Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചേർത്തലയിൽ പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്‌ഫോടനം; ഉടമയുൾപ്പെടെ രണ്ടുപേർ മരിച്ചു

ചേർത്തലയിൽ പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്‌ഫോടനം; ഉടമയുൾപ്പെടെ രണ്ടുപേർ മരിച്ചു

ആലപ്പുഴ: ചേർത്തല കിഴക്കേ നാൽപ്പതിൽ പടക്കം സൂക്ഷിച്ചിരുന്ന വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കനിർമ്മാണശാല ഉടമ ചേർത്തല കുളപ്പംകുളങ്ങരയിൽ സൂര്യപ്പള്ളി അപ്പച്ചൻ എന്ന തോമസ് (63), അയൽവാസി മണിയമ്മ എന്ന സുശീല (40) എന്നിവരാണ് മരിച്ചത്. തോമസ് സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ മണിയമ്മ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. തോമസിന്റെ ഉടമസ്ഥതയിലുള്ള കടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടയിലെ പടക്കം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. തോമസും മണിയമ്മയും ഉൾപ്പെടെ അഞ്ചുപേർക്കു പരിക്കേറ്റതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് അറിയാനായിട്ടില്ല. പരിക്കേറ്റവരെ ചേർത്തല താലൂക്കാശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

വലിയ ശബ്ദത്തോടെയാണ് കുറുപ്പംകുളങ്ങരയിലെ വീടിന് തീപിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തെങ്ങും വീടുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. പടക്കകടയുടെ ലൈസൻസുള്ള തോമസിന്റെ വീട്ടിൽ ദീപാവലിക്ക് ശേഷമുള്ള പടക്കം സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും ഇതാണ് പൊട്ടിത്തെറിച്ചതെന്നാണുമാണ് റിപ്പോർട്ട്.

സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന തോമസിന്റെ മകൻ ജോൺസണ് സ്‌ഫോടനത്തിൽ പരിക്കേറ്റു. ജോൺസന്റെ അനിയൻ തോംസൺ സ്‌ഫോടന ശബ്ദം കേട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. തോമസിന്റെ ഭാര്യ എൽസമ്മയും മകൾ ജെയ്‌മോളും സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. അപകടസ്ഥലത്ത് നാട്ടുകാരും ഫയർഫോഴ്‌സുമെത്തി തീ പൂർണമായും അണച്ചു. തീയണയ്ക്കുന്നതിനിടെയും സ്‌ഫോടനമുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP