ദുബായിൽ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷിച്ച് വാർത്തകളിൽ നിറഞ്ഞ ദിലീപിന്റെ മനുഷ്യസ്നേഹത്തിന്റെ കഥ ഓർക്കുന്നുണ്ടോ? അന്ന് ദിലീപ് രക്ഷിച്ച വടകരക്കാരൻ യുവാവ് ചോദിക്കുന്നു; എന്തിനായിരുന്നു ദിലീപേട്ടാ എന്റെ ജീവിതം നിങ്ങൾ ഇങ്ങനെ തകർത്തത്?
മറുനാടൻ മലയാളി ബ്യൂറോ
ദുബായ് :''ദിലീപിനെ നേരിട്ട് കണ്ടിരുന്നെങ്കിൽ കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു എനിക്ക്. എന്തിനായിരുന്നു പ്രതിമാസം ആയിരത്തോളം ദിർഹം ടിപ്സ് അടക്കം നാലായിരത്തോളം ദിർഹം സമ്പാദിക്കാൻ സാധിച്ചിരുന്ന ജോലി രാജിവയ്പിച്ചത്. എന്തിനായിരുന്നു കുറഞ്ഞ ശമ്പളത്തിനുള്ള ജോലിയിൽ കയറ്റി കഷ്ടപ്പാടിലാക്കിയത്. എന്തുകൊണ്ടാണ് തന്റെ ഫോൺ കോളുകൾക്ക് പോലും മറുപടി നൽകാത്തത്. ഇതിന് മറുപടി പറയാൻ ദിലീപും ദുബായിലെ സുഹൃത്തും ബാധ്യസ്ഥരാണ്'-കോഴിക്കോട് വടകര പള്ളിത്തായ സ്വദേശി ജാസിർ തന്റെ വേദന വാക്കുകളിലൂടെ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. ഒരു വർഷം മുൻപ് സംഭവിച്ച ഒരു അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ച ദിലീപും യുഎഇയിലെ സുഹൃത്തും തന്നെ വഴിയാധാരമാക്കിയെന്നാണ് യുവാവ് പറയുന്നത്.
രക്ഷകന്റെ റോളിലെത്തിയ ദിലീപ് വില്ലനായെന്നാണ് ജാസിർ വിവരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദുബായ് മുഹൈസിന മൂന്നിലെ കഫ്റ്റീരിയയിൽ ഡെലിവറി ബോയിയുടെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഒരു ദിവസം ഡെലിവറി കഴിഞ്ഞ് മടങ്ങുമ്പോൾ, ജാസിറിന്റെ ബൈക്കിൽ ഒരു ഫോർ വീലറിടിച്ചു നിർത്താതെ പോയി. റോഡരികിലേയ്ക്ക് തെറിച്ചുവീണ ജാസിറിന്റെ കാലിന് പരുക്കേറ്റു. എണീറ്റ് നിൽക്കാനാകാതെ വഴിയരികിൽ കിടന്ന ജാസിറിനെ അതുവഴി വാഹനത്തിൽ വരികയായിരുന്ന ദിലീപും സുഹൃത്തും ചേർന്ന് എണീപ്പിച്ചു തങ്ങളുടെ വാഹനത്തിലിരുത്തി. തുടർന്ന് പൊലീസെത്തി ജാസിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് വലിയ വാർത്തയായി. മലയാളി യുവാവിനെ രക്ഷിച്ച ദിലീപ് താരവുമായി. ദിലീപ് വാഹനാപകടത്തിൽപ്പെട്ട മലയാളി യുവാവിനെ രക്ഷിച്ചു എന്ന തലക്കെട്ടിൽ വന്ന വാർത്ത വളരെ പെട്ടെന്ന് വൈറലായി. പ്രവാസി മലയാളികളും മറ്റും അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും മനുഷ്യത്വപരമായ ആ പ്രവൃത്തിയെ പ്രകീർത്തിക്കുകയും ചെയ്തു.
മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ദിലീപാണ് എല്ലാ സഹായവും ചെയ്തതെന്നും ഇഷ്ടനായകൻ അദ്ദേഹമാണെന്നു പറയണമെന്നും നിർദ്ദേശം ലഭിച്ചു. യഥാർഥത്തിൽ മമ്മുട്ടിയായിരുന്നു ജാസിറിന്റെ ഇഷ്ടനടൻ. രണ്ട് ദിവസം കഴിഞ്ഞ് നടനും സംവിധായകനുമായ ദിലീപിന്റെ സുഹൃത്ത് നാദിർഷ ജാസിറിനെ വന്നു കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത കിങ് ലയർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ നടക്കുന്ന സമയമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതിനോടനുബന്ധിച്ച് ജുമൈറയിൽ നടത്തിയ പാർട്ടിയിലേയ്ക്ക് ജാസിറിനെ ക്ഷണിച്ചു. ''അന്ന് എന്റെ കുടുംബകാര്യങ്ങൾ ചോദിച്ചറിഞ്ഞ ദിലീപ്, എന്നോട് കഫ്റ്റീരിയയിലെ ഡെലിവറി ബോയിയുടെ ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. കൂടുതൽ ശമ്പളം ലഭിക്കുന്ന മെച്ചപ്പെട്ട ജോലി തന്റെ സ്പോൺസറുടെ കമ്പനിയിൽ ശരിയാക്കിത്തരാമെന്നും ഏറ്റു. ഇതേ തുടർന്ന് ഞാൻ ജോലി വിടാൻ തീരുമാനിച്ചു. നാട്ടിലേയ്ക്ക് വിളിച്ച് ഉമ്മയോടും സഹോദരിമാരോടും കാര്യങ്ങൾ പറഞ്ഞു.
നമുക്ക് നല്ല കാലം വരാൻ പോകുന്നുവെന്നും നടൻ ദിലീപ് നമ്മളെ രക്ഷപ്പെടുത്തുമെന്നും പറഞ്ഞപ്പോൾ അവരെല്ലാം അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പ്രകീർത്തിച്ചു പലരും അരുതെന്ന് പറഞ്ഞിട്ടും ജോലി വിട്ടു, വീസ റദ്ദാക്കി നാട്ടിലേയ്ക്ക് പോയി. എന്നാൽ, നാട്ടിലെത്തി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ദിലീപിന്റെ മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. തുടർന്ന് സുഹൃത്തിനോടൊപ്പം എറണാകുളത്തേയ്ക്ക് പോയി ദിലീപിന്റെ 'ദേ പുട്ടി'ൽ ചെന്നു അന്വേഷിച്ചു. അവിടെ നിന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ നമ്പർ ലഭിച്ചു. അതിൽ വിളിച്ചപ്പോൾ, വിഷമിക്കേണ്ടെന്നും ദിലീപിനോട് കാര്യം പറഞ്ഞ് എല്ലാം ശരിയാക്കാമെന്നും അറിയിച്ചു. ഇതോടെ സന്തോഷത്തോടെ വടകരയിലേയ്ക്ക് മടങ്ങി.
വീണ്ടും കാത്തിരിപ്പ്. ഒടുവിൽ അജ്മാൻ ഫ്രീ സോണിലെ സ്പോൺസറുടെ കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷേ, മാസം 1500 ദിർഹമായിരുന്നു ശമ്പളം. താമസ സ്ഥലം ലഭിക്കുമെങ്കിലും ഭക്ഷണച്ചെലവ് ഈ തുകയിൽ നിന്ന് കണ്ടെത്തണമായിരുന്നു. മാസം നാലായിരത്തോളം ദിർഹം ലഭിക്കുന്ന ജോലി കളഞ്ഞെത്തിയ എനിക്ക് എല്ലാ മാസവും ബാക്കിയാകുക 1000 ദിർഹം മാത്രം. ഡ്രൈവിങ് ലൈസൻസ് എടുത്തു തരാമെന്ന് പറഞ്ഞിരുന്നെങ്കിലും കമ്പനിയധികൃതർ ഒഴിഞ്ഞുമാറി. സ്പോൺസറോട് വിഷമം പറയാൻ ശ്രമിച്ചെങ്കിലും കാണാൻ പോലും സാധിച്ചില്ല. തുടർന്ന് കാര്യം പന്തിയല്ലെന്ന് കണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി. ഇതോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ കളിയാക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും വീണ്ടും ദുബായിലെത്തി പഴയ ജോലി തിരികെ ലഭിക്കണമെന്നായി ചിന്ത. സഹോദരിയുടെ വിവാഹം അടുത്തു വരുന്നതിനാൽ കുറേയേറെ പണം അത്യാവശ്യമായിരുന്നു.
സുഹൃത്തുക്കളുടെ സഹായത്തോടെ സന്ദർശക വീസയിൽ മൂന്ന് മാസം മുൻപ് ദുബായിലെത്തി. പഴയ ജോലി ലഭിച്ചില്ല. റാഷിദിയ്യയിലെ ഒരു കഫ്റ്റീരയയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എന്നാൽ, പണ്ട് കിട്ടിയിരുന്നത്ര വരുമാനം ഇപ്പോൾ എത്ര പരിശ്രമിച്ചിട്ടും സാധ്യമാകുന്നില്ല. അന്നത്തെ ജോലിയിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് നാട്ടിൽ നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ആ ജോലി തുടർന്നിരുന്നെങ്കിൽ അവിടെ ഒരു വീട് വയ്ക്കാൻ കഴിയുമായിരുന്നു. സഹോദരിയുടെ വിവാഹം ഭംഗിയായി നടത്താമായിരുന്നു. എന്തിനാണ് ദിലീപ് തന്റെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി എന്നെപ്പോലെ ഒരു സാധാരണക്കാരനെ പറഞ്ഞു പറ്റിച്ചത്? എന്തിനായിരുന്നു എന്റെ വിലയേറിയ ഒരു വർഷം നഷ്ടപ്പെടുത്തിയത്?ജാസിർ ചോദിക്കുന്നു.
''ചീറിപ്പാഞ്ഞുപോകുന്ന കാർ ഒരു ബൈക്ക് യാത്രികനെ ഇടിച്ചിടുന്നു. ആരും തിരിഞ്ഞു നോക്കുന്നില്ല. ചോരവാർന്നു കിടക്കുന്ന ബൈക്ക് യാത്രക്കാരനു മുന്നിലതാ നായകന്റെ കാർ വന്നു നിൽക്കുന്നു. മറ്റുള്ളവർ പകച്ചു മാറിനിൽക്കെ താരപരിവേഷത്തോടെ എത്തിയ നായകൻ അപകടത്തിൽപ്പെട്ടയാളെ കൈക്കുമ്പിളിൽ കോരിയെടുക്കുന്നു. ആശുപത്രിയിൽ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നു''- സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു രംഗം. എന്നാൽ, ഇത്തരമൊരു അവസ്ഥ തന്റെ ജീവിതത്തിൽ സംഭവിച്ചുവെന്നായിരുന്നു ജസീർ നേരത്തെ പറഞ്ഞിരുന്നത്. ഇത് ജീവിതത്തെ എങ്ങനെ തകർത്തുവെന്നാണ് ഇപ്പോൾ ജസീർ വിശദീകരിക്കുന്നതും. ദുബായിൽ അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്ന ഡെലിവറി ബോയ് ആയ ഈ യുവാവിനെ രക്ഷിക്കാനെത്തിയത് മറ്റാരുമല്ല. ജനപ്രിയനായകൻ ദിലീപാണെന്നതിന് വലിയ പ്രചാരം കിട്ടി. ഏഷ്യാനെറ്റ് റേഡിയോ മീയിലാണ് തന്റെ അനുഭവം ഈ വടകര സ്വദേശി വെളിപ്പെടുത്തിയത്.
അർധരാത്രി ഒരുമണിക്കായിരുന്നു അപകടം. ഗൾഫ് ലൈറ്റ് കഫേറ്റീരിയയിൽ ഡെലിവറി ബോയിയായി ജോലി നോക്കുകയാണ് ജാസിർ. ബൈക്കിൽ സഞ്ചരിക്കവെ രാത്രി ഒരു മണിക്ക് ജാസിറിനെ ഇടിച്ച് വീഴ്ത്തി കാർ നിർത്താതെ പോകുകയായിരുന്നു. ബൈക്ക് മുകളിലേക്ക് മറിഞ്ഞ് വീണതിനാൽ എഴുന്നേൽക്കാൻ പറ്റാതിരുന്ന ജാസിറിനെ രക്ഷിക്കാൻ ആരും തയ്യാറായില്ല. ഈ സമയമാണ് വെളുത്ത ലാൻഡ് ക്രൂസറിൽ ദിലീപ് അതുവഴി എത്തിയത്. അപകടം കണ്ടു വണ്ടി നിർത്തിയ ദിലീപ് ജാസിറിനു മുന്നിൽ എത്തുകയായിരുന്നു. തന്നെ രക്ഷിക്കാനെത്തിയതു ദിലീപ് ആണെന്ന് കണ്ട ജാസിർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. ഏഷ്യാനെറ്റ് റേഡിയോ മീയിൽ ഇക്കാര്യങ്ങൾ ജാസിർ വിവരിക്കുന്നുണ്ട്. ''സ്വപ്നമാണെന്നാണ് കരുതിയത്, മുന്നിൽ നിൽക്കുന്നത് ദിലീപാണെന്നറിഞ്ഞതോടെ വേദന എല്ലാം ഇല്ലാതായി''- ജാസിർ പറഞ്ഞു. ജാസിറിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചിട്ടാണ് ദിലീപ് മടങ്ങിയത്. ഇക്കാര്യം ശരിയാണെന്ന് ഏഷ്യാനെറ്റ് റേഡിയോ മീയിലൂടെ ദിലീപും വ്യക്തമാക്കി. ഈ കഥയാണ് ഇപ്പോൾ മാറി മറിയുന്നത്.
ജാസിറും ദിലീപും റേഡിയോ അവതാരകനുമായി അന്ന് സംസാരിച്ചത് ഇവിടെ കേൾക്കാം...
Stories you may Like
- മലയാള സംഗീതലോകത്തെ തകിടം മറിച്ച ജാസി ഗിഫ്റ്റിന്റെ കഥ
- കോളജിൽ പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പൽ, പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ്
- 'മൈക്ക് തട്ടിപ്പറിച്ചിട്ടില്ല'; കോളജ് ഡേ വിവാദത്തിൽ പ്രതികരിച്ച് പ്രിൻസിപ്പൽ
- കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നടന്നതെന്ത്? പ്രതികരിച്ചു ജാസി ഗിഫ്റ്റ്
- പ്രിൻസിപ്പൽ തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കണം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്