Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിബിഎസ്ഇ സ്‌കൂളുകളിലെ വിദേശ ഭാഷകൾ എല്ലാം ഉപേക്ഷിക്കാൻ നീക്കം; 12ാം ക്ലാസ് വരെ സംസ്‌കൃതം നിർബന്ധമാക്കാൻ ആലോചന; സമ്മർദവുമായി സംഘപരിവാർ സംഘടനകൾ

സിബിഎസ്ഇ സ്‌കൂളുകളിലെ വിദേശ ഭാഷകൾ എല്ലാം ഉപേക്ഷിക്കാൻ നീക്കം; 12ാം ക്ലാസ് വരെ സംസ്‌കൃതം നിർബന്ധമാക്കാൻ ആലോചന; സമ്മർദവുമായി സംഘപരിവാർ സംഘടനകൾ

ന്യൂഡൽഹി: സംഘപരിവാർ സംഘടനകൾ മോദിയുടെ സർക്കാരിൽ ക്രമേണ പിടിമുറുക്കുന്ന കാഴ്ചയാണ് തെളിഞ്ഞ് വരുന്നത്. സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ നിന്ന് വിദേശഭാഷകൾ ഒഴിവാക്കാനും പകരം സംസ്‌കൃതം പഠിപ്പിക്കാനും സംഘപരിവാർ സംഘടനയായ സംസ്‌കൃത ഭാരതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 12ാം ക്ലാസുവരെയെങ്കിലും സംസ്‌കൃതം നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിലെ മൂന്നാംഭാഷയായ ജർമന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അടുത്തിടെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ ആവേശം കൊണ്ടാണ് സംസ്‌കൃതഭാരതി പുതിയ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഇന്ത്യയെന്നതിന്റെ മറ്റൊരു പേരാണ് സംസ്‌കൃതമെന്നാണ് സംസ്‌കൃഭാരതിയുടെ ആൾ ഇന്ത്യ ഓർഗനൈസിങ് സെക്രട്ടറിയും 33 വർഷമായി ആർഎസ്എസ് പ്രചാരകനുമായ ദിനേഷ് കാമത്ത് പറയുന്നത്. സംസ്‌കൃതം അറിയാതെ എങ്ങനെ ഇന്ത്യക്കാരനാകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകളിൽ ജർമൻ പോലുള്ള വിദേശഭാഷകൾക്ക് പകരം സംസ്‌കൃതം പഠിപ്പിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

തന്റെ വാദത്തിന് ശക്തി പകരാനായി സംഘടന പുറത്തിറക്കിയ സയൻസ് ഇൻ സാൻസ്‌ക്രിറ്റ് എന്ന പുസ്തകവും അദ്ദേഹം പ്രദർശിപ്പിക്കുന്നുണ്ട്. പുരാതന ഇന്ത്യയിലുണ്ടായിരുന്നു ടെസ്റ്റ് ട്യൂബ് ശിശുക്കൾ, കപ്പലുകൾ, വിമാനങ്ങൾ, പ്ലാസ്റ്റിക് സർജറി തുടങ്ങിയവയാണിതിൽ വിവരിക്കുന്നത്.

ബിആർ അംബേദ്കർ മുന്നോട്ട് വച്ച നിർദേശമനുസരിച്ച് സംസ്‌കൃതത്തെ ദേശീയഭാഷയാക്കാത്ത ഭരണകൂടങ്ങളുടെ നടപടിയിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. 1947ന് ശേഷമുണ്ടായ സർക്കാരുകളെല്ലാം സംസ്‌കൃതത്തെ കൊല്ലുകയായിരുന്നുവെന്നാണ് ദിനേഷ് കാമത്ത് പറയുന്നത്. ഇൻഡോയൂറോപ്യൻ ഭാഷകളുടെ മാതാവാണ് സംസ്‌കൃതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്‌കൃതം പുറകോട്ട് തള്ളപ്പെട്ടപ്പോൾ പേർഷ്യൻ , ഉർദു വാക്കുകൾ നമ്മുടെ നിത്യജീവിതത്തിലേക്ക് കടന്ന് വരികയുമുണ്ടായി. ഇന്ത്യക്കാർ വാതിലിന് ദർവാസ എന്നും പത്രത്തിന് അക്‌ബാർ എന്നും ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും കാമത്ത് പറയുന്നു.

പുരാതന ഇന്ത്യ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾ പരിഗണിക്കപ്പെടാതെ പോയതിലും അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. പൈത്തഗോറസിന്റെ സിദ്ധാന്തങ്ങൾക്കൊപ്പം ബൗദ്ധയാന സൂത്രയെയും ജശ യുടെ മൂല്യം കണ്ടെത്തിയത് ആര്യഭട്ടനാണെന്ന് പരിഗണിക്കാത്തതെന്തുകൊണ്ടാണെന്നും കാമത്ത് ക്രോധത്തോടെ ചോദിക്കുന്നു.

രാജ്യത്ത് സംസ്‌കൃതം പഠിപ്പിക്കുന്ന രീതിയിലെ അപാകതകളെപ്പറ്റിയും അദ്ദേഹം രോഷാകുലനായി. തർജമിയിലൂടെ വ്യാകരണത്തിൽ അധിഷ്ഠിതമായാണ് സംസ്‌കൃതം പഠിപ്പിക്കേണ്ടതെന്നും കാമത്ത് നിർദേശിച്ചു. സ്റ്റീരോയടൈപ്പ് രീതിയിലുള്ള ഇവിടുത്തെ സംസ്‌കൃതപഠനം അതിനെ ദുർഗ്രഹവും മതപരവുമാക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. സംസ്‌കൃതസാഹിത്യത്തിന്റെ വെറും അഞ്ച് ശതമാനം മാത്രമെ വേദങ്ങളും മറ്റ് പുരാണഗ്രന്ഥങ്ങളും വരുന്നുള്ളൂ. ബാക്കിയുള്ളവ ഭൗതിക ശാസ്ത്രം, രസതന്ത്രം ജോ്യതിശാസ്ത്രം, ജ്യോതിഷം, യോഗ തുടങ്ങിയവാണുള്ളത്. അറിവുകളുടെ നിധികുംഭമാണ് സംസ്‌കൃതമെന്നും ദിനേഷ് കാമത്ത് പറഞ്ഞു.

ഹിബ്രുവിലൂടെ ഇസ്രേയേലും ജപ്പാൻകാരും ചൈനക്കാരും ഇംഗ്ലീഷിനെ ഒഴിവാക്കി അവരുടെ ഭാഷയിലൂടെ മികച്ച ശക്തികളായി തീർന്നതും അദ്ദേഹം എടുത്തുകാട്ടി. അതിനാൽ സംസ്‌കൃതത്തെ ജനകീയമാക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതിന് വേണ്ടി സംസ്‌കൃതഭാരതി രാജ്യത്തെ 500 ജില്ലകളിലായി സംസ്‌കൃത കോൺഫറൻസുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ കറസ്‌പോണ്ടൻസ് കോഴ്‌സുകളും സംഘടിപ്പിക്കും. പുരാതന സംസ്‌കൃതഗ്രന്ഥങ്ങൾ സംസ്‌കൃതഭാരതി ഇപ്പോൾത്തന്നെ തർജമ ചെയ്ത് കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP