Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവാർഡ് സമർപ്പണം മാത്രമേ ഉള്ളോ! അതോ കിട്ടുന്ന പണവും കൊടുക്കുന്നുണ്ടോ നിവിനെ? തനിക്ക് കിട്ടുന്ന അവാർഡുകളെല്ലാം വിനായകന് സമർപ്പിക്കുന്ന നിവിനെ കാണുമ്പോൾ മലയാളികൾക്ക് സംശയം

അവാർഡ് സമർപ്പണം മാത്രമേ ഉള്ളോ! അതോ കിട്ടുന്ന പണവും കൊടുക്കുന്നുണ്ടോ നിവിനെ? തനിക്ക് കിട്ടുന്ന അവാർഡുകളെല്ലാം വിനായകന് സമർപ്പിക്കുന്ന നിവിനെ കാണുമ്പോൾ മലയാളികൾക്ക് സംശയം

പ്രേക്ഷക മനസിൽ തന്റേതായ ഇരിപ്പിടം നേടിയ ആളാണ് മലയാളത്തിന്റെ യുവതാരം നിവിൻ പോളി. ഈ വർഷം നിവിനെ തേടി നിരവധി അവാർഡുകളും എത്തി. ആനന്ദ് ടിവി അവാർഡിലും ബിഹൈൻഡ് വുഡ്‌സ് അവാർഡിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും നിവിനാണ്. അതേസമയം തനിക്ക് കിട്ടിയ അവാർഡുകൾ എല്ലാം വിനായകനും മണികണ്ഠനും സമർപ്പിച്ചാണ് നിവിൻ ലാളിത്യത്തിന്റെ ആൾ രൂപമാകുന്നത്.

എന്നാൽ അവാർഡ് സമർപ്പണം മാത്രമേ ഉള്ളോ അതോ ഇവിടെ നിന്നും ലഭിക്കുന്ന തുകയും ഇവർക്ക് നൽകുന്നുണ്ടോ എന്നാണ് ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന മലയാളികൾ ചോദിക്കുന്നത്. എവിടെ ആവാർഡ് വാങ്ങാൻ പോയാലും ഈ അവാർഡ് തനിക്ക് അർഹതപെട്ടതല്ല എന്ന് പറഞ്ഞു വിനായകനും മണികണ്ഠനുമായി സമർപ്പിക്കുമ്പോൾ ചൂളിപ്പോകുന്നതാവട്ടെ അവാർഡ് നൽകുന്നവരും. എന്നാൽ ഇതുവരെ ഒരു സ്റ്റേജിലും തനിക്ക് കിട്ടുന്ന അവാർഡ് തുക അവർക്ക് നൽകുമോ എന്ന് മാത്രം താരം വ്യക്തമാക്കിയിട്ടില്ല.
ല്ല.

അംഗീകാരം അർഹതപെട്ടവർക്കു കിട്ടണം എന്ന് നിവിൻ പറയുമ്പോൾ വേദിയിൽ ഇരിക്കുന്നവർ പോലും ഇപ്പോൾ പരസ്പരം ചോദിക്കുന്നത് നിവിൻ ഈ തുക അവർക്ക് നൽകുമോ എന്നാണ്. തമിഴിലെ ഒരു പ്രമുഖ എന്റർടെയ്ന്മെന്റ് വെബ്‌സെറ്റായ ബിഹൈൻവുഡ്‌സിന്റെ മികച്ച മലയാള നടനുള്ള പുരസ്‌കാരം നേടിയതും നിവിൻ പോളിയാണ്. ഈ പുരസ്‌കാരം നിവിന് നൽകിയതാകട്ടെ ദുൽഖർ സൽമാനും. ജേക്കബിന്റെ സ്വർഗരാജ്യം, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകളിലെ പ്രകടനത്തിനാണ് നിവിനെ പുരസ്‌കാരം തേടിയെത്തിയത്.

ആനന്ദ് ടിവി അവാർഡ് വേദിയിലും ബിഹൈൻഡ് വുഡ് വേദിയിലും നിവിൻ തനിക്ക് ലഭിച്ച അംഗീകാരം വിനായകനും മണിക്ണ്ഠനും സമർപ്പിക്കുകയാണ് ചെയ്തത്. ഈ പുരസ്‌കാരത്തിന് താൻ അർഹനാണോ എന്നറിയില്ല. കാരണം മലയാളത്തിൽ കഴിഞ്ഞവർഷം തന്നേക്കാൾ നന്നായി അഭിനയിച്ചവരുണ്ടായിരുന്നു. അതുകൊണ്ട് ഈ അംഗീകാരം മികച്ച നടന്മാരായ വിനായകനും മണികണ്ഠനും ഞാൻ സമർപ്പിക്കുകയാണ്- നിവിൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP