Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാൾസ്ട്രീറ്റും മോണാലിസയും ഉൾപ്പെടെ അമ്പതോളം ആഗോള റീട്ടെയിൽ ഭീമന്മാർ ഇന്ത്യയിലേക്ക്; പുതുതായി തുറക്കുന്നത് മുവായിരത്തോളം സ്‌റ്റോറുകൾ; നിക്ഷേപിക്കുന്നത് 300 മുതൽ 500 മില്യൻ ഡോളർവരെ

വാൾസ്ട്രീറ്റും മോണാലിസയും ഉൾപ്പെടെ അമ്പതോളം ആഗോള റീട്ടെയിൽ ഭീമന്മാർ ഇന്ത്യയിലേക്ക്; പുതുതായി തുറക്കുന്നത് മുവായിരത്തോളം സ്‌റ്റോറുകൾ; നിക്ഷേപിക്കുന്നത് 300 മുതൽ 500 മില്യൻ ഡോളർവരെ

ന്യൂഡൽഹി: ആറ് മാസത്തിനുള്ളിൽ അമ്പതോളം ആഗോള റീട്ടെയിൽ ഭീമന്മാർ ഇന്ത്യയിൽ കടകൾ തുറക്കുന്നു. ഫ്രാഞ്ചൈസി ഇന്ത്യ പുറത്തുവിട്ട വിവരമനുസരിച്ച് രാജ്യവ്യാപകമായി മൂവായിരത്തോളം സ്റ്റോറുകളാണ് തുറക്കുന്നത്.

കോറെസ്, മിഗാട്ടോ, എവിസു, വാൾസ്ട്രീറ്റ് ഇംഗ്ലീഷ്, പാസ്ത മാനിയ, ലഷ് അഡിക് ഷൻ, മെൽറ്റിങ് പോട്ട്, യോഗർട്ട് ലാബ്, മോണാലിസ തുടങ്ങിയ ആഗോളഭീമന്മാരാണ് ഇന്ത്യയിലേക്കെത്തുന്നത്. യു.എസ്, സിംഗപൂർ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഈ ആഗോള ഭീമന്മാർ 300 മുതൽ 500വരെ മില്യൺ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്.

രാജ്യത്തെ അതിവേഗ വികസനം, ഉപഭോക്താക്കളുടെ എണ്ണം, നഗരമേഖലകളിലെ ജനസംഖ്യാവർധന തുടങ്ങിയവയാണ് ആഗോള ഭീമന്മാരെ ഇന്ത്യയിലേയ്ക്കാകർഷിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP