Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീഫ് പരാമർശത്തിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്; പരീക്കർ മുഖ്യമന്ത്രി സ്ഥാനമൊഴിയണം; ബിജെപി ബീഫ് ജോയി പാർട്ടി ആയി മാറിയെന്ന് വി എച്ച് പിയുടെ പരിഹാസം; കർണാടകയിലും ഗോവയിലും ഗോവധം നിരോധിച്ച കാര്യം മറന്നോയെന്നും വി എച്ച് പി

ബീഫ് പരാമർശത്തിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്; പരീക്കർ മുഖ്യമന്ത്രി സ്ഥാനമൊഴിയണം; ബിജെപി ബീഫ് ജോയി പാർട്ടി ആയി മാറിയെന്ന് വി എച്ച് പിയുടെ പരിഹാസം; കർണാടകയിലും ഗോവയിലും ഗോവധം നിരോധിച്ച കാര്യം മറന്നോയെന്നും വി എച്ച് പി

 ന്യൂ ഡൽഹി: ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിനെതിരെ രൂക്ഷവിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്. ഗോവയിലെ ബീഫ് ലഭ്യതയുമായി ബന്ധപ്പെട്ട് മനോഹർ പരീക്കർ നടത്തിയ പ്രസ്താവനയാണ് വി.എച്ച്.പിയെ ചൊടിപ്പിച്ചിരിക്കുന്നത്. പരീക്കർ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. ബിജെപിയുടെ മുഖച്ഛായ തന്നെ പരീക്കർ നഷ്ടപ്പെടുത്തിയെന്നും വി.എച്ച്.പി നേതാവ് ഡോ. സുരേന്ദ്ര ജെയ്ൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയിൽ സംസാരിക്കവേ ഗോവയിൽ ബീഫിന് ഒരിക്കലും ക്ഷാമമുണ്ടാകില്ലെന്നും അഥവാ ക്ഷാമമുണ്ടായാൽ തന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുമെന്നുമായിരുന്നു മനോഹർ പരീക്കർ പറഞ്ഞത്. ക്ഷാമമുണ്ടാകുന്ന അവസരങ്ങളിൽ കർണാടകയിൽ നിന്ന് ബീഫ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അംഗീകൃത അറവുശാലയായ ഗോവ മീറ്റ് കോപ്ലക്സിൽ ദിവസവും 2000 കിലോ ബീഫ് വിതരണം ചെയ്യുന്നുണ്ടെന്നും ഇതിന് ശേഷം ആവശ്യമായി വരുന്ന ബീഫ് കർണാടകയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും പറഞ്ഞ പരീക്കർ ഗോവ മീറ്റ് കോപ്ലക്സിലേക്ക് അറവുമൃഗങ്ങളെ കൊണ്ടു വരുന്നതിന് ഒരു നിയന്ത്രണവും സർക്കാർ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

നിയമസഭയിൽ  ബിജെപി എം എ‍ൽ എ  നിലേഷ് കാബ്രാളിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പരീക്കർ. എന്നാൽ പരീക്കറിന്റെ പ്രസ്താവനയോടെ ബിജെപി എന്നത് ബീഫ് ജോയ് പാർട്ടി എന്നായി മാറിയിരിക്കുകയാണെന്ന് വി.എച്ച്.പി കുറ്റപ്പെടുത്തി.ബി ജെ. പി യുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ  എത്രയും പെട്ടെന്ന് തന്നെ പരീക്കർ രാജിവെക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു. കർണാടകയിലും ഗോവയിലും ഗോഹത്യ നിരോധിച്ചതിനെ കുറിച്ച് പരീക്കറിന് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP