Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തേജസ്വി യാദവിന്റെ ആദ്യ യാത്ര നിതീഷിന്റെ വഴിയെ; നിതീഷ് ബിജെപി സഖ്യത്തിലേക്ക് പോയത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്; നിതീഷിന്റെ ബിജെപി ബന്ധം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും; നിതീഷ് കുമാറിന്റെ എല്ലാ യാത്രകളും തുടങ്ങിയ ചമ്പാരനിൽ നിന്ന് യാത്ര തുടങ്ങാനുറച്ച് തേജസ്വി

തേജസ്വി യാദവിന്റെ ആദ്യ യാത്ര നിതീഷിന്റെ വഴിയെ; നിതീഷ് ബിജെപി സഖ്യത്തിലേക്ക് പോയത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്; നിതീഷിന്റെ ബിജെപി ബന്ധം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും; നിതീഷ് കുമാറിന്റെ എല്ലാ യാത്രകളും തുടങ്ങിയ ചമ്പാരനിൽ നിന്ന് യാത്ര തുടങ്ങാനുറച്ച് തേജസ്വി

പട്ന: 2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാസഖ്യമുണ്ടാക്കി അധികാരത്തിലെത്തി രണ്ട് വർഷം തികയും മുൻപ് സഖ്യംവിട്ട നിതീഷ്‌കുമാറിന്റെ ബിജെപി ബന്ധം അത്യാഗ്രഹത്തോടെയും 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് ജനങ്ങളെ ബോധിപ്പിക്കുമെന്ന് ആർജെഡി. ഇതിനായി സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് നിതീഷ് ചെയ്ത രാഷ്ട്രീയ വഞ്ചനയ കുറിച്ച് ജനങ്ങളെ ബോധിപ്പിക്കാനാണ് പാർട്ടി തീരുമാനം. മു്ൻ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദിന്റെ മകനുമായ തെജസ്വി യാദവായിരിക്കും യാത്രക്ക് നേതൃത്വം നൽകുന്നത്.

ബിഹാറിൽ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ആദ്യ രാഷ്ട്രീയ യാത്ര മുഖ്യമന്ത്രി നിതീഷ് കുമാർ സഞ്ചരിച്ച വഴികളിലൂടെയാണ്. നിതീഷ് കുമാറിന്റെ ബിജെപിയുമായുള്ള രാഷ്ടീയ അവിശുദ്ധ ബന്ധത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. ഓഗസ്റ്റ് ഒൻപതിനാണ് രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ കൂടിയായ തേജസ്വി യാദവിന്റെ യാത്ര ആരംഭിക്കുന്നത്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എല്ലാ യാത്രകളും തുടങ്ങിയ ചമ്പാരണിൽ നിന്ന് തന്നെയാണ് തേജസ്വിയുടെ യാത്രയും തുടങ്ങുന്നത്. 1917ൽ മഹാത്മാ ഗാന്ധി ചമ്പാരൺ സത്യാഗ്രഹം തുടങ്ങിയതും ഇവിടെ തന്നെയാണ്. ബിഹാറിന്റെ മുൻ ഉപ മുഖ്യമന്ത്രിയായിരുന്നപ്പോൾ നിതീഷിനൊപ്പം നടത്തിയ യാത്രകൾക്ക് മാപ്പ് ചോദിക്കാനുള്ള അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നാണ് തേജസ്വി വ്യക്തമാക്കിയത്. സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് നിതീഷ് കുമാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് വ്യക്തമാക്കുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.

ബിഹാറിലെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് അവസാനത്തോടെ സംഘടിപ്പിക്കുന്ന മെഗാ റാലിക്ക് മുന്നോടിയായാണ് തേജസ്വിയുടെ യാത്ര. ബിജെപിക്കെതിരെ രൂപവത്കരിച്ച ആർ.ജെ.ഡി.യും കോൺഗ്രസും അടങ്ങിയ മഹാസഖ്യത്തിന്റെ സർക്കാരിനെ നയിച്ചിരുന്ന നിതീഷ് ജൂലൈ 28നാണ് രാജിവെച്ചത്. ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരായ അഴിമതിക്കേസുകളുടെ പേരിലാണ് നിതീഷ് രാജിവെച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടാണ് നിതീഷ് ചുവടുമാറ്റം നടത്തിയതെന്നാണ് ആരോപണം.

തേജസ്വിയുടെ രാജി മുഖ്യമന്ത്രിയായ നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടില്ലെന്നും തേജസ്വിയുടെ രാജി എന്ന ആവശ്യം മഹാസഖ്യത്തിൽ വിള്ളലുണ്ടാക്കുനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും പറഞ്ഞാണ് ലാലു പ്രസാദ് അന്ന് പ്രതികരിച്ചത്.അഴിമതി ആരോപണം നേരിട്ട തേജസ്വി യാദവ് രാജിവെയ്ക്കണമെന്നാണ് ജെ.ഡി.യുവിനുള്ളിലുണ്ടായിരുന്ന ആവശ്യം. തേജസ്വിയുടെ രാജി നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടില്ലെന്നും തേജസ്വി നിരപരധിത്വം തെളിയിക്കാൻ ബാധ്യസ്ഥനാണെന്നും ജെ.ഡി.യു ദേശീയ വക്താവ് കെ.സി.ത്യാഗി പറഞ്ഞിരുന്നു. തേജസ്വി നിരപരാധിത്വം തെളിയിക്കേണ്ടത് നിതീഷിന്റെ മുൻപിലല്ലെന്നും ആവശ്യമെങ്കിൽ സിബിഐയ്ക്ക് മുന്നിലായിരുന്നുവെന്നുമാണ്.

എന്തായാലും ബദൽ ശക്തിയാകുമെന്ന് കരുതിയിരുന്ന നിധീഷ് കുമാർ ഉൾപ്പടെ ബിജെപി സഖ്യത്തിലേക്ക് പോയതോടെ മഹാസഖ്യത്തിന് വലിയ വലിയ വിള്ളലുണ്ടാവുകയും ചെയ്തിരുന്നു. ബിഹാറിലുൾപ്പടെ ബിജെപി നേട്ടമുണ്ടാക്കുമെന്ന തിരിച്ചറിവും ആർജെഡിക്ക് ഇപ്പോഴുണ്ട്. അത്‌കൊണ്ട് തന്നെ സംസ്ഥാനത്തെ ജനങ്ങളെ ഒപ്പം നിർത്താൻ ജാഥ കൊണ്ട് സാധിക്കുമെന്ന കണക്ക്കൂട്ടലു പാർട്ടിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP