Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഎസ്ടി വന്നതോടെ ഹോട്ടൽ ഭക്ഷണമടക്കം 85 സാധനങ്ങൾക്കും വില കുറയേണ്ടതാണ്'; എംആർപിയെക്കാൾ ഉയർന്ന വില ഈടാക്കുന്നത് നിയമവിരുദ്ധം; പരാതി കിട്ടിയാൽ ഹോട്ടലുകൾക്കെതിരെ നടപടിയെന്ന് ധനമന്ത്രി

ജിഎസ്ടി വന്നതോടെ ഹോട്ടൽ ഭക്ഷണമടക്കം 85 സാധനങ്ങൾക്കും വില കുറയേണ്ടതാണ്'; എംആർപിയെക്കാൾ ഉയർന്ന വില ഈടാക്കുന്നത് നിയമവിരുദ്ധം; പരാതി കിട്ടിയാൽ ഹോട്ടലുകൾക്കെതിരെ നടപടിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: സാധനങ്ങൾക്ക് എംആർപിയെക്കാൾ വില ഒരു കാരണവശാലും കടയുടമകൾ വാങ്ങരുതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എംആർപിയെക്കാൾ ഉയർന്ന വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി നിലവിൽ വന്നതിനുശേഷമുള്ള സാഹചര്യത്തിൽ വിലകുറയുന്ന 101 ഇനങ്ങളുടെ വിലവിവരപ്പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികുതി കുറയുന്ന ഉത്പന്നങ്ങൾക്ക് വില കുറയ്ക്കാത്തവർക്കെതിരെ നടപടി എടുക്കും. ജിഎസ്ടി നിലവിൽ വന്നതോടെ 85 ശതമാനം ഉത്പന്നങ്ങൾക്കും നികുതി കുറയേണ്ടതാണ്. ഹോട്ടൽ ഭക്ഷണത്തിന് വില കുറയുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ പുറത്തിറക്കിയ ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടികയിൽ അവയുടെ മുൻപത്തെ വിലയും ജിഎസ്ടി നിലവിൽ വന്നശേഷമുള്ള വിലയുമുണ്ട്. കോഴിയിറച്ചി,സോപ്പ്, ടൂത്ത് പേസ്റ്റ്, ശർക്കര, ആട്ട,മൈദ, പഞ്ചസാര, ചന്ദനത്തിരി എന്നിങ്ങനെയുള്ള ഉത്പന്നങ്ങൾക്ക് വില കുറയും.

ജിഎസ്ടിക്കുശേഷം ഹോട്ടലുകളിൽ ഭക്ഷണത്തിന് നിലവിലുള്ള വിലയുടെ കൂടെ നികുതി ചേർക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം നേരത്ത പറഞ്ഞിരുന്നു. പരാതി കിട്ടിയാൽ ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.ജിഎസ്ടി വരുന്നതോടെ സിനിമ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി വന്നതിനുശേഷം ഹോട്ടലുകളിൽ നിരക്ക് ഉയർന്നതായി പരാതികളുണ്ടായിരുന്നു. മിക്ക ആഡംബര ഹോട്ടലുകളിലും ഭക്ഷണത്തിന്റെ വിലയ്ക്കൊപ്പം പുതുക്കിയ നികുതി ഘടന അനുസരിച്ച് 12 മുതൽ 18 ശതമാനം വരെ നികുതിയാണ് ചുമത്തുന്നത്. നോൺ എസിക്ക് 12 ശതമാനവും എസിക്ക് 18 ശതമാനവുമാണ് പുതുക്കിയ നികുതി.

സാധാരണ നിലയിൽ അരശതമാനം നികുതി ഈടാക്കിയിരുന്നിടത്താണ് ജിഎസ്ടി വന്നതോടെ 12 ശതമാനം ആക്കിയത്. 20 ലക്ഷം രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള ഹോട്ടലുകളിൽ നിന്ന് അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുക. 50 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള ഹോട്ടലുകളിൽ നിന്ന് 12 ശതമാനം നികുതി ഈടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP