Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനിൽ കപൂറിൽനിന്നും യങ് ബിസിനസ് മാൻ അവാർഡ് ഏറ്റുവാങ്ങി സുഭാഷ് മാനുവൽ ജോർജ്; പുരസ്‌കാര പ്രഭയിൽ താരങ്ങൾക്കിടയിൽ ഒരു യുകെ മലയാളിയും

അനിൽ കപൂറിൽനിന്നും യങ് ബിസിനസ് മാൻ അവാർഡ് ഏറ്റുവാങ്ങി സുഭാഷ് മാനുവൽ ജോർജ്; പുരസ്‌കാര പ്രഭയിൽ താരങ്ങൾക്കിടയിൽ ഒരു യുകെ മലയാളിയും

ശ്രീകുമാർ കല്ലിട്ടതിൽ

യുകെയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയി മാറിയ ഏഷ്യനെറ്റ് ആനന്ദ് ടിവി പുരസ്‌കാരം ഏറ്റു വാങ്ങാൻ ഇന്നലെ എത്തി ചേർന്നത് അൻപതോളം മലയാള സിനിമാ താരങ്ങൾ ആയിരുന്നു. മോഹൻലാലിന്റെ അവസാന നിമിഷത്തെ പിന്മാറ്റം കൊണ്ട് ആശങ്കയിലാകുമെന്നു കരുതപ്പെട്ട രണ്ടാമത് ആനന്ദ് ടിവി അവാർഡിന് മുഖ്യാതിഥിയായി എത്തിയ ബോളിവുഡ് താരം അനിൽകൂപൂറിന്റെ സാന്നിധ്യം ആവേശമായി മാറി. മഞ്ജു വാര്യരും ഭാവനയും നിവിൻ പോളിയും ഇന്നസെന്റും അടക്കം മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും എത്തി ചേർന്ന വേദിയിൽ ആദരിക്കപ്പെട്ടവരുടെ കൂടെ ഒരു മലയാളിയും ഉണ്ടായിരുന്നു. സുഭാഷ് മാനുവൽ ജോർജ് എന്ന നോർത്താംപ്ടൺ സ്വദേശിയായ മലയാളിയാണ് ഇങ്ങനെ ആദരിക്കപ്പെട്ടത്.

മൂവായിരത്തോളം കാണികൾ തിങ്ങി നിറഞ്ഞ വേദിയിലേക്ക് യങ് ബിസിനസ്സ് മാൻ പുരസ്‌കാരം നൽകാൻ സുഭാഷ് മാനുവലിനെ ക്ഷണിച്ചപ്പോൾ നിലയ്ക്കാത്ത കയ്യടി ആയിരുന്നു. ബീ വൺ എന്ന കമ്പനി മുതൽ വിർച്വൽ കറൻസിയിലെ രണ്ടാം താലമുറക്കാരനായ ക്രിപ്റ്റോ കറൻസിയുടെ ഉപജ്ഞാതാവ് വരെയായി മാറിയ സുഭാഷിന് ആനന്ദ് ടിവി പുരസ്‌കാരം അർഹതക്കുള്ള അംഗീകാരം ആയി മാറുക ആയിരുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ അനിൽ കപൂർ അഭിമാനത്തോടെയാണ് ഇന്നലെ പുരസ്‌കാര വിതരണം നടത്തിയത്. യുകെയിൽ വച്ച് നടത്തുന്ന സിനിമാ അവാർഡ് പരിപാടിയിൽ വച്ചു യുകെയിലെ ഏറ്റവും പ്രഗൽഭരായ ഒരു ബിസിനസ്സുകാരന് പുരസ്‌കാരം നൽകാനുള്ള തീരുമാനം ആനന്ദ് ടിവിയാണ് എടുത്തത്. അങ്ങനെയാണ് സുഭാഷിനെ തേടി ഈ പുരസ്‌കാരം എത്തിയത്.

ഏഷ്യനെറ്റിന്റെ യൂറോപ്യൻ വിതരണക്കാരനായ ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ആനന്ദ് ടിവി. അതുകൊണ്ട് തന്നെ യുകെയിലെ ഏറ്റവും പ്രഗൽഭരായ ബിസുനസ്സുകാരെ അംഗീകരിക്കാനും ആദരിക്കാനുമാണ് ഇങ്ങനെ ഒരു പുരസ്‌കാരം തുടങ്ങിയത് എന്നു ആനന്ദ് ടിവി ഉടമയും ഏഷ്യനെറ്റ് യൂറോപ്പ് ഡയറക്ടറുമായ ശ്രീകുമാർ ബ്രിട്ടീഷ് മലയാളിയോടു പറഞ്ഞു. മലയാള ചലച്ചിത്ര ലോകത്തെ പ്രതിഭകൾക്ക് മാത്രം പുരസ്‌കാരം നൽകിയ വേദിയിൽ പുരസ്‌കാരം ലഭിക്കുന്ന ഏക സിനിമാ മേഖലകൾക്ക് പുറത്തുള്ള ഏക വ്യക്തിയും മാഞ്ചസ്റ്ററിലെ അവാർഡ് ദാന ചടങ്ങിൽ ആദരിക്കപ്പെട്ട ഏക യുകെ മലയാളിയുമാണ് സുഭാഷ്.

ബീ വൺ എന്ന ക്യാഷ് ബാക്ക് ബിസിനസ്സ് സംരംഭത്തിന്റെ തുടക്കക്കാരനായും ബീ വൺ യുകെ ലിമിറ്റഡ് എന്ന കമ്പനിയുടെ തലവനുമായ സുഭാഷിന് ഇപ്പോൾ ലണ്ടനിലെ കാനറി വാർഫിലും നോർത്താംപ്ടണിലും കേരളത്തിലും ഓഫീസ് ഉണ്ട്. 35000 ത്തോളം (ഔട്ട്‌ലെറ്റ്‌സ്) നിന്നും ഡിസ്‌കൗണ്ട് നിരക്കിൽ സാധനങ്ങൾ വാങ്ങാൻ പറ്റുന്ന ക്യാഷ് ബാക്ക് സ്‌കീമാണ് സുഭാഷ് നേതൃത്വം നൽകുന്ന ബീവൺ കമ്പനിയുടെ ബിസിനസ്സ്. യുകെയിലെ മലയാളികൾ അടക്കം പതിനായിരത്തോളം പേർ ബീ വണ്ണിൽ അംഗത്വം എടുത്തിട്ടുണ്ട്. ബീ വൺ പ്ലാറ്റ്‌ഫോമിലൂടെ എന്തു സാധനങ്ങൾ വാങ്ങിയാലും വാങ്ങുന്നവർക്ക് ക്യാഷ് ബാക്ക് ലഭിക്കുന്ന പദ്ധതിയാണ് ബീ വണ്ണിന്റെ.

സുഭാഷിന്റെ ഉടമസ്ഥതയിൽ പുതിയതായി തുടങ്ങിയ ക്രിപ്റ്റോ കാർബൺ എന്ന കമ്പനിയും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. വിർച്വൽ കറൻസി രംഗത്ത് പ്രമുഖ കമ്പനിയാണ് ക്രിപ്റ്റോ കാർബൺ. ബിറ്റ് കോയിൻ ആണ് ആദ്യത്തേത്. ബിറ്റ് കോയിന് ബദലായി വളർന്ന ക്രിപ്റ്റോ കറൻസി ബിസിനസ്സ് ചെയ്യുന്ന സ്ഥാപനമാണ് സുഭാഷ് ആരംഭിച്ച ക്രിപ്റ്റോ കാർബൺ. യുകെയിലും ഇന്ത്യയിലും ക്രിപ്റ്റോ കാർബൺ തുടങ്ങാനുള്ള പ്രാഥമിക നടപടികളിലാണ് സുഭാഷും ബീ വണ്ണും.

തന്റെ ബിസ്സിനസ്സ് ജീവിതത്തിൽ മാതൃകയായ നടനും എംപിയുമായ ഇന്നസെന്റിനെ ഓർക്കുമെന്ന് സുഭാഷ് ജോർജ് പറഞ്ഞു. ദൂരെനിന്നു മാത്രം കണ്ടിട്ടുള്ള ഇന്നസെന്റ് ഒരിക്കൽ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് പോകാൻ ഫ്ളൈറ്റിൽ കയറാൻ നിൽക്കുമ്പോഴാണ് കാണുന്നത്. ബിസിനസ് ക്ലാസിലായിരുന്നു യാത്ര ഞാൻ അദ്ദേഹത്തെ വീക്ഷിച്ചു. എല്ലാവരും കയറിയശേഷം മാത്രം ആണ് അദ്ദേഹം ഫ്ളൈറ്റിൽ കയറിയത്. ആ ക്ഷമയാണ് ബിസിനസ്സ് കാര്യത്തിലും ഞാൻ മാതൃകയാക്കുന്നത്. ജീവിതത്തിൽ ഒരിക്കലും ഇത്തരം ചെറിയ വലിയകാര്യങ്ങൾ ഒരുപാട് നന്മകൾ വരുത്തും. ഒരുകാര്യം കൂടി, ഇന്നസെന്റ് സാറിനെ അപ്പോൾ ഒന്ന് പരിചയപ്പെടണം സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ നിരവധിപേർ അദ്ദേഹത്തെ കണ്ടുകൊണ്ടു ചുറ്റിനും കൂടി നിൽക്കുന്നുണ്ടായിരുന്നു ഇനി ഞാനായിട്ട് കൂടി ശല്യപ്പെടുത്തണ്ട എന്ന് കരുതി ആ നല്ലമനസ്സിനു എന്നും നന്മകൾ നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനും ഫ്‌ലൈറ്റിൽ കയറുകയായിരുന്നു. ഇന്നസെന്റിന്റെ തമാശ നിറഞ്ഞ എന്നാൽ ചിന്തിപ്പിക്കുന്ന രോഗാനുഭവ കഥ എല്ലാവരും ഒരിക്കൽ എങ്കിലും ഓർത്താൽ മനുഷ്യൻ നന്മകൾ വെടിയില്ല എന്നാണ് എനിക്ക് നൽകുന്ന പാഠം എന്ന് അവാർഡ് സ്വീകരിച്ച ശേഷം നടത്തിയ ലഘുപ്രഭാഷണത്തിൽ പറഞ്ഞപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.

More News in this category+

MNM Recommends +

Go to TOP