Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഭാവന നൽകി കുടുക്കിയ ബാറിന്റെ ഉടമ സുധീരന്റെ ഭാര്യയുടെ ചേച്ചി; 25,000 ചോദിച്ചപ്പോൾ കിട്ടിയത് 5000 രൂപ; രസീത് പുറത്തുവിട്ട് കോൺഗ്രസുകാർ തന്നെ പ്രസിഡന്റിന് പണി കൊടുത്തു

സംഭാവന നൽകി കുടുക്കിയ ബാറിന്റെ ഉടമ സുധീരന്റെ ഭാര്യയുടെ ചേച്ചി; 25,000 ചോദിച്ചപ്പോൾ കിട്ടിയത് 5000 രൂപ; രസീത് പുറത്തുവിട്ട് കോൺഗ്രസുകാർ തന്നെ പ്രസിഡന്റിന് പണി കൊടുത്തു

തൃശ്ശൂർ: ലഹരി വിമുക്ത മുദ്രാവാക്യമുയർത്തി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രയെ കോൺഗ്രസിലെ പ്രബല ഗ്രൂപ്പുകൾ അവഗണിച്ച മട്ടാണ്. സുധീരന്റെ യാത്രയ്ക്ക് അത്ര പബ്ലിസിറ്റി നൽകേണ്ടെന്ന രഹസ്യ നിർദ്ദേശം നേതാക്കൾക്കക്ക് നൽകിയിട്ടുണ്ട്. സ്വന്തം പാർട്ടിക്കാർ മാത്രമല്ല സുധീരന്റെ ശത്രുക്കളും സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളിലേക്ക് എത്തിച്ച സുധീരന് പണി കൊടുക്കാൻ അവസരം കാത്തിരിക്കയായിരുന്നു ബാറുടമകളും. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് കഴിഞ്ഞദിവസം യാത്രയ്ക്ക് വേണ്ടി ബാറുടമയിൽ നിന്നും പിരിച്ചെന്ന കഥയും പുറത്തുവന്നത്.

കോൺഗ്രസ് ഗ്രൂപ്പുകൾ അറിഞ്ഞകൊണ്ട് തന്നെ സുധീരന് കൊടുത്ത പണിയായിരുന്നു ഇത്. ഓക്ക്ട്രീ എന്ന ബാറിൽ നിന്നുമാണ് പണം പിരിച്ചത്. അയ്യായിരം രൂപ സംഭാവന വാങ്ങിയ ഈ രസീത് കോൺഗ്രസുകാർ തന്നെ പുറത്തുവിടുകയായിരുന്നു എന്നാണ് അറിയുന്നത്. ഇങ്ങനെ സുധീരന്റെ യാത്രയ്ക്ക് സംഭാവന നൽകി പണികൊടുത്തത് മറ്റാരുമല്ല, അദ്ദേഹത്തിന്റെ ഭാര്യയുടെ ചേച്ചിയുടെ ബാറുടമകളാണ് സുധീരന്റെ യാത്രയ്ക്ക് സംഭാവന നൽകി പണികൊടുത്ത്. സുധീരന്റെ ഭാര്യയുടെ ചേച്ചി ഓക്ക് ട്രീ ബാറിന്റെ ഉടമകളിൽ അഞ്ച് പേരിൽ ഒരാളാണ്.

തൃശൂർ തിരുവില്ലാമലയിലുള്ള ഓക്ക്ട്രീ എന്ന ബാറിന്റെ 5 പാർട്ട്ണർമാരിൽ ഒരാളാണ് സുധീരന്റെ ഭാര്യയുടെ ചേച്ചിയായ ബേബി രാധാകൃഷ്ണൻ. നാല് മാസം മുമ്പ് ഭർത്താവ് മരിച്ചപ്പോഴാണ് ബേബിയുടെ പേരിൽ ബാറിന്റെ അവകാശം വന്നത്. സുധീരന്റെ ഭാര്യാ സഹോദരിയുടെതാണ് ബാറെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കോൺഗ്രസ് പ്രവർത്തകർ ഉടമകളെ സമീപിച്ചത്. 25,000 രൂപയാണ് പ്രവർത്തകർ ആവശ്യപ്പെട്ടതെങ്കിലും 5,000 രൂപയാണ് സംഭാവന നൽകിയത്. ഇതിന് രസീത് വേണമെന്ന് പറഞ്ഞുവാങ്ങുകയും ചെയ്തു.

ഇതിനിടെയാണ് ജനപക്ഷയാത്രയുടെ പേരിൽ മറ്റൊരു വിഭാഗം കോൺഗ്രസുകാർ ബാറിനെ സമീപിച്ചത്. അപ്പോൾ തങ്ങൾ പണം നൽകിയതിന്റെ തെളിവായി രസീത് കാണിക്കുകയും ചെയ്തു. ഇതോടെ പണം കാട്ടാത്തവരാണ് രസീത് പകർത്തി മാദ്ധ്യമപ്രവർത്തകരുടെ പക്കലെത്തിച്ച് സുധീരന് പണി കൊടുത്തത്. സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ ഭാര്യയുടെ സഹോദരിയെ വിളിച്ചും സുധീരൻ പരാതി പറഞ്ഞുവെന്നാണ് അറിയുന്നത്. അതേസമയം ബാറിൽ നിന്ന് സംഭാവന വാങ്ങിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ബാറുടമകളിൽ നിന്നും പണം പിരിക്കരുതെന്ന കർശന നിർദ്ദേശം മറികടന്നായിരുന്നു പിരിവ്. ജാഥയ്ക്ക് വേണ്ടി തൃശൂർ ജില്ലയിൽ ഒരൊറ്റ ബാറുടമയിൽനിന്നും ജനപക്ഷയാത്രക്ക് സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ഒ അബ്ദുറഹ്മാൻകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് തെളിവുകൾ പുറത്തുവന്നതും. ജനപക്ഷയാത്രയിൽ കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനഫണ്ട് സമാഹരിച്ച് കെപിസിസി പ്രസിഡന്റ് ഏറ്റുവാങ്ങുന്നുണ്ട്. ഓരോ ബൂത്ത് കമ്മിറ്റിയും 15,000 രൂപ വീതമാണ് സമാഹരിക്കേണ്ടത്. സംസ്ഥാനത്ത് 21,454 കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുണ്ട്. ക്വോട്ടപ്രകാരം 32.18 കോടി രൂപ ജനപക്ഷയാത്രയിൽ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP