Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ശ്രീശാന്തിന് പന്തെറിയാം; മലയാളി താരത്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി; വിജയം കാണുന്നത് പേസ് ബൗളറുടെ മാസങ്ങൾ നീണ്ട നിയമ പോരാട്ടം; ഇന്നു മുതൽ താരം പരിശീലനം തുടങ്ങും; ദൈവത്തിനു നന്ദിയെന്നു ശ്രീ; രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്തേണ്ടി വരും; ബിസിസിഐയുടെ വാദങ്ങൾ കോടതി തള്ളിയത് ഇങ്ങനെ

ഇനി ശ്രീശാന്തിന് പന്തെറിയാം; മലയാളി താരത്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി; വിജയം കാണുന്നത് പേസ് ബൗളറുടെ മാസങ്ങൾ നീണ്ട നിയമ പോരാട്ടം; ഇന്നു മുതൽ താരം പരിശീലനം തുടങ്ങും; ദൈവത്തിനു നന്ദിയെന്നു ശ്രീ; രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്തേണ്ടി വരും; ബിസിസിഐയുടെ വാദങ്ങൾ കോടതി തള്ളിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ അച്ചടക്ക സമിതി ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. തന്റെ വാദങ്ങൾ ഉന്നയിക്കാൻ മതിയായ അവസരം നൽകാതെ ബി.സി.സിഐ ഏർപ്പെടുത്തിയ വിലക്ക് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പാക്കിസ്ഥാൻ, ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കളിക്കാർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നപ്പോൾ അവരെ കോടതി കുറ്റവിമുക്തരാക്കിയതിനു പിന്നാലെ അന്തർദേശീയ മത്സരങ്ങളിൽ കളിക്കാൻ അനുവദിച്ചിരുന്നു. ഇക്കാര്യമാണ് ശ്രീശാന്ത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തന്നെ ഒത്തുകളി വിവാദത്തിൽ കുറ്റ വിമുക്തനാക്കിയെന്നും ഇനി കളിക്കാൻ അനുവദിക്കണമെന്നും ശ്രീശാന്തിനു വേണ്ടി അഡ്വ ശിവൻ മഠത്തിൽ കോടതിയോട് ആവശ്യപ്പെട്ടു. ഡൽഹി പൊലീസ് ശേഖരിച്ചുനൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ തനിക്കെതിരേ നടപടിയെടുത്തതെന്നും പൊലീസിന്റെ കണ്ടെത്തലുകൾ കോടതി തള്ളിയ സാഹചര്യത്തിൽ ബി.സി.സി.ഐയുടെ വിലക്ക് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

വിലക്ക് നീക്കാൻ രണ്ടുതവണ അപേക്ഷ നൽകിയിട്ടും ബി.സി.സി.ഐ നടപടിയെടുത്തില്ല. സ്‌കോട്ട്‌ലന്റിലെ ഗ്‌ളെന്റോത്ത്‌സ് ക്ലബിനുവേണ്ടി പ്രിമിയർ ലീഗിൽ കളിക്കാൻ ക്ഷണിച്ചിരുന്നു. ഏപ്രിൽ ആദ്യവാരം തുടങ്ങുന്ന മൽസരങ്ങളിൽ പങ്കെടുക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(എൻഒസി)ന് അപേക്ഷിച്ചെങ്കിലും ബി.സി.സി.ഐ മറുപടി നൽകിയില്ല. ശ്രീശാന്തിന്റെ വാദമുഖങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി ആജീവനാന്ത വിലക്ക് നീക്കിയത്. ആജീവനാന്ത ക്രിക്കറ്റ് വിലക്ക് റദ്ദാക്കണമെന്നും സ്‌കോട്ട്‌ലന്റ് ലീഗിൽ കളിക്കാൻ എൻഒസി നൽകാൻ ബി.സി.സി.ഐയോട് നിർദ്ദേശിക്കണമെന്നും ശ്രീശാന്ത് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഐ.പി.എൽ ആറാം സീസണിലെ ഒത്തുകളി വിവാദത്തെ തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തി ബി.സി.സി.ഐ അദ്ദേഹത്തിന് ക്രിക്കറ്റിൽനിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.

ഐ.പി.എൽ മൽസരങ്ങളിൽ ഒത്തുകളി നടത്തിയെന്നാരോപിച്ച് ശ്രീശാന്തിനെ 2013 മെയ് 16 നാണ് മുംബൈയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ബി.സി.സി.ഐ ശ്രീശാന്തിനെ കളിക്കുന്നതിൽനിന്നും സസ്‌പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മൽസരങ്ങളിലുൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയതിനു പുറമേ ബി.സി.സി.ഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും തടഞ്ഞിരുന്നു.

ഒത്തുകളി ആരോപിച്ച് മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക)പ്രകാരമുള്ള കുറ്റം ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽനിന്ന് പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനിടെ കോടതി ഉത്തരവിനെ കുറിച്ച് എല്ലാ ദൈവാനുഗ്രഹമെന്നായിരുന്നു മറുനാടൻ മലയാളിയോടുള്ള ശ്രീശാന്തിന്റെ പ്രതികരണം. പിന്തുണച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിനെ തുടർന്നാണ് ശ്രീശാന്തിനെ ബിസിസിഐ മാച്ചിൽ നിന്ന് സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2013 ഒക്ടോബർ മൂന്നിന് ശ്രീശാന്ത് കുറ്റക്കാരാനാണെന്ന് കണ്ടെത്തി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനു പുറമേ ബിസിസിഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്‌കോട്ലന്റ് ലീഗിൽ കളിക്കാൻ എൻഒസി നൽകാൻ ബിസിസിഐയോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രണ്ട് ആവശ്യങ്ങളും ബിസിസിഐ തള്ളി. തനിക്ക് വാദങ്ങൾ ഉന്നയിക്കാൻ മതിയായ അവസരം നൽകാതെ ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് ഹർജിയിൽ ശ്രീശാന്ത് പറയുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക)പ്രകാരമുള്ള കുറ്റം ഉൾപ്പടെ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

വിലക്ക് നീക്കാൻ രണ്ടു തവണ അപേക്ഷ നൽകിയിട്ടും ബിസിസിഐ നടപടിയെടുത്തില്ല. ഇപ്പോൾ സ്‌കോട്ട്ലാന്റിലെ ഗ്ളെന്റോത്ത്സ് ക്ലബ്ബിനുവേണ്ടി പ്രീമിയർ ലീഗിൽ കളിക്കാൻ ശ്രീയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. തുടർന്നാണ് വിലക്ക് നീക്കാൻ വേണ്ടി ഹൈക്കോടതിയെ ശ്രീശാന്ത് സമീപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP