Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശമ്പളം കൂട്ടാനെന്ന് പറഞ്ഞ് നഴ്സസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റിനെ കൊണ്ട് ഒപ്പിടുവിച്ച പേപ്പർ ചതിയിൽ രാജിക്കത്താക്കി മാറ്റി; അടൂർ മരിയ ആശുപത്രിയിലും നഴ്സുമാരുടെ സമരം തുടങ്ങി യുഎൻഎ; വർഷങ്ങൾ തൊഴിൽ പരിചയമുള്ള നഴ്‌സുമാർക്കും നൽകുന്നത് വെറും 6000 രൂപ ശമ്പളം

ശമ്പളം കൂട്ടാനെന്ന് പറഞ്ഞ് നഴ്സസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റിനെ കൊണ്ട് ഒപ്പിടുവിച്ച പേപ്പർ ചതിയിൽ രാജിക്കത്താക്കി മാറ്റി; അടൂർ മരിയ ആശുപത്രിയിലും നഴ്സുമാരുടെ സമരം തുടങ്ങി യുഎൻഎ; വർഷങ്ങൾ തൊഴിൽ പരിചയമുള്ള നഴ്‌സുമാർക്കും നൽകുന്നത് വെറും 6000 രൂപ ശമ്പളം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സർക്കാരും അസോസിയേഷനുകളും നഴ്സുമാർക്കൊപ്പമുണ്ടെന്നാണ് വയ്പ്. പക്ഷേ, വിവിധ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് നൽകുന്ന ശമ്പളത്തിൽ ഇനിയും മാറ്റമില്ല. 4000-6000 രൂപ വരെ മാത്രം ശമ്പളം നൽകുന്ന അടൂർ മരിയ ആശുപത്രിയിൽ നഴ്സസ് അസോസിയേഷൻ യൂണിറ്റ് രൂപീകരിക്കുകയും പ്രസിഡന്റാവുകയും ചെയ്ത നഴ്സിനെ ചതിയിൽപ്പെടുത്തി രാജി എഴുതി വാങ്ങി. ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതൽ ആശുപത്രിയിൽ സമരം ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം ലേബർ ഓഫീസർ എത്തി ചർച്ച നടക്കുകയാണ്. തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ നാളെ മുതൽ ഒറ്റയാളും ഡ്യൂട്ടിക്ക് ഹാജരാകില്ലെന്നാണ് തീരുമാനം.

നഴ്സസ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റി അടുത്തിടെയാണ് ഇവിടെ രൂപീകരിച്ചത്. ലക്ഷ്മി എന്ന തട്ട സ്വദേശിനിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് ശേഷം ശമ്പള വർധനവ് ആവശ്യപ്പെട്ട് അസോസിയേഷൻ മാനേജ്മെന്റിന് കത്തു നൽകി. ഇടത്തരം ആശുപത്രിയുടെ ഗണത്തിൽപ്പെടുന്ന ഇവിടെ 37 നഴ്സുമാരാണ് ആകെയുള്ളത്. ഇവർക്ക് പുറത്തു പറയാൻ കൊള്ളാത്ത തുകയാണ് ശമ്പളം ലഭിച്ചിരുന്നത്. ഏറ്റവും സീനിയർ ആയവർക്ക് പോലും കിട്ടുന്നത് 7000 രൂപയിൽ താഴെ മാത്രമാണ്.

സംസ്ഥാനത്ത് നഴ്സുമാരുടെ സമരം ശക്തമായതിന് പിന്നാലെയാണ് ഇവിടെയും യൂണിറ്റ് രൂപീകരിച്ചത്. ഇതോടെ മാനേജ്മെന്റ് പ്രതിരോധത്തിലായി. ശമ്പള വർധനവ് ആവശ്യപ്പെട്ട് അസോസിയേഷൻ നോട്ടീസ് നൽകുക കൂടി ചെയ്തതോടെ അത് പിളർത്താനുള്ള നിലപാടായി പിന്നീട്. ശമ്പള വർധനവിനുള്ള കരാർ എന്ന പേരിൽ യൂണിറ്റ് പ്രസിഡന്റ് ലക്ഷ്മിയിൽ നിന്ന് ഇവർ കരാർ ഒപ്പിട്ടു വാങ്ങി. പിന്നീടാണ് ഇത് രാജിക്കത്താക്കി മാറ്റിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം ജില്ലാ ലേബർ ഓഫീസർ ചർച്ചയ്ക്ക് എത്തി.

പിരിച്ചു വിട്ട ജീവനക്കാരിയെ തിരിച്ചെടുക്കണമെന്നും ഗവ.ഉത്തരവ് പ്രകാരമുള്ള ശമ്പളം വർധിപ്പിക്കുകയും വേണമെന്ന നിലപാടിൽ ഒറ്റക്കെട്ടായി നിൽക്കുകയാണ് നഴ്സുമാർ. ഇല്ലാത്ത രോഗങ്ങളുടെ പേര് പറഞ്ഞ് ആളുകളെ പിഴിഞ്ഞ് കാശു വാങ്ങുന്ന മാനേജ്മെന്റ് നഴ്സുമാരെ ചൂഷണം ചെയ്യുകയാണെന്നും ഇവർ ആരോപിക്കുന്നു. നാളെ സമരം ശക്തമായാൽ ആശുപത്രിയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP