Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊതുകല്ല; മരുന്നാണ് കൊല്ലുന്നത്

കൊതുകല്ല; മരുന്നാണ് കൊല്ലുന്നത്

കേരളത്തിലെ ഡെങ്കിപ്പനി മരണങ്ങൾ കൊതുക് കുത്തിയതിന്റെ ദുരന്തങ്ങളല്ല. മരുന്ന് പ്രയോഗത്തിന്റെ കൊലപാതകങ്ങളാണ്. കൊതുക് കുത്തിയാൽ ഡങ്കു മരണങ്ങളുണ്ടാകുമെങ്കിൽ കേരളത്തിലെ ജയിൽ പുള്ളികൾ സകലരും മരിക്കണമായിരുന്നു. തെരുവിൽ കിടന്നുറങ്ങുന്നവർ ഒറ്റയടിക്ക് നിർമ്മാജ്ജനം ചെയ്യപ്പെടുമായിരുന്നു. മാലിന്യത്തിലും കൊതുകു കടിയിലും കഴിയുന്ന തെരുവ് ഭ്രാന്തന്മാരിൽ ആർക്കും ഡെങ്കു മരണങ്ങൾ ഉണ്ടായതായിട്ടറിയുന്നില്ല. കേരളത്തിലെ പല ജയിലുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അന്വേഷണം നടത്തിയതിൽ നിന്നും കൊതുകിനെയും മാലിന്യത്തെയും പ്രതിയാക്കാൻ കഴിയുന്ന ഒന്നും കിട്ടിയിട്ടില്ല. എറണാകുളത്തെ ബ്രഹ്മപുരത്തും തൃശ്ശൂരിലെ ലാലൂരിലും കോഴിക്കോട്ടെ ഞെളിയൻപറമ്പിലുമൊന്നുമല്ല പനി മരണങ്ങൾ ഉണ്ടായിട്ടുള്ളത്.

എന്താണീ പനി മരണങ്ങളുടെ കാരണം?

നി മരണങ്ങൾ തന്നെയാണ് പനി മരണങ്ങളുടെ കാരണമെന്നും മനസ്സിലാക്കാൻ ലളിതമായ ചില നിരീക്ഷണങ്ങൾ നടത്തിയാൽ മതി. വേണമെങ്കിൽ ശാസ്ത്രീയമായ ഗവേഷണവുമാകാം. 'പനിക്ക് പട്ടിണി' എന്ന പ്രകൃതി തത്വം പാലിച്ച് പനിയെ വിജയപൂർവ്വം മാറ്റിയെടുക്കുന്ന നൂറുകണക്കിനാളുകൾ ഇന്നു കേരളത്തിലുണ്ട്. കഴിഞ്ഞ് ജൂൺ ആറിന് ചെന്നൈയിൽ വച്ച് ലേഖകന് പനി പിടിച്ചു. കഠിനമായ ദേഹം വേദനയും മൂത്രത്തിന് ചുവപ്പും എല്ലാമുണ്ടായിരുന്നു. ആദ്യത്തെ മൂന്നു ദിവസം പച്ചവെള്ളവും കുടിച്ച് ഉപവസിച്ചു. എട്ടിന് രാത്രി ഒന്നരയുടെ ഫ്‌ളൈറ്റിന് തായിലന്റിലെത്തണമായിരുന്നു. തായലന്റിൽ ഒൻപത് മുതൽ രണ്ട് പഞ്ചദിന ചികിത്സാ ക്യാമ്പുകളും പ്രഭാഷണങ്ങളും. പത്തു ദിവസങ്ങൾ കരിക്കിൻ വെള്ളം മാത്രം കഴിച്ച് നാലുമണിക്കൂർ വീതം ക്ലാസ്സും കൺസൾട്ടേഷനും നടത്തി. ഇപ്പോൾ പഴങ്ങൾ മാത്രം കഴിക്കാൻ തുടങ്ങിയിരിക്കുന്നു. പനിയും പ്രയാസങ്ങളും പണ്ടേ മാറിയിരുന്നു പ്രതിരോധ ശേഷിയെ പുഷ്ടിപ്പെടുത്താനും ആന്തരാവയവങ്ങൾക്ക് പരമാവധി വിശ്രമം നൽകാനുമായിട്ടാണ് കരിക്കിൻ വെള്ളവും പഴങ്ങളുമായി തുടർന്നത്.

പ്രകൃതി ജീവനത്തിന്റെ ചിട്ടകൾ അറിയാത്തവരിൽ അനേകം പേർ ആയുർവേദം ഹോമിയോയും ചെയ്യുന്നവരായിട്ടുണ്ട്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലടക്കം ഒരാളും പനികൊണ്ട് മരിച്ചിട്ടില്ല. എന്തേ നൂറിലധികം പേർ അലോപ്പതി ആശുപത്രികളിൽ മാത്രം മരിച്ചത്? അതും ഒരാഴ്ചയും രണ്ടാഴ്ചയും നീണ്ട ചികിത്സകൾക്കൊടുവിൽ.

പനിയെ തടഞ്ഞാൽ ആപത്ത്

നി ശരീരത്തിനു വന്നു ചേരുന്ന ആപത്താണെങ്കിൽ പനിയെ തടയാം. പനി എന്ന ആപത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ പനിയെ ഇല്ലാതാക്കുക തന്നെ വേണം. എന്നാൽ ശരീരത്തിലെ വിഷാംശങ്ങളുടെയും അനാവശ്യ അണുക്കളെയും കത്തിച്ചുകളയാനുള്ള ശരീരത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമാണ് പനി എങ്കിലോ? പനിയെ ഇല്ലാതാക്കുന്നത് വലിയ ആപത്തിനു കാരണമാകും. പനിയെ ഇല്ലാതാക്കാൻ ഉപയോഗിച്ചത് രാസവിഷങ്ങളാണെങ്കിൽ അതിന്റെ ആപത്തും കൂടെയുണ്ടാകും. അതാണീ പനിമരണങ്ങൾക്കു കാരണം.

ആധുനിക വൈദ്യ ശാസ്ത്രത്തിന് വിരുദ്ധം അലോപ്പതിയുടെ പനി ചികിത്സ

ധുനിക വൈദ്യശാസ്ത്ര സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നമ്മുടെ അലോപതി ആശുപത്രികളിൽ ചെയ്തു വരുന്നത് എന്ന വലിയ ആന്ധവിശ്വാസം ജനങ്ങൾക്കുണ്ട്. അലോപ്പതി ആശുപത്രികളിൽ അശാസ്ത്രീയ ചികിത്സയാണ് ചെയ്യുന്നത് എന്നറിയാൻ പനി ചികിത്സയെ മാത്രം നിരീക്ഷിച്ചാൽ മതിയാകും.

''പനി ശരീരത്തിന്റെ പ്രതിരോധ നടപടിയാണ് എന്നാണ് എല്ലാ ആധികാരിക ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. 106 ഡിഗ്രി ഫാരൻഹീറ്റ് വരെ പനി ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ തെർമോ റെഗുലേറ്ററി പ്രവർത്തനമാണെന്നും അതിന് മരുന്നു കഴിക്കുന്നത് നല്ലതല്ലെന്നുമാണ് ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളായ ഡേവിഡ്‌സൺ ദി പ്രിൻസിപ്പൽ ആൻഡ് പ്രാക്ടീസ് ഓഫ് മെഡിസിൻ' ഫാർമകോളജി ആൻഡ് ഫാർമകോ തെറാപ്യൂട്ടീക്‌സ് തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം പറയുന്നത്. (മാർട്ടിന്റൈൽ 33ാം എഡീഷൻ പേജ് 8 ഡേവിഡ്‌സ്ൺ 20ാം എഡീഷൻ പേജ് 136, ഫാർമകോളജി 19ാം റീവൈഡ്‌സ് എഡീഷൻ പേജ് 160.)

106 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള പനി ഹൈപ്പോതലാമത് ഗ്രന്ഥി ആവശ്യമുള്ളതുകൊണ്ട് കൂടുന്നതാണെന്നും അതിന് മരുന്ന് കഴിക്കേണ്ടതില്ലെന്നും സൂചിപ്പിക്കുന്ന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ 106 കഴിഞ്ഞാലുള്ള പനിയെ മാരകമായി പറയുന്നു. പക്ഷെ അവിടെ രോഗിയെ രക്ഷിക്കാൻ ഒരു മരുന്നിനും കഴിയില്ലെന്ന് പ്രത്യേകം പറയുകയും ചെയ്യുന്നു.

106 കഴിഞ്ഞ് രോഗിയെ ഐസ് വെള്ളത്തിൽ മുക്കി കിടത്തി ആന്തരചൂട് കുറയാതെ ജാഗ്രത പാലിക്കുക, ഐസ് വെള്ളത്തിൽ എനിമ എടുക്കുക, ധാരാളം തണുത്ത വെള്ളം കുടിക്കാൻ നൽകുക മാത്രമാണ് ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ ഏറ്റവും ആധികാരികമായ മാർട്ടിന്റൈൽ ദം കംപ്ലീറ്റ് ഡ്രഗ് റഫറൻസ്, (ദി റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈററി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ പ്രസിദ്ധീകരിക്കുന്നത്. വില 54000 രൂപ) നൽകുന്നത്.

ഇതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പനി ചികിത്സയെങ്കിൽ ഏത് അലോപ്പതി ആശുപത്രിയാണ് ഈ ചികിത്സ ചെയ്യുന്നതായിട്ടുള്ളത്? പനി എന്ന രോഗവുമായി വരുന്നവരിൽ പരമാവധി മരുന്നുകൾ വിൽക്കാനുള്ള ഒരു സുവർണ്ണാവസരം കണ്ടെത്തുകയാണ് ഡോക്ടർമാരും മരുന്നു കമ്പനികളും ആധുനിക വൈദ്യശാസ്ത്ര രീതിയിലെ പനി ചികിത്സ വൻ നഷ്ടവും നമ്മുടെ ആശുപത്രിക്കാർ നടത്തുന്ന പനിയുടെ കൊലപാതക ചികിത്സ വമ്പിച്ച ലാഭവുമാണ്.

കൊല്ലുന്നത് പനി മരുന്നുകൾ

ഡോളോ, ക്രോസിൻ തുടങ്ങിയ നൂറിലധികം പേരുകളിൽ വിൽക്കപ്പെടുന്ന പാരസെറ്റമാളാണ് പനികൊലപാതകങ്ങളിലെ പ്രധാനി. മെഫ്റ്റാൽ ഫോർട്ട് പോലുള്ള പാരസൈറ്റമോൾ ചേരുവകളും ആന്റി ബയോട്ടിക്കുകളും സഹകൊലയാളികളും

രണ്ട് പാരസൈറ്റമോൾ ഗുളികകൾ ചേറിൽ കുഴച്ച് നൽകിയാൽ നാലഞ്ചു ദിവസം കൊണ്ട് അഞ്ചെട്ട് എലികൾ ചത്തു വിഴൂം. അഞ്ചു ഗുളികകൊണ്ട് പൂച്ചയെ കൊല്ലാമെങ്കിൽ നായ്ക്ക് പത്താണ് വേണ്ടത്. പതിനഞ്ച് ഗുളികയിൽ കുട്ടികൾ മരിക്കമെങ്കിൽ ഇരുപതു ഗുളിക ഒത്ത മനുഷ്യനെയും കൊല്ലും.

''ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പാരസൈറ്റമോളിന്റെ ചെറിയ അളവായ പത്തു മുതൽ പതിനഞ്ച് ഗ്രാം അകത്തു ചെന്നാൽ കരൾ കരിഞ്ഞും അപൂർവ്വമായി വൃക്കകൾ കരിഞ്ഞും മൂന്നാല് ദിവസങ്ങൾക്കുള്ളിൽ മനുഷ്യൻ മരിക്കുമെന്ന ഞെട്ടിക്കുന്ന വിവരം തുറന്നു പറയുന്നത് ബ്രിട്ടണിലെ ഡോക്ടർമാരുടെ സംഘടനാ പ്രസിദ്ധീകരിക്കുന്ന 'ദി ബ്രിട്ടീഷ് നാഷണൽ ഫോർമുലറി' എന്ന ഗ്രന്ഥമാണ്.

പക്ഷെ മദ്യം കഴിക്കുന്നവർക്കും മറ്റു മരുന്നുകൾ കഴിക്കുന്നവർക്കും കരൾ കിഡ്‌നി നാശത്തിനും രക്ത നാശത്തിനും ഒരൊറ്റ പാരസൈറ്റമോൾ തന്നെ ധാരാളമായിരിക്കും.

പക്ഷെ കരളിന്റെയും കിഡ്‌നിയുടെയും നാശമല്ല ഡങ്കിപ്പനിയുടെ മുഖ്യ ലക്ഷണമെന്നാവും വിദഗ്ദ്ധർക്ക് പറയാനുള്ളത്. രക്തത്തിൽ റല പ്ലേറ്റ്‌ലെറ്റുകൾ കുറയുക എന്നതിനും പാരസൈറ്റമോൾ ഇടയാക്കുന്നത് 'ഡ്രഗ് ഇന്ററാക്ഷൻ' എന്ന പ്രതിരേധനത്തിലൂടെയായിരിക്കും. പാരസൈറ്റമോളും മെഫാനാഫിക് ആസിഡും ചേർന്ന 'മെഫ്റ്റാൽ ഫോർട്ടും' പാരസൈറ്റമോളും ആന്റിബയോട്ടിക്കുകളും ഒക്കെയായി പലതരം മരുന്നുകൾ കഴിക്കുന്നവരിൽ എന്തെല്ലാം തത്തിലുള്ള കുഴപ്പങ്ങളാണുണ്ടാവുക എന്നു പറയാൻ സ്റ്റോക്ലീസ് ഡ്രഗ് ഇന്ററാക്ഷൻ എന്ന ആധികാരിക വൈദ്യ ശാസ്ത്ര ഗ്രന്ഥത്തിനും കഴിയില്ല.

എന്തു കൊണ്ടാണ് ലോകാരോഗ്യ സംഘടനയും കേരള ആരോഗ്യ വകുപ്പും ആന്റി ബയോട്ടിക്കുകൾ ഉപോഗിക്കുന്നതിനെതിരെ ഡോക്ടർമാരെ ബോധവൽക്കരിക്കാൻ കോടികൾ മുടക്കി പ്രചരണ പരിപാടികൾ നടത്തുന്നത്. ഇതും ഇതിനേക്കാളും വലിയ തകരാറുകൾ ആന്റിബയോട്ടിക്കുകൾ വരുത്തുന്നതുകൊണ്ടാണ്.

പനി മരണങ്ങൾ കൂടുതലായിട്ടുണ്ടായ പ്രദേശങ്ങളിലെ ഡോക്ടർമാരുടെ മരുന്നു കുറിപ്പടികൾ പരിശോധിച്ചാൽ പനി മരണങ്ങളുടെ യഥാർത്ഥ കാരണം കണ്ടു പിടിക്കാൻ ഒരു പ്രയാസവുമുണ്ടാകില്ല.

ഇരുപതു വർഷങ്ങൾക്ക് മൻപ് ചേർത്തലയിൽ എലിപ്പനി കൊണ്ടു മരിച്ച നാഗാന്ദ്ര ഷേണായിയുടെ വീട്ടിൽ ചെന്നിരുന്നു. മരണത്തിനു മുൻപ് അദ്ദേഹത്തിന് ഡോക്ടർമാർ നൽകിയ മരുന്നു കുറിപ്പടിയിൽ കരൾ കരിക്കുന്നതുകൊണ്ട് ലോകാരോഗ്യ സംഘടന നിരോധിച്ച 'നൈസ്' (നിമെസുലൈഡ്) എന്ന ഗുളികയും പാരസൈറ്റമോൾ ബ്രൂഫെൻ തുടങ്ങിയവയും എല്ലാം അതിലുണ്ടായിരുന്നു. പക്ഷെ പഴി എലിക്കായിരുന്നു.

പനിയുടെ കാരണമോ?

നി മരണങ്ങൾ കാരണം തെറ്റായ ചികിത്സകളാണെങ്കിൽ പനിയുടെ കാരണം എന്ത് എന്ന ചോദ്യം വീണ്ടും ഉയരാം. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ജാഗ്രതയോടെ പരിശോധിക്കേണ്ടത് കീടനാശിനികളെയാണ്. ഓരോ പ്രദേശത്തും എത്തുന്ന ബ്രോയിലർ കോളിക്കും ഇറച്ചികളും നൽകിയ തീറ്റകളിൽ മുട്ടയ്ക്ക് ചേർച്ചിട്ടുള്ള രാസ വസ്തുക്കളിൽ മത്സ്യത്തിൽ പ്രയോഗിച്ചിട്ടുള്ള വിഷങ്ങളിൽ അരിയിലും പച്ചക്കറികളിലും ഒഴിച്ചിട്ടുള്ള കീടനാശിനികളിൽ പരിശോധന വേണം.

കറിവേപ്പിലയിൽ പോലും കോരിയൊഴിക്കുന്ന വിഷം കഴിക്കുന്ന ജനതയുടെ പനിയും കരൾ കിഡ്‌നി തകരാറുകൾക്കും കാൻസറിനും കൊതുകിനെയും എലിയെയും മാലിന്യത്തെയും കുറ്റം പറഞ്ഞിരിക്കുന്നതും നിർമ്മാജ്ജന നാടകങ്ങൾ നടത്തുന്നതും എളുപ്പമാണ്. യഥാർത്ഥ കൊലയാളികളായ കീടനാശിനിക്കും മരുന്നിനും എതിരെ പറയാൻ ആർക്കാണ് ധൈര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP