Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.പി.എം പ്രകടനത്തിനിടെ ഉണ്ടായ അക്രമം നേരിടാനാകാതെ ഓടിയൊളിച്ച പന്തളം സിഐയെ ഡിജിപി സസ്‌പെൻഡ് ചെയ്തു; ആർ സുരേഷിനെതിരേ നടപടി എടുത്തത് പാർട്ടി പ്രവർത്തകരുടെ സമ്മർദ്ദഫലമായി; സസ്‌പെൻഷനിൽ ആയത് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥൻ

സി.പി.എം പ്രകടനത്തിനിടെ ഉണ്ടായ അക്രമം നേരിടാനാകാതെ ഓടിയൊളിച്ച പന്തളം സിഐയെ ഡിജിപി സസ്‌പെൻഡ് ചെയ്തു; ആർ സുരേഷിനെതിരേ നടപടി എടുത്തത് പാർട്ടി പ്രവർത്തകരുടെ സമ്മർദ്ദഫലമായി; സസ്‌പെൻഷനിൽ ആയത് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥൻ

പത്തനംതിട്ട: ബിജെപി അക്രമത്തിനെതിരേ സിപിഐ എം നടത്തിയ പ്രകടനത്തിനിടെയുണ്ടായ അക്രമം നേരിടാനാകാതെ സ്റ്റേഷനിലേക്ക് ഓടിയൊളിച്ച പന്തളം സിഐ ആർ സുരേഷിനെ അന്വേഷണ വീധേയമായി സസ്‌പെൻഡ് ചെയ്തു - വിശിഷ്ട സേവനത്തിന് കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സുരേഷ് മികച്ച ഉദ്യോഗസ്ഥൻ എന്ന നിലയിൽ പേരെടുത്തയാളാണ്. ജില്ലാ പൊലീസ് ചീഫിന്റെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണ് സസ്പൻഷന് ഉത്തരവിട്ടത്.

കഴിഞ്ഞയാഴ്ച പന്തളത്ത് സി.പി.എം-ബി.ജെപി സംഘർഷം വ്യാപിച്ചിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാതിരുന്നത്തിനെ തുടർന്ന് ജില്ലാ കലക്ടർ 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ ഇരുകൂട്ടരും മത്സരിച്ച് പ്രകടനം നടത്തിയിരുന്നു. ഇത് നിയന്ത്രിക്കാൻ നിൽക്കാതെ സി ഐ സറ്റേഷനിൽ തന്നെ ഇരിക്കുകയായിരുന്നു. സി ഐ യുടെ പ്രവൃത്തി സംബന്ധിച്ച് ഡി.ജി.പിക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു.

സി ഐ ബിജെപി പക്ഷപാതിയാണെന്ന് ആരോപിച്ച് പന്തളത്തെ സി.പി.എം നേതാക്കൾ ആഭ്യന്തര വകുപ്പിന് നൽകിയ കൂട്ടപ്പരാതി നൽകിിയിരുന്നു. പന്തളത്ത് സി.പി.എം ബിജെപി സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ നിലനിൽക്കെ ബിജെപിക്കാർ പൊലീസ് സ്റ്റേഷൻ വളഞ്ഞ് കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിച്ചു കൊണ്ടുപോയപ്പോൾ സിഐ വേണ്ട നടപടിയെടുത്തില്ലെന്നതാണ് ആക്ഷേപം. സംഭവം നടക്കുമ്പോൾ സിഐ സ്റ്റേഷനിൽ നിന്നു മാറി നിന്നതായും പരാതിയിൽ പറയുന്നു.

പൊലീസ് ചീഫ് നിർദ്ദേശിച്ചതിനെ തുടർന്നാണ് നിരോധനാജ്ഞ ലംഘിച്ചവർക്കെതിരെ കേസെടുത്തത്. പൊലീസ് കസ്റ്റഡിയിലെടുത്തവർ നിരപരാധികളാണെന്ന് പറഞ്ഞാണ് ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ രാത്രിയിൽ സ്റ്റേഷൻ ഉപരോധിച്ചത്. സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തവരെ ഇതുവരെ പിടികൂടാത്തതും സി.പി.എം നേതാക്കളുടെ അമർഷത്തിനു കാരണമായി.രണ്ടു വ്യക്തികൾ തമ്മിലുണ്ടായ അടിപിടിയിൽ മർദ്ദിച്ചയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്തതും ആക്ഷേപത്തിനിടയാക്കി.

രക്തസാക്ഷി ദിന സമ്മേളനത്തിനെത്തിയ സി.പി.എം സംസ്ഥാന സമിതിയംഗം പി ജയരാജനോട് സിഐക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പലരും പാർട്ടി പ്രവർത്തനത്തിൽ നിന്നു വിട്ടു നിൽക്കുമെന്ന് പ്രാദേശിക പാർട്ടി നേതാക്കൾ അറിയിച്ചിരുന്നു. പരാതികളെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പൊലീസ് ചീഫിനോട് ആവശ്യപ്പെട്ടിരുന്നു. സിഐയുടെ ഭാഗത്തു വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി ഐജിക്കും ഡിജിപിക്കും നൽകിയ റിപോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് ആർ. സുരേഷ്. നിലവിൽ കോന്നി സി.ഐയുടെ ചുമതലയും വഹിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP