന്ന കുട്ടനാടൻ പ്രദേശത്ത് മിച്ച ഭൂമിയായി കർഷകത്തൊഴിലാളികൾക്ക് നൽകിയിരുന്ന ഭൂമി പലവിധത്തിൽ അവരിൽ നിന്ന് തട്ടിയെടുത്ത് സ്വന്തമായ ഒരു ടൂറിസ്റ്റ് സാമ്രാജ്യം സൃഷ്ഠിച്ച തോമസ് ചാണ്ടി എന്ന ധനാഠ്യനായ മന്ത്രി തന്റെ മുഴുവൻ നിയമലംഘനങ്ങൾക്കും മുഖ്യമന്ത്രിയിലൂടെ സാധൂകരണം തേടുകയാണ്.

കായൽ കയ്യേറിയതും കായലിന്റെ വലിയൊരു ഭാഗം മറ്റു മനുഷ്യർക്കും, മത്സ്യ ബന്ധനത്തിനു പോകുന്നവർക്കും പ്രവേശിക്കാൻ കഴിയാത്ത വിധം തടഞ്ഞു വച്ചതും, റോഡ് നിർമ്മിക്കുമ്പോൾ തന്റെ ' Lake Palace ' എന്ന റിസോർട്ടിലേക്ക് വേണ്ടി മാത്രമായി വലിയതോതിൽ പണം മുടക്കിയതുമെല്ലാം ഇന്ന് ഒരു രഹസ്യമല്ല. പണം കൊടുത്ത് ഏതു സ്ഥാനവും നേടാം എന്ന അവസ്ഥയിലേക്ക് കേരള രാഷ്ട്രീയം എത്തിച്ചേർന്നിരുക്കുന്നതിന്റെ പുതിയ മുഖങ്ങളാണ് കുട്ടനാട്ടിലും നിലമ്പൂരിലുമൊക്കെ നാം കാണുന്നത്.

ഈ കച്ചവടത്തിൽ ഇടതു വലതു വ്യത്യാസമില്ലാതെ പരസ്പര സഹകരണമുണ്ടാകുന്നു എന്നതാണ് മറ്റൊരു കാര്യം. തോമസ് ചാണ്ടി എന്ന എൻ.സി.പി എംഎ‍ൽഎ യുടെ റിസോർട്ടിനു വേണ്ടിയുള്ള റോഡിന് ആദ്യം പണം മുടക്കുന്നത് കോൺഗ്രസ് രാജ്യസഭാ അംഗം പി.ജെ കുര്യനാണ്. അതേ റോഡിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് യു.ഡി.എഫ് ഭരണകാലത്ത് പണം അനുവദിക്കുന്നത് കെ. ബാബു മന്ത്രിയായിരിക്കുമ്പോളാണ്. അതോടൊപ്പം തന്നെ സിപിഐ യുടെ രാജ്യസഭാ അംഗമായ കെ.ഇ ഇസ്മായിലും ഇതിനു വേണ്ടി പണം നൽകുന്നുണ്ട്. ഇതല്ല അവിടെ ജനങ്ങൾക്ക് ആവശ്യമുള്ള റോഡ് എന്ന് സി.പി.എം ന്റെ പഞ്ചായത്ത് മെമ്പർ വ്യക്തമായി പറഞ്ഞിട്ടും അത് അംഗീകരിക്കാൻ ഇടതു വലതു പക്ഷ സർക്കാരുകൾ തയ്യാറല്ല എന്നതാണ് സത്യം. 240 കുടുംബങ്ങൾക്ക് പ്രയോജന പ്രദമാകുന്ന റോഡ് വേണം എന്ന് ആവശ്യപ്പെട്ട ആ പഞ്ചായത്ത് അംഗത്തിന്റെ അഭ്യർത്ഥന നിരസിക്കുകയാണ് ഉണ്ടായത്. പകരം 22 വീട്ടുകാർക്ക് വേണ്ടി കോടിക്കണക്കിനു രൂപാ ചെലവാക്കി റോഡ് പണിയുകയും എന്നാൽ ആ റോഡ് വീട്ടുകാർക്ക് ഉപകാരമില്ലാത്ത വിധം റിസോർട്ടിന്റെ മുന്നിൽ വച്ച് അവസാനിക്കുകയും ചെയ്തിരിക്കുകയാണ്. സാങ്കേതികമായ പല കാരണങ്ങൾ ഇതിനു വേണ്ടി പറയുന്നുണ്ടെങ്കിലും ഫലത്തിൽ സംഭവിച്ചത് അതാണ്.

നിലമ്പൂർ എംഎ‍ൽഎ പി.വി അൻവർ ഇതുപോലെ തന്നെ രാഷ്ട്രീയത്തിലേക്ക് വ്യത്യസ്തമായ മാർഗ്ഗത്തിലൂടെ കടന്നു വന്നയാളാണ്. വൻതോതിൽ പണം മുടക്കിയാണ് അദേഹം സ്ഥാനാർത്ഥിത്വം നേടിയതെന്നും വിജയിച്ചതെന്നും പരക്കെ ആരോപണമുണ്ട്. അതെന്തായാലും അദേഹം ഇപ്പോൾ സ്വന്തം പേരിൽ നിർമ്മിച്ചിട്ടുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രം, ഒരു പാർക്ക് അത് വാട്ടർ തീം പാർക്കാവുകയും അത് വലിയതോതിൽ ആദിവാസികളുടെയും ജനങ്ങളുടെയും കുടിവെള്ളം ശേഖരിച്ച് മലിനമാക്കുന്നു എന്നും എല്ലാവിധ സുരക്ഷിതത്വ നിയമങ്ങളും ലംഘിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നുവെന്നും, സുരക്ഷിതത്വ മാനദണ്ഢങ്ങൾ പാലിക്കാതെ റോപ്പ് വേ പോലെയുള്ള സംവിധാനങ്ങൾ നിർമ്മിച്ചിരിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവരെ രണ്ടു പേരെയും നിയമസഭയിൽ പരസ്യമായി മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴാണ്, മറുവശത്ത് പി.വി അൻവറിന്റെ സ്ഥാപനത്തിന്റെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി റദ്ദാക്കപ്പെടുന്നത്. പഞ്ചായത്ത് സമിതിയിൽ ഇടതു വലതു മുന്നണി അംഗങ്ങളുണ്ട്, ഇരുകൂട്ടരും ഇതുവരെ ഈ നിയമലംഘനങ്ങൾ ശ്രദ്ധിച്ചില്ല എന്നു പറയാൻ കഴിയില്ല. അധികാര വികേന്ദ്രീകരണം കൊടുത്തിട്ടുള്ള അധികാരം പോലും അഴിമതിക്ക് വേണ്ടിയാണ് മുന്നണികൾ ഉപയോഗിക്കുന്നത് എന്ന സത്യം കേരളീയരെ ഞെട്ടിക്കുന്നില്ല.

അഴിമതി നടത്തിയാൽ ഒരിക്കലും ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പാണ് ഏത് രാഷ്ട്രീയ നേതാക്കളേയും അഴിമതി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇവിടെയും ഭരണകൂടം അഴിമതി ആരോപിക്കപ്പെടുന്നവർക്കൊപ്പം ഉറച്ചു നിൽക്കുകയാണ്. ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുമ്പോൾ, അത് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുകയും കേരളത്തിലെ മാധ്യമങ്ങൾ അത് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ അതിനെ കുറിച്ച് ഒന്നന്വേഷിക്കണം എന്നു പോലും മുഖ്യമന്ത്രി പറയുന്നില്ല എന്നിടത്താണ് പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരുന്നുവോ എന്ന് നാം സംശയിക്കേണ്ടി വരുന്നത്. ഇത് കേരളത്തിൽ കുറേക്കാലമായുള്ള അനുഭവമാണ്.

അഴിമതി നടത്തിയാൽ രാഷ്ട്രീയ നേതാക്കളെ പരസ്പരം മാറിവരുന്ന ഭരണമുന്നണികൾ രക്ഷിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതിന് ഒരു അവസാനമുണ്ടായേ പറ്റൂ. അഴിമതി അന്വേഷിക്കാൻ ശക്തമായ സംവിധാനങ്ങൾ ഇല്ല എന്നത് തന്നെയാണ് യഥാർത്ഥ പ്രശ്‌നം. ജൻലോക്പാൽ ബിൽ പോലെയുള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പോലും രാഷ്ട്രീയ കക്ഷികൾ തയ്യാറല്ല എന്നിടത്താണ് പ്രശ്‌നങ്ങൾ ഇന്ന് ആം ആദ്മി പാർട്ടി കാണുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾക്കോപ്പം എന്നും ആം ആദ്മി പാർട്ടി നിലകൊള്ളുന്നതാണെന്ന് പ്രഖ്യാപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP