Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ അവതാളത്തിലാകുന്നത് നിർമ്മാതാവ് ടോമിച്ചൻ മുളക്പാടം; രാംലീല പൊളിയുമെന്ന ആശങ്ക ടോമിച്ചന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു

ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ അവതാളത്തിലാകുന്നത് നിർമ്മാതാവ് ടോമിച്ചൻ മുളക്പാടം; രാംലീല പൊളിയുമെന്ന ആശങ്ക ടോമിച്ചന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു

യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടമാണ്. ദിലീപിനെ നായകനാക്കി കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച രാംലീല എന്ന സിനിമയാണ് ടോമിച്ചന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്. ഈ പേടിയാണ് വീണ്ടും വീണ്ടും ദിലീപിന് പിന്തുണയുമായി ടോമിച്ചനെ രംഗത്ത് ഇറക്കുന്നത്.

ഇത്തരം കുപ്രചരണങ്ങൾ ദിലീപിനെ മാത്രമല്ല താനും ദിലീപും ഒന്നിക്കുന്ന പുതിയ ചിത്രം രാംലീലയെ കൂടി തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ടോമിച്ചൻ മുളകുപാടം ഫേസ്‌ബുക്കിൽ നടത്തിയ കുറിപ്പിൽ വ്യക്തമാക്കുന്നു. വളരെയേറെ വേദനയോടെയാണ് ഇതെഴുതുന്നത്. വളരെയേറെ നാളുകളായി പരിചയമുള്ള ദിലീപ് എന്ന നടനെതിരെയും ഞങ്ങൾ ഒരുമിക്കുന്ന രാമലീല എന്ന ചിത്രത്തിനെതിരെയും നടക്കുന്ന പ്രവർത്തനങ്ങൾ വേദനാജനകമാണ്. രാമലീലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനുശേഷമാണ് കുതന്ത്രങ്ങൾ മെനയുന്നവർ വീണ്ടും സജീവമായതെന്നതിനാൽ ഒന്നുറപ്പിക്കാം,അവരുടെ ലക്ഷ്യം ദിലീപ് മാത്രമല്ല രാമലീലയും കൂടിയാണെന്ന് വ്യക്തം.

നൂറുക്കണക്കിന് ആളുകളുടെ സ്വപ്നവും പ്രയത്‌നങ്ങളും രാമലീല എന്ന ചിത്രമായി തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാനടക്കമുള്ളവർ. നല്ലൊരു മുതൽമുടക്കിൽ അരുൺ ഗോപിയെന്ന നവാഗത സംവിധായകന്റെ കൂടി ഒരു സ്വപ്നമാണിത്. എഴുപതിലധികം ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി രാമലീലക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും വേദനയുളവാക്കുന്ന ഒരു കാര്യമാണ് ചിത്രത്തെ തകർക്കാൻ ചിലർ നടത്തുന്ന നാണംകെട്ട പ്രവൃത്തികൾ. അതിലേറെ വേദനയേകുന്ന ഒന്നാണ് ദിലീപ് എന്ന നടനെതിരെ നടക്കുന്ന ഗൂഢാലോചനകൾ.

നുണപരിശോധനക്കോ മറ്റെന്ത് ടെസ്റ്റിനോ വേണമെങ്കിലും തയ്യാറായ ആ നടനെ തകർക്കാൻ ശ്രമിക്കുന്ന ഓരോരുത്തനും ഒന്നോർക്കുക. അദ്ദേഹം ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷകപിന്തുണയും കൊണ്ടാണ്. അതിനിയും തുടരുക തന്നെ ചെയ്യും. പ്രേക്ഷകരായ നിങ്ങളുടെ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP