Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിൻഡോ സീറ്റിൽ ഇരിക്കാൻ എന്തുകൊണ്ടാണ് എല്ലാവർക്കും കൂടുതൽ താൽപര്യം? മുമ്പിലാണോ പിമ്പിലാണോ കൂടുതൽ സൗകര്യം? വിമാനത്തിൽ കയറുമ്പോൾ സീറ്റ് ബുക്ക് ചെയ്യേണ്ടത് എവിടെ?

വിൻഡോ സീറ്റിൽ ഇരിക്കാൻ എന്തുകൊണ്ടാണ് എല്ലാവർക്കും കൂടുതൽ താൽപര്യം? മുമ്പിലാണോ പിമ്പിലാണോ കൂടുതൽ സൗകര്യം? വിമാനത്തിൽ കയറുമ്പോൾ സീറ്റ് ബുക്ക് ചെയ്യേണ്ടത് എവിടെ?

വിമാനയാത്ര നടത്തുമ്പോൾ മിക്കവർക്കും വിൻഡോ സീറ്റിൽ ഇരിക്കാനാണ് കൂടുതൽ താൽപര്യം. അത് എന്തുകൊണ്ടാണ്? മുമ്പിലാണോ പിമ്പിലാണോ കൂടുതൽ സൗകര്യം? വിമാനത്തിൽ കയറുമ്പോൾ സീറ്റ് ബുക്ക് ചെയ്യേണ്ടത് എവിടെ? ഇത്തരത്തിൽ വിമാന യാത്രയ്ക്കായി സീറ്റ് ബുക്ക് ചെയ്യുമ്പോൾ മിക്കവർക്കും ഏത് സീറ്റാണ് ബുക്ക് ചെയ്യേണ്ടതെന്ന കാര്യത്തിൽ നിരവധി സംശയങ്ങൾ ഉണ്ടാവാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ഏതാനും രഹസ്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഐൽ സീറ്റുകൾ മുതൽ ബാത്ത് റൂമിൽനിന്നും വളരെ അകലെയുള്ള സീറ്റുകൾ വരെയുള്ളവയിൽ നിന്ന് ഏതാണ് ഇരിക്കാനായി തെരഞ്ഞെടുക്കേണ്ടത്? ഇക്കാര്യത്തിൽ യാത്രക്കാർക്കനുസരിച്ച് അവരുടെ അഭിരുചികളിൽ വ്യത്യാസമേറെയുണ്ട്.

എന്നാൽ വിമാനത്തിന്റെ മുൻനിരയിലുള്ള സീറ്റുകളോ അല്ലെങ്കിൽ പിൻനിരയിലുള്ള സീറ്റുകളോ ആണ് ഇരിക്കാനായി ഏറ്റവും അനുയോജ്യമെന്നാണ് പൊതുവെയുള്ള നിർദ്ദേശം. ഇതിന് വിവിധ യാത്രക്കാർ വിവിധ കാരണങ്ങളാണ് എടുത്ത് കാട്ടുന്നത്. ഓൺലൈൻ ഫോറമായ ക്വോറയിലൂടെയാണ് യൂസർമാർ സീറ്റ് കാര്യത്തിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്. മിക്കവരും മുൻവശത്തെ സീറ്റുകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. മുൻ സീറ്റുകളിൽ കൂടുതൽ ദീർഘമായ ലെഗ് സ്പേസ് അല്ലെങ്കിൽ ബള്ക്ക്ഹെഡ് ലഭിക്കുമെന്നാണ് റിച്ചാർഡ് റോലാൻഡ്സ് എന്ന യൂസർ വിശദീകരണം നൽകിയിരിക്കുന്നത്.

ഇതിന് പുറമെ ഭക്ഷണം മുമ്പിൽ നിന്നും പുറകിലേക്കാണ് വിതരണം ചെയ്യുന്നതെന്നും അതിനാൽ മുമ്പിലിരിക്കുന്നവർക്ക് ആദ്യം ഭക്ഷണം ലഭിക്കുമെന്ന ഗുണമുണ്ടെന്നും അദ്ദേഹം ഉയർത്തിക്കാട്ടുന്നു. മുൻ വശത്തുള്ളവർക്ക് വിമാനത്തിൽ നിന്നും ഇറങ്ങിയതിന് ശേഷം എയർപോർട്ടിലെ ഇമിഗ്രേഷനിൽ മുൻനിരയിൽ സ്ഥാനം പിടിക്കാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ വശത്തെ സീറ്റാണ് നല്ലതെന്നതിന് ശാസ്ത്രീയമായ പിന്തുണയേകി സെബാസ്റ്റ്യൻ ലെൻഡർ എന്ന എയർലൈൻ പൈലറ്റ് രംഗത്തെത്തിയിരുന്നു.

എന്നാൽ സുരക്ഷാ മാനദണ്ഡം കണക്കാക്കുമ്പോൾ വിമാനത്തിലെ ഒരൊറ്റ സീറ്റിനും ഇക്കാര്യത്തിൽ മുൻഗണനയേകാൻ സാധിക്കില്ലെന്നാണ് നിരവധി യൂസർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് സുരക്ഷിതമായ സീറ്റെന്ന പദവിക്ക് ഒരു സീറ്റിനും അർഹതയില്ലെന്നാണിവർ പറയുന്നത്. വിമാനങ്ങൾക്കുണ്ടാകുന്ന ഓരോ അപകടങ്ങളും വ്യത്യസ്തമാണെന്നും അതിനാൽ ഏത് ഭാഗത്താണ് കൂടുതൽ അപകടമുണ്ടാകുന്നതെന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നും സുരക്ഷിതമായ സീറ്റ് നിർവചിക്കാനാവില്ലെന്നുമാണ് മുൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേറ്ററായ ഹാച്ചി കോ എഴുതിയിരിക്കുന്നത്. വേഗത്തിൽ ബോർഡിങ് നിർവഹിക്കാനും സുഖകരമായ യാത്രക്കും ഫ്രന്റ് സീറ്റാണ് നല്ലതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിരിക്കുന്നു. പുറക് വശത്തെ സീറ്റിലിരിക്കുന്നവർക്ക് പരുക്കേൽക്കാൻ സാധ്യത കുറവാണെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP