Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാളകളെ കൂട്ടിക്കെട്ടിയ രഥത്തിൽ കൃഷ്ണഭക്തന്മാരുടെ യാത്ര! പൊരിവെയിലത്ത് ചുട്ടുപഴുത്ത റോഡിലൂടെ നടത്തിച്ചത് 8000 കിലോമീറ്റർ ദൂരം; ഭഗവത് ഗീതാ പ്രചരണത്തിന്റെ പേരിൽ നടത്തുന്ന മൃഗപീഡനം അധികാരികളും ഗോസംരക്ഷകരും കണ്ടില്ലെന്നു നടക്കുന്നു

കാളകളെ കൂട്ടിക്കെട്ടിയ രഥത്തിൽ കൃഷ്ണഭക്തന്മാരുടെ യാത്ര! പൊരിവെയിലത്ത് ചുട്ടുപഴുത്ത റോഡിലൂടെ നടത്തിച്ചത് 8000 കിലോമീറ്റർ ദൂരം; ഭഗവത് ഗീതാ പ്രചരണത്തിന്റെ പേരിൽ നടത്തുന്ന മൃഗപീഡനം അധികാരികളും ഗോസംരക്ഷകരും കണ്ടില്ലെന്നു നടക്കുന്നു

രഞ്ജിത് ബാബു

കണ്ണൂർ: ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്ന നാട്ടിൽ കാളകളെക്കൊണ്ട് ആയിരക്കണക്കിന് കിലോമീറ്റർ ഭാരം വലിപ്പിച്ച് കൊണ്ടു പോകുന്നതിൽ ആർക്കും പ്രതികരണമില്ല. ദ്വാരകയിൽ നിന്നും മാസങ്ങൾക്കു മുമ്പ് അന്താരാഷ്ട്ര കൃഷ്ണാവബോധസമിതി നേതൃത്വത്തിലാണ് രഥം വലിപ്പിച്ചു കാളകളെ കൊണ്ടു പോകുന്നത്.

ഏതാണ്ട് 8000 കിലോമീറ്റർ ദൂരം രഥം വലിച്ചു കൊണ്ട് കാളകൾ താണ്ടിയെന്ന് സംഘത്തിലുണ്ടായ ഒരു കൃഷ്ണഭക്തൻ മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ട് വീതം കൂറ്റൻ കാളകൾ വലിക്കുന്ന രഥങ്ങളാണ് കേരളത്തിലെത്തിയത്. ദ്വാരക മുതൽ വിവിധ സംസ്ഥാനങ്ങൾ താണ്ടിയാണ് ഇവിടെയെത്തിയിട്ടുള്ളത്. ഇസ്‌ക്കോൺ-അഖില ഭാരത സങ്കീർത്തന പദയാത്ര 33 ാം വർഷം എന്നാണ് രഥത്തിന് മുന്നിൽ ബാനറിൽ എഴുതിച്ചേർത്തിട്ടുള്ളത്.

രഥത്തിനകത്ത് ഭഗവദ്ഗീതയുടെ എല്ലാ ഭാഷകളിലുമുള്ള പുസ്തകങ്ങൾ കെട്ടുകളാക്കി വച്ചിട്ടുണ്ട്. രഥം നയിക്കാൻ വിദേശീയായ ഒരു സന്യാസിയും അതിനകത്ത് കൃഷ്ണന്റേയും രാധയുടേയും പ്രതിമകളും രഥത്തിന്റെ അലങ്കാരങ്ങളും അടക്കം വലിയൊരു ഭാരം തന്നെ കാളകൾക്ക് വലിക്കേണ്ടി വരുന്നു. പോരാത്തതിന് കാഷായ വേഷമണിഞ്ഞ യുവ സന്യാസിമാരും.

നഗരങ്ങളിലും കവലകളിലും ഇറങ്ങി ഇവർ ഭഗവത് ഗീതയുടെ കോപ്പികൾ വിറ്റഴിക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഒരോ ജില്ലകൾ കഴിയുമ്പോഴും വിറ്റഴിക്കപ്പെടുന്നത്. ഇവയെല്ലാം വഹിക്കുന്നത് കാളകളാണ്. മൂന്ന് രഥങ്ങളിലാണ് പുസ്തകങ്ങൾ ശേഖരിച്ചിട്ടുള്ളത്. ഈ മിണ്ടാ പ്രാണികൾക്ക് നേരെയുള്ള ക്രൂരതക്കെതിരെ മൃഗസ്നേഹികളോ ഗോ സംരക്ഷകരോ പ്രതികരിക്കുന്നുമില്ല.

ഭഗവത് ഗീതാ പ്രചരണത്തിന്റെ പേരിലാണ് കാളകൾക്ക് നേരെയുള്ള ഈ ക്രൂരത. ജില്ലകളിൽ എസ്‌പി. സി. എ എന്നറിയപ്പെടുന്ന പ്രാണി ദ്രോഹനിവാരണ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. എന്നാൽ കാളകൾക്ക് നേരെയുള്ള ക്രൂരതക്കെതിരെ അവരും പ്രതികരിച്ചു കാണുന്നില്ല. അടുത്തിടെ കർണ്ണാടകത്തിലെ കുന്ദാപുരയിൽ പശുവിനെ വളർത്താൻ കൊണ്ടു പോകുന്നവരെപ്പോലും അക്രമിച്ച സംഭവമുണ്ടായിരുന്നു. വടക്കേ ഇന്ത്യയിലെ ദ്വാരകയിൽ നിന്നും റോഡു മാർഗ്ഗം വിശ്രമമില്ലാതെ പുസ്തക കെട്ടുകളും രഥവും വിഗ്രഹങ്ങളും വഹിച്ചു കൊണ്ടു പോകുന്ന കാളകളുടെ ദയനീയാവസ്ഥയെ ഒരു മുഖ്യധാരാ മാധ്യമങ്ങൾ പോലും ഉയർത്തിക്കാട്ടിയിരുന്നില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP