Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് നിരോധനത്തിന് ശേഷം കാശ്മീറിലെ കല്ലേറെ കുറഞ്ഞെന്ന് അരുൺ ജെയ്റ്റ്‌ലി; സൈന്യത്തിനെതിരെ കല്ലുമേന്തി ആയിരങ്ങൾ ഇറങ്ങിയ സ്ഥാനത്ത് ഇപ്പോഴുള്ളത് 25 പേർ മാത്രമെന്ന് പ്രതിരോധമന്ത്രി

നോട്ട് നിരോധനത്തിന് ശേഷം കാശ്മീറിലെ കല്ലേറെ കുറഞ്ഞെന്ന് അരുൺ ജെയ്റ്റ്‌ലി; സൈന്യത്തിനെതിരെ കല്ലുമേന്തി ആയിരങ്ങൾ ഇറങ്ങിയ സ്ഥാനത്ത് ഇപ്പോഴുള്ളത് 25 പേർ മാത്രമെന്ന് പ്രതിരോധമന്ത്രി

മുംബൈ: നോട്ട് നിരോധനത്തിന് ശേഷം കല്ലേറ് കുറഞ്ഞെന്ന വാദം ആവർത്തിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്ത്. നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തെ മാവോവാദികളെയും കശ്മീരിലെ വിഘടനവാദികളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്. നോട്ട് നിരോധനത്തിനുശേഷം കശ്മീരിലെ പ്രക്ഷോഭങ്ങളും സൈന്യത്തിന് നേരെയുള്ള കല്ലേറും കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിന് മുമ്പ് ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നത്. എന്നാൽ ഇന്ന് 25 ൽ താഴെ ആളുകൾ മാത്രമാണ് കല്ലേറ് അടക്കമുള്ളവയ്ക്ക് തെരുവിൽ ഇറങ്ങുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയ്ക്ക് പുറത്ത് വിനിമയം ചെയ്യപ്പെട്ടിരുന്ന പണം നോട്ട് അസാധുവാക്കൽ നടപടിയോടെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി. ഇത് വിഘടനവാദികളെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനാണ് പുതിയ സംവിധാനത്തിലൂടെ സർക്കാർ ഒരുങ്ങുന്നതെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. പ്രതിരോധ രംഗത്തും ഗ്രാമവികസന രംഗത്തും അടിസ്ഥാന സൗകര്യ വികസന രംഗത്തും സർക്കാർ വൻനിക്ഷേപം നടത്തും. സർക്കാർ സംവിധാനങ്ങൾ ലോക നിലവാരത്തിലാക്കും. അതോടെ ഗോരഖ്പൂരിൽ നടന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും.

നിലവിലെ വളർച്ചാ നിരക്കിൽ മോദി സർക്കാർ സംതൃപ്തരാകില്ല. വളർച്ച വേഗത്തിലാക്കാൻ രാജ്യത്തിന്റെ നന്മ ലക്ഷ്യംവച്ചുള്ള കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. 2014 ൽ അധികാരത്തിൽ വന്നതുമുതൽ രാജ്യത്തിന്റെ പുരോഗതി ലക്ഷ്യംവച്ചാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും മുംബൈയിൽ ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP