Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനെ അനുകൂലിച്ച് പുലിവാല് പിടിച്ച നാദിർഷ കലാഭവൻ മണിയെ മിസ് ചെയ്യുന്നെന്ന് ഫേസ്‌ബുക്കിൽ കുറിച്ചു; തെറിവിളിയുമായി കമന്റർമാർ കൂട്ടത്തോടെ എത്തിയപ്പോൾ പോസ്റ്റ് പിൻവലിച്ച് നാദിർഷ തടിതപ്പി

ദിലീപിനെ അനുകൂലിച്ച് പുലിവാല് പിടിച്ച നാദിർഷ കലാഭവൻ മണിയെ മിസ് ചെയ്യുന്നെന്ന് ഫേസ്‌ബുക്കിൽ കുറിച്ചു; തെറിവിളിയുമായി കമന്റർമാർ കൂട്ടത്തോടെ എത്തിയപ്പോൾ പോസ്റ്റ് പിൻവലിച്ച് നാദിർഷ തടിതപ്പി

യുവനടി ആക്രമണത്തിനിരയായ കേസിൽ ദിലീപിനെ അനുകൂലിച്ച് പുലിവാല് പിടിച്ച നാദിർഷ ഫേസ്‌ബുക്കിൽ കലാഭവൻ മണിയെ മിസ് ചെയ്യുന്നു എന്ന് കുറിച്ച് വീണ്ടും പുലിവാല് പിടിച്ചു. നാദിർഷയുടെ പോസ്റ്റ് വന്നതിന് തൊട്ടു പിന്നാലെയാണ് തെറി വിളിയുമായി കമന്റർമാർ കൂട്ടത്തോടെ എത്തി ആക്രമിച്ചത്.

കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ കൂടെ നിന്നേനെ എന്നാണ് നാദിർഷ ഫേസ്‌ബുക്കിൽ കുറിച്ചത്. ദിലീപും നാദിർഷയും മണിയുടെ മൃതദേഹം കാണാൻ പോയ ഫോട്ടോയും പോസ്റ്റ് ചെയ്യാൻ നാദിർഷ മറന്നില്ല. ഇതിന് താഴെയാണ് മണിയുടെ ആരാധകർ കൂട്ടത്തോടെ എത്തി തെറി വിളി നടത്തിയത്.

ഇത്ര അടുത്ത കൂട്ടുകാരന്റെ മരണത്തിൽ ഇടപെടാത്ത ആത്മാർത്ഥ സുഹൃത്ത് സ്വന്തം പ്രശ്‌നം വന്നപ്പോൾ മണിയെ കൂട്ടു പിടിക്കേണ്ടെന്നാണ് പലരും കമന്റിട്ടത്. കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ ഇരയായ നടിക്കൊപ്പം നിന്നേനെ എന്നും മണിയുടെ ആരാധകർ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ വീണ്ടും പുലിവാല് പിടിക്കുകയായിരുന്നു നാദിർഷ. സഹതാപം പിടിച്ചു പറ്റാൻ മണിയുടെ പേര് വലിച്ചിഴക്കേണ്ടെന്നുമായപ്പോൾ കമന്റർമാരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കുക ആയിരുന്നു.

മണിയുടെ ദുരൂഹ മരണത്തിൽ സത്യം തെളിയിക്കാൻ ആർജവം കാണിക്കാതെ ഇരിക്കുകയും സ്വന്തം പ്രശ്‌നം വന്നപ്പോൾ മണിയുടെ പേര് വലിച്ചിഴച്ച് സഹതാപം പിടിച്ച് പറ്റാൻ ശ്രമിക്കുന്നു എന്ന് തുടങ്ങി നാദിർഷയ്‌ക്കെതിരെ വൻ രോഷമാണ് ഫേസ്‌ബുക്കിൽ ഉണ്ടായത്. ഈ ആത്മാർത്ഥ മണിയോട് കാണിച്ചില്ല. ഇതോടെ നാദിർഷ വീണ്ടും വെട്ടിലാകുക ആയിരുന്നു.

കേസ് അന്വേഷണം നിർണായകമായ വഴിത്തിരിവിലായ സന്ദർഭത്തിലാണ് വികാര നിർഭരമായ പോസ്റ്റുമായി നാദിർഷ രംഗത്ത് എത്തിയത്. കലാഭവൻ മണിയുണ്ടായിരുന്നെങ്കിൽ തന്റെയും ദിലീപിന്റെയും നിരപരാധിത്വം തെളിയിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നേനെയെന്ന് സംവിധായകനായ നാദിർഷാ. ഒന്നും ഓർക്കാതെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും നാദിർഷാ പറയുന്നു.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മണിയോടുള്ള സ്‌നേഹവും താനും ദിലീപും നിരപരാധിയുമാണെന്ന കാര്യവും നാദിർഷാ പങ്കുവെച്ചത്. മണിയെ ഒരുപാട് 'മിസ്' ചെയ്യുന്നുവെന്നും നാദിർഷാ പറയുന്നു. മണിയുടെ മൃതദേഹത്തിന് അരികിൽ താനും ദിലീപും നിൽക്കുന്ന ചിത്രവും നാദിർഷാ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇതാണ് അപ്രത്യക്ഷമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP