Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീദേവിയുടെ അഭിനയ ജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞു; ബാലതാരമായി മൂന്നാം വയസ്സിൽ വെള്ളിത്തിരയിൽ എത്തിയ താരം വേഷമിട്ടത് മുന്നൂറിൽപ്പരം സിനിമകൾക്ക്; ഒരു പ്രായം കഴിഞ്ഞാൽ അഭിനയം നിർത്തി വീട്ടിലിരിക്കുന്ന നായികമാരെ വെല്ലുവിളിച്ച് ശ്രീദേവി സെറ്റിൽ നിന്നും സെറ്റിലേക്ക്

ശ്രീദേവിയുടെ അഭിനയ ജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞു; ബാലതാരമായി മൂന്നാം വയസ്സിൽ വെള്ളിത്തിരയിൽ എത്തിയ താരം വേഷമിട്ടത് മുന്നൂറിൽപ്പരം സിനിമകൾക്ക്; ഒരു പ്രായം കഴിഞ്ഞാൽ അഭിനയം നിർത്തി വീട്ടിലിരിക്കുന്ന നായികമാരെ വെല്ലുവിളിച്ച് ശ്രീദേവി സെറ്റിൽ നിന്നും സെറ്റിലേക്ക്

ബാലതാരമായും നായികയായും അമ്മയായും വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുകയാണ് ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവി. ബോളിവുഡിൽ മാത്രമല്ല തമിഴിലും, മലയാളത്തിലും മിന്നി തിളങ്ങിയ താരത്തിന്റെ അഭിനയ ജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞു.

മൂന്നാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി സിനിമയിൽ എത്തുന്നത്. തന്റെ അഭിനയ പ്രതിഭ കാഴ്ച വെച്ച ആ ബാലതാരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ബാല്യകാലത്തിൽ തുടങ്ങിയ ശുക്രദശ കൗമാരത്തിലും യൗവ്വനത്തിലും മാത്രമല്ല അമ്പത്തി മൂന്നാം വയസ്സിലും ഒപ്പം നിൽക്കുകയാണ്.

അഭിനയ ജീവിതത്തിൽ അമ്പത് വർഷം തികച്ച മറ്റൊരു നായികയും ഇന്ത്യയിൽ ഉണ്ടാവില്ലെന്ന് തന്നെ പറയാം. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ഈ 53-ാം വയസ്സിലും ശ്രീദേവിയെ തേടി എത്തുന്നത്. അഭിനയിക്കുന്ന സിനിമകളെല്ലാം തന്നെ ഹിറ്റും. ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ അമ്പതാം വർഷം ആഘോഷമാകുമ്പോൾ ' മോം' എന്ന ചിത്രത്തിന്റെ റിലീസിംഗിന്റെ ത്രില്ലിലാണ് ശ്രീദേവി.

ശ്രീദേവി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം ഒരമ്മയുടെ പ്രതികാര കഥയാണ് പറയുന്നത്. ദേവകി എന്ന കഥപാത്രത്തെയാണ് ശ്രീദേവി അവതരിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP