Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടര ഇഞ്ച് ചുണ്ടിനെ നാലര ഇഞ്ചാക്കി മാറ്റുന്ന വികസനപ്രവർത്തനമാണ് ചിരി; കഥയും ലുക്കുമില്ലെങ്കിലും ഭയങ്കരബുദ്ധി വെളിപ്പെടുത്തുന്ന ഒരു ജീവിതത്തിന്റെ കഥയാണ് തന്റേത്; സലിംകുമാറിന്റെ ചിരി അനുഭവങ്ങളുമായി ചിത്രം വിചിത്രം അവതാരകൻ എഴുതിയ പുസ്തകം

രണ്ടര ഇഞ്ച് ചുണ്ടിനെ നാലര ഇഞ്ചാക്കി മാറ്റുന്ന വികസനപ്രവർത്തനമാണ് ചിരി; കഥയും ലുക്കുമില്ലെങ്കിലും ഭയങ്കരബുദ്ധി വെളിപ്പെടുത്തുന്ന ഒരു ജീവിതത്തിന്റെ കഥയാണ് തന്റേത്; സലിംകുമാറിന്റെ ചിരി അനുഭവങ്ങളുമായി ചിത്രം വിചിത്രം അവതാരകൻ എഴുതിയ പുസ്തകം

തിരുവനന്തപുരം: ചിരി ഒരു വികസനപ്രവർത്തനമാണോ, ആണ് എന്നാണ് നടൻ സലിംകുമാർ പറയുന്നത്. രണ്ടര ഇഞ്ച് ചുണ്ടിനെ നാലര ഇഞ്ചാക്കി മാറ്റുന്ന വികസനപ്രവർത്തനം. ആ വികസനപ്രവർത്തനത്തിന്റെ രാസവസ്തുക്കൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാലും ജീവിതാനുഭവങ്ങളുടെ പരുക്കൻ കാലത്തിലേക്കാണ് പോകേണ്ടി വരിക. ഇനി ആ പരുക്കൻ കാലത്തെ സലിംകുമാർ തിരിച്ചറിയുന്നത് ആദ്യം പറഞ്ഞ വികസനപ്രവർത്തനമായിട്ടാകും.

അതായത് ചിരികൊണ്ട് എല്ലാ അനുഭവങ്ങളെയും അതിജീവിക്കാൻ കെൽപ്പുള്ള മനുഷ്യന്റെ കഥകളിലേക്ക്. സലിംകുമാറിന്റെ ജീവിതത്തിലെ ചിരിനിമിഷങ്ങളെ കോർത്തിണക്കി അത്തരമൊരു സഞ്ചാരം നടത്തുകയാണ് കെവി മധു എന്ന മാധ്യമപ്രവർത്തകൻ ഒരുലുക്കില്ലാന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന പുസ്തകത്തിലൂടെ. ഏഷ്യാനെറ്റ് ന്യൂസിൽ ചിത്രം വിചിത്രം എന്ന ആക്ഷേപഹാസ്യപരിപാടി അവതരിപ്പിക്കുന്ന കെവി മധു സലിംകുമാറിനോടൊപ്പം ചെലവഴിച്ച നിമിഷങ്ങളിൽ നിന്ന് കോർത്തെടുത്ത ഓർമകളാണ് പുസ്തകത്തിലുൾപ്പെടുത്തിയിരിക്കുന്നത്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയെന്ന ഗ്രാമത്തിൽ നിന്ന് ഇന്ത്യയോളം വളർന്ന നടനെ പച്ചയായി ആവിഷ്‌കരിക്കുന്നു. ആത്മകഥനത്തിന്റെ പതിവ് വഴികളിൽ നിന്ന് വ്യത്യസ്തമായി ചിരിയുടെ പുത്തൻ പാത വെട്ടിത്തുറക്കുന്ന ഒരനുഭവം വായനക്കാരന് സമ്മാനിക്കാൻ സലിംകുമാറിന്റെ ലുക്കില്ലാത്ത ബുദ്ധിയിലൂടെ ശ്രമിക്കുകയാണ് കെവി മധു. പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ നാടകം അഭിനയിക്കാനിറങ്ങിത്തിരിച്ചത് മുതൽ കഥയില്ലാത്തവനെ കഥയുള്ളവനാക്കി മാറ്റിയ കറുത്ത യഹൂദൻ വരെ നീളുന്ന അനുഭവങ്ങളാണ് പുസ്തകത്തിൽ ആവിഷ്‌കരിച്ചിട്ടുള്ളത്.

നടൻ ജോയ്മാത്യുവിന്റെ അവതാരികയോടെ പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം തലസ്ഥാനത്ത് നടക്കും. കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി പുസ്തകോൽസവത്തിൽ വച്ച് ഐഎംജി ഡയരക്ടർ ജേക്കബ് തോമസ് ഐപിഎസ് പുസ്തകം പ്രകാശനം ചെയ്യും. നടൻ ഇന്ദ്രൻസ്, ഏഷ്യാനെറ്റ് എഡിറ്റർ എംജി രാധാകൃഷ്ണൻ, സലിംകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP