Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അമ്മ'യുടെ ഓമനപ്പേരിൽ സിനിമാ താരങ്ങൾ ഒളിപ്പിച്ചത് കള്ളപ്പണം! താരസംഘടനയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന 12 കോടിയിൽ ഒമ്പത് കോടിയും ആദായനികുതി വകുപ്പ് കണ്ടുകെട്ടി; പുറംലോകം അറിയാതിരിക്കാൻ താരരാജാക്കന്മാർ ഇപെട്ട് രഹസ്യമാക്കി വെച്ചു; സ്റ്റേജ്‌ഷോ നടത്തിയുണ്ടാക്കിയ പണം നഷ്ടമായതിൽ അമർഷത്തോടെ താരങ്ങൾ

'അമ്മ'യുടെ ഓമനപ്പേരിൽ സിനിമാ താരങ്ങൾ ഒളിപ്പിച്ചത് കള്ളപ്പണം! താരസംഘടനയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന 12 കോടിയിൽ ഒമ്പത് കോടിയും ആദായനികുതി വകുപ്പ് കണ്ടുകെട്ടി; പുറംലോകം അറിയാതിരിക്കാൻ താരരാജാക്കന്മാർ ഇപെട്ട് രഹസ്യമാക്കി വെച്ചു; സ്റ്റേജ്‌ഷോ നടത്തിയുണ്ടാക്കിയ പണം നഷ്ടമായതിൽ അമർഷത്തോടെ താരങ്ങൾ

മറുനാടൻ മലയാളി ഡെസ്‌ക്‌

 മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു പണം ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന പേരിൽ കണ്ടുകെട്ടി. അമ്മയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 12 കോടിയിൽ ഒൻപതു കോടി രൂപയാണ് ആദായനികുതി വകുപ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിപ്രകാരം പിടിച്ചെടുത്തത്. അതേസമയം പണം കണ്ടുകെട്ടിയത് പുറത്തറിയാതിരിക്കാൻ അംഗങ്ങളെ പോലും അറിയിക്കാതെ താരരാജാക്കന്മാരുടെ നേതൃത്വത്തിലുള്ള അമ്മയുടെ നിലവിലെ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

ചാരിറ്റബിൾ ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്യാതിരുന്നതാണ് പണം നഷ്ടമാക്കാൻ ഇടയാക്കിയത്. താരങ്ങൾ സ്റ്റേജ്ഷോ നടത്തിയും സംഭാവന സ്വീകരിച്ചും സമാഹരിച്ച പണം നിലവിലെ നേതൃത്വത്തിന്റെ അശ്രദ്ധയെ തുടർന്ന് നഷ്ടമായത് സംഘടനയ്ക്കുള്ളിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം സംഘടനയിലെ പ്രധാനികളൊഴികെ പലർക്കും ഇതേക്കുറിച്ച് കാര്യമായ അറിവില്ലെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മയിലെ രണ്ട് അംഗങ്ങളെ ചേദ്യം ചെയ്ത പശ്ചാത്തലത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം ചർച്ചയായതായും വിവരമുണ്ട്. ഇക്കാര്യം മനസിലൊളിപ്പിച്ചാണ് നടിയുടെ വിഷയം ചർച്ച ചെയ്‌തോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അതിലും വലിയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് അമ്മയുടെ നേതാക്കൾ പറഞ്ഞതെന്നാണ് സൂചന.

കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചതിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയപ്പോഴാണ് അമ്മയുടെ നേതൃത്വവും ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഘടനയുടെ രജിസ്ട്രേഷനിൽ പ്രശ്നമുണ്ടെന്ന് ഓഡിറ്റർമാരും മുന്നറിയിപ്പ് നൽകാത്തത് താരങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കിയത്. പണം നഷ്ടപ്പെടാതിരിക്കാൻ താരരാജാക്കന്മാർ തന്നെ രംഗത്തിറങ്ങിയെങ്കിലും വഴങ്ങാൻ ആദായനികുതി വകുപ്പ് തയാറായില്ല. ഇതോടെ ഈ പണമുപയോഗിച്ച് പാവപ്പെട്ടവർക്ക് വീടു വച്ചുനൽകാൻ ശ്രമമുണ്ടായെങ്കിലും അതും വിജയിച്ചില്ല.

ഇതിനിടെ പ്രധാനമന്ത്രിയെ നേരിക്കണ്ട് സംഭവം വിശദീകരിക്കാൻ തീരുമാനിച്ചെങ്കിലും ഇത് നടക്കില്ലെന്നും ബോധ്യമായതോടെ പിഴയടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് പിഴയായി ആദായനികുതി വകുപ്പ് ഈടാക്കിയത് മൊത്തം തുകയുടെ 80 ശതമാനമായിരുന്നു. ഇതോടെ 12 കോടിയുടെ സമ്പാദ്യം മൂന്നുകോടിയായി ചുരുങ്ങി.

അതേസമയം തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നേതൃത്വത്തിന്റെ പിടിപ്പുകേടിനെ തുടർന്ന് നഷ്ടമായതിന്റെ അസ്വസ്ഥതയിലാണ് താരങ്ങൾ. സന്നദ്ധപ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച പണം അത്തരത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും വിമർശറനമുയർന്നിട്ടുണ്ട്. നിലവിൽ അവശകലാകാരന്മാർക്ക് കൈനീട്ടം നൽകുന്നതല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തിൽ കൈനീട്ടം പോലും മുടങ്ങുമെന്ന അവസ്ഥയിലാണ് അമ്മ പ്രവർത്തിക്കുന്നത്. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റേജ്ഷോ നടത്തി പണമുണ്ടാക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ നിലവിലെ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നുവരാനും സാധ്യതയുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും സംഘടനയെ രണ്ടുതട്ടിലെത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നേതൃത്വത്തിന്റെ പിടിപ്പുകേടിൽ സംഘടനയുടെ പണം നഷ്ടപ്പെട്ടത് അമ്മയിൽ കൂടുതൽ പ്രതിസന്ധിക്കിടയാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP