Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയവർക്കെതിരെ കർശന നടപടിയുമായി അധികൃതർ; ഇതുവരെ പിടികൂടിയത് 57 ഓളം വ്യാജ ഡോക്ടർമാരെ;ക്ലിനിക്കുകളിൽ വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിനേടിയവരും നിരീക്ഷണത്തിൽ

വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയവർക്കെതിരെ കർശന നടപടിയുമായി അധികൃതർ; ഇതുവരെ പിടികൂടിയത് 57 ഓളം വ്യാജ ഡോക്ടർമാരെ;ക്ലിനിക്കുകളിൽ വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിനേടിയവരും നിരീക്ഷണത്തിൽ

രാജ്യത്ത് വ്യാജസർട്ടിഫിക്കറ്റുമായി എത്തി ജോലി നേടിയവർക്കെതിരെ നടപടി കർശനമാക്കുന്നു. ഇത്തരത്തിൽ വ്്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ 57 ഡോക്ടർമാരെ പിടികൂടിയതായി റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് ഇവരിൽ പലരും രാജ്യത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്ത് വന്നത്. സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പിന്റെ കഥയുടെ ചുരുളഴിഞ്ഞത്.

ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്.
പബ്ലിക് പ്രൊസിക്യൂഷന് ഇക്കാര്യം തെളിയിക്കാനായാൽ തടവ് ശക്ഷയടക്കമുള്ള നടപടികളുണ്ടാകും. ഇവരുടെ സേവനവും അവസാനിപ്പിക്കും.

സൗദിയിലെ സ്വകാര്യ മേഖലയിലും ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലും നിയമനം നേടുന്ന വിദേശികളുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത അന്താരാഷ്ട്ര കമ്പനിയായ ഡാറ്റാ ഫ്ളോ പരിശോധിക്കും. വിദേശ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങൾ സാക്ഷ്യപ്പെടുത്തിയാലും സൗദി കമ്മീഷൻ ഫോർ ഹെൽ സ്പെഷ്യാലിറ്റീസ് രജിസ്ട്രേഷൻ അനുവദിക്കുന്നതിന് മുമ്പ് ഡാറ്റാ ഫ്ളോ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ഉറപ്പു വരുത്തും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP