Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരച്ചില്ല വെട്ടിമാറ്റുന്നതിനിടെ മുകളിൽ കുടുങ്ങിയ മരം വെട്ടുകാരനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി; ബോധക്ഷയം അനുഭവപ്പെട്ട മരംവെട്ടുകാരൻ കയർ കൊണ്ട് ബന്ധിച്ചതിനാൽ അപകടം ഒഴിവായി

മരച്ചില്ല വെട്ടിമാറ്റുന്നതിനിടെ മുകളിൽ കുടുങ്ങിയ മരം വെട്ടുകാരനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി; ബോധക്ഷയം അനുഭവപ്പെട്ട മരംവെട്ടുകാരൻ കയർ കൊണ്ട് ബന്ധിച്ചതിനാൽ അപകടം ഒഴിവായി

കോതമംഗലം: ശിഖരം വെട്ടുന്നതിനിടയിൽ മരത്തിനു മുകളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. കുട്ടംമ്പുഴ പ്രൈമറി ഹെൽത്തു സെന്ററിനു സമീപം കുത്താനാപുറത്ത് ആന്റണിയുടെ പുരയിടത്തി ലെ 80 അടി ഉയരമുള്ളവന്മരത്തിന്റെ മുകളിൽ കയറിയ കുട്ടംമ്പുഴ മോളേകുടി മത്തായി(56) ആണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്.

മരത്തിൽ കയറി ശിഖരങ്ങൾ മുറിക്കുന്നതിനിടയിൽ ബോധ നഷ്ടപ്പെടുകയാണന്നറിഞ്ഞ മത്തായി കയർ ഉപയോഗിച്ച് സ്വയം മരത്തിന്റെ കവരയിൽ കെട്ടി സുരക്ഷിതനാകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ വിവരം കോതമംഗലം ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു.ഇതേ തുടർന്ന് സ്ഥലതെത്തിയ അസി. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ലീഡിഗ് ഫയർമാന്മാരായറ്റി.കെ.എൽദോ, റ്റി.കെ.സുരേഷ്യ, ഫയർമാന്മാരായ കെ.എ.ഷം സുദീൻ, സിദ്ധീക്ക് ഇസ്മാമായിൽ, എം.രാഹുൽ, സി.എ.നിഷാദ്, പി.എൻ.അനൂപ്, ഹോം ഗാർഡ് ഇ.എൻ.ദിവാകരൻ എന്നിവരടങ്ങുന്ന സംഘം മത്തായിയെ മരത്തിനു മുകളിൽ നിന്നും രക്ഷപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി.

ഇതേ തുടർന്ന് ഫയർഫോഴ്‌സ് സംഘത്തിലെ സിദ്ധീക്ക് ഇസ്മായിൽ, സി.എ. നിഷാദ് എന്നിവർ മരത്തിനു മുകളിലെത്തി മത്തായിയെ ലാഡർ ഉപയോഗിച്ച് നെറ്റിൽ ആക്കിയ ശേഷം റോപ്പ് ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.സംഭവമറിഞ്ഞ് സ്ഥലതെത്തിയ കുട്ടംമ്പുഴ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ: അനൂപ് പരിശോധിക്കുകയും പ്രാഥമിക ശുശ്രൂശ നൽകുകയും ചെയ്തതോടെയാണ് മത്തായിക്ക് ശ്വാസം തിരികെ ലഭിക്കുകയും സംസാരിക്കാനാകുകയും ചെയ്തു.ഉടൻ തന്നെ സ്ട്രച്ചറിൽ ഫയർ ഫോഴ്‌സിന്റെ ആബുലൻസിലേക്ക് മാറ്റി.

ആ ബുലൻസിൽ വച്ച് തന്നെ ഡോകടർ അനൂപിപ് മത്തായിക്ക് ട്രിപ്പ് നൽകുകയും ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപതിയിൽ എത്തിക്കുകയും ചെയ്തു.ഇയാൾ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP