Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറ്റവും കൂടുതൽ പേരുടെ ജീവൻ എടുക്കുന്നത് ഡെങ്കിപ്പനി; എലിപ്പനി മരണവും വ്യാപകം; വിവിധയിനം മാരക പനി ബാധിച്ച് ദിവസവും ആശുപത്രികളിൽ എത്തുന്നത് മൂവായിരത്തോളം പേർ; എല്ലാ ദിവസവും ഇരട്ടി സംഖ്യ കടന്ന് മരണം

ഏറ്റവും കൂടുതൽ പേരുടെ ജീവൻ എടുക്കുന്നത് ഡെങ്കിപ്പനി; എലിപ്പനി മരണവും വ്യാപകം; വിവിധയിനം മാരക പനി ബാധിച്ച് ദിവസവും ആശുപത്രികളിൽ എത്തുന്നത് മൂവായിരത്തോളം പേർ; എല്ലാ ദിവസവും ഇരട്ടി സംഖ്യ കടന്ന് മരണം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചത് 12 പേർ. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ഉയർത്തുന്ന ഭീതി അതീവ ഗൗരവതരമാണ്. എലിപ്പനിയും വില്ലനായുണ്ട്. എല്ലാ ദിവസവും മരണ സംഖ്യ രണ്ടക്കം കടക്കുന്നതും ഭീതി കൂട്ടുന്നു. ഇതുവരെ ഡങ്കപ്പിനി ബാധിച്ച് 125 പേർ മരിച്ചതായാണ് സൂചന. അതിനിടെ കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പും. ഇതും പനിപ്പേടിക്ക് പുതിയ തലം നൽകുന്നു. ശുചീകരണ പ്രവർത്തനത്തെ ഇത് ബാധിക്കുമെന്നാണ് ഭയം.

തലസ്ഥാന ജില്ലയിൽ നാല്, തൃശൂരിലും കൊല്ലത്തും രണ്ടുവീതം, മലപ്പുറം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒന്നുവീതം ആകെ 12 പേരുടെ ജീവനാണ് ഇന്നലെ മാത്രം പനി കവർന്നത്. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് ബാലരാമപുരം സ്വദേശി മുഹമ്മദ് ബഷീറും (65), എച്ച്1എൻ1 ബാധിച്ച് മിതൃമ്മല സ്വദേശി അരുൺകുമാറും (39), ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി ഷാഹുൽ ഹമീദും (65), മീനാങ്കൽ സ്വദേശി ബിന്ദുവും (31) ആണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തലസ്ഥാനത്ത് 89 പേർക്കുകൂടി ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

202 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലാണ്. 3696 പേരാണ് ഇന്നലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 101 പേരെ കിടത്തി ചികിത്സയ്ക്കു വിധേയരാക്കി. രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. രണ്ടുപേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 304 പേർക്കു വയറിളക്ക രോഗങ്ങളും ആറുപേർക്കു ചിക്കൻപോക്‌സും സ്ഥിരീകരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിങ് സെൽ പ്രവർത്തനം ആരംഭിച്ചു. ഫോൺ 0471 2321288. കൊല്ലം ജില്ലയിൽ പത്തനാപുരം അലിമുക്ക് ചരുവിള വീട്ടിൽ ജോൺസൺ (50), പുനലൂർ കലയനാട് നീതുഭവനിൽ സുരേഷിന്റെ ഭാര്യ ഉഷ (50) എന്നിവരാണ് മരിച്ചത്.

ഡെങ്കിപ്പനി ബാധിച്ചാണ് കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ പുളിക്കൽ ദേവസ്യയുടെ ഭാര്യ മോളി (48), ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്ത് ആറാം വാർഡിൽ കായിപ്പുറത്ത് കല്ലിങ്കൽ കെ.മംഗളൻ (52) എന്നിവർ മരിച്ചത്. തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ചാതേലി വീട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ കൊച്ചുറാണി (40), കുന്നംകുളം ചൊവ്വന്നൂർ പുലിക്കോട്ടിൽ കൊച്ചു (56) എന്നിവരും മലപ്പുറം ജില്ലയിൽ കരിങ്കല്ലത്താണി മുതുക്കുംപുറത്തെ വെള്ളാപ്പുള്ളി മജീദും (59) ആണ് മരിച്ചത്. എലിപ്പനി ബാധിച്ചാണ് കോഴിക്കോട് ജില്ലയിൽ മൊകേരി കുനിയിൽ കേളപ്പന്റെ മകൻ അശോകൻ (56) മരിച്ചത്.

കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിൽ ഉൾപ്പെടെ ഡെങ്കിപ്പനി വ്യാപകമായിരിക്കുകയാണ്. ഞായറാഴ്ച വരെ 253 പേർക്ക് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്. 2491 പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നു. പനി ബാധിച്ച് ജൂണിൽ മാത്രം 16 പേർ ജില്ലയിൽ മരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP