Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആഗ്ലോ ഇന്ത്യക്കാർ നേരിട്ടത് കടുത്ത അരക്ഷിതാവസ്ഥ; രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീറ്റപ്പോൾ ആംഗ്ലോ ഇന്ത്യൻ വംശജർ തേടിയത് തങ്ങൾ ആരെന്ന ചോദ്യത്തിന് ഉത്തരം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആഗ്ലോ ഇന്ത്യക്കാർ നേരിട്ടത് കടുത്ത അരക്ഷിതാവസ്ഥ; രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീറ്റപ്പോൾ ആംഗ്ലോ ഇന്ത്യൻ വംശജർ തേടിയത് തങ്ങൾ ആരെന്ന ചോദ്യത്തിന് ഉത്തരം

1947 ന് ശേഷം ഇന്ത്യയിലുള്ള ആഗ്ലോ ഇന്ത്യക്കാർ ഞാൻ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ താൻ ഏറെ ബുദ്ധിമുട്ടിയകാലമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് എല്ലാ ജീവിത സുഖസൗകര്യങ്ങളുമായി ജീവിച്ചവരായിരുന്നു ആംഗ്ലോ ഇന്ത്യൻ വംശജർ. എന്നാൽ ഇവരുടെ ജീവിതം 1947ന് ശേഷം കീഴ്മേൽ മറിഞ്ഞു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷമുള്ള ആഗ്ലോ ഇന്ത്യൻകാരുടെ ജീവിതം ഏറെ ദുരിതപൂർണമായിരുന്നു. ആഗ്ലോ ഇന്ത്യൻസ് എന്നാൽ ഇന്ത്യക്കാരുടെയും ഇംഗ്ലീഷുകാരുടെയും ഇടകലർന്നവർ എന്നാണ് ഇന്ത്യൻ ഭരണഘടന കൊടുക്കുന്ന നിർവ്വചനം. 18 ാം നൂറ്റാണ്ടിന്റെയും 20 ാം നൂറ്റാണ്ടിന്റെയും മധ്യത്തിലായാണ് ആംഗ്ലോ ഇന്ത്യൻ എന്നൊരു വാക്ക് ഉടലെടുക്കുന്നത്. ബ്രിട്ടീഷുകാരുടെ മറ്റൊരു സമൂഹമായാണ് ആദ്യം ആംഗ്ലോ ഇന്ത്യൻസിനെ കണ്ടിരുന്നത്.

1935 ൽ ഇന്ത്യൻ ഗവൺമെന്റെ് ആക്ടിലാണ് ആഗ്ലോ ഇന്ത്യൻസ് എന്നാൽ ആരെന്നുള്ളതിന് വ്യക്തമായ നിർവചനം ഉണ്ടായത്. ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്നവരുടെ പിതാവോ അല്ലെങ്കിൽ പുരുഷന്മാരായ മറ്റാരെങ്കിലും യൂറോപ്യൻ വംശജരായുണ്ടെങ്കിൽ അവരെ ആഗ്ലോ ഇന്ത്യൻ വംശത്തിൽ ഉൾപ്പെടുത്താം എന്നതാണ് നിയമം. 1950ൽ ഇന്ത്യൻ ഭരണഘടന ഇവരെ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. സർക്കാരിന്റെ കണക്കനുസരിച്ച ഇന്ന് ഏകദേശം ഒന്നര ലക്ഷത്തോളം ആഗ്ലോ ഇന്ത്യക്കാർ ഇന്ത്യയയിൽ സ്ഥിരമായി താമസിക്കുന്നു.

സ്വാതന്ത്ര്യത്തിന് ശേഷം അരക്ഷിതാവസ്ഥ നേരിട്ട ആഗ്ലോ ഇന്ത്യക്കാർ ഇന്ത്യയിൽ നിന്ന് യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അന്ന് കൂടുതലായും കുടിയേറിപ്പാർത്തത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇവർ കുടിയേറിപ്പാർത്തത്. ആദ്യഘട്ടം 1947 ശേഷമായിരുന്നു. ഹിന്ദി ഭാഷയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുത്ത 1960 കാലഘട്ടത്തിലാണ് രണ്ടാംഘട്ട കുടിയേറ്റം ഉണ്ടായത്. മൂന്നാംഘട്ട കുടിയേറ്റം 1970 ലും നടന്നു.

സ്വാതന്ത്ര്യ കാലഘട്ടത്തിൽ ഏകദേശം മൂന്ന് ലക്ഷം ആഗ്ലോ ഇന്ത്യക്കാർ രാജ്യത്ത് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അത് പകുതിയായി കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. 1800 കാലഘട്ടത്തിൽ ഇവരെ രണ്ടാംതര യൂറോപ്യൻക്കാരായും സർക്കാർ ജോലികളിൽ ഏറ്റവും താഴെതട്ടിലുള്ള ജോലസികൾ നൽകി അപമാനിച്ചെന്നും ഇവർ പറയുന്നു. 1940 കളിൽ ഇന്ത്യയിൽ 96 %ത്തോളം ആഗ്ലോ ഇന്ത്യക്കാർ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ 1990ൽ ഇത് 46% മായി കുറഞ്ഞു.

ഇന്ന് ഇന്ത്യയിൽ ആഗ്ലോ ഇന്ത്യക്കാർ ഏറ്റവും കൂടുതലായുള്ളത് ഡൽഹി, ബംഗലൂരു, കൊൽക്കത്ത, മുംബൈ, കൊച്ചി, ഗോവ, തിരുച്ചിറപ്പിള്ളി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ്. ന്യൂനപക്ഷ സമുദായങ്ങൾക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ആഗ്ലോ ഇന്ത്യൻസിന് ഇന്ന് ലഭിക്കുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിലും ആഗ്ലോ ഇന്ത്യൻ പ്രതിനിധിയുടെ സാന്നിധ്യമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP