Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നല്ലകാലത്ത് പെറ്റമ്മയെ തിരിഞ്ഞു നോക്കിയില്ല; വിരമിക്കലിലെ ഒറ്റപ്പെടുത്തൽ പഴയതെല്ലാം ഓർമ്മപ്പെടുത്തി; അമ്മയുടെ അന്ത്യകർമ്മം ചെയ്യാനെത്തിയപ്പോൾ സഹോദരങ്ങൾ ആട്ടിയിറക്കി; പള്ളത്തൂരത്തി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത വരദരാജൻ അമ്മമാരെ മറുക്കുന്ന മക്കൾക്കുള്ള പാഠം

നല്ലകാലത്ത് പെറ്റമ്മയെ തിരിഞ്ഞു നോക്കിയില്ല; വിരമിക്കലിലെ ഒറ്റപ്പെടുത്തൽ പഴയതെല്ലാം ഓർമ്മപ്പെടുത്തി; അമ്മയുടെ അന്ത്യകർമ്മം ചെയ്യാനെത്തിയപ്പോൾ സഹോദരങ്ങൾ ആട്ടിയിറക്കി; പള്ളത്തൂരത്തി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത വരദരാജൻ അമ്മമാരെ മറുക്കുന്ന മക്കൾക്കുള്ള പാഠം

ആലപ്പുഴ: സമ്പന്നനായ മകന് അമ്മ ജീവിച്ചിരിക്കുമ്പോൾ വേണ്ടവിധം നോക്കാൻ കഴിഞ്ഞില്ല. അതിന്റെ മനോവിഷമത്തിലാവാം റിട്ട:കെ എസ് ഇ ബി ഉദ്യോഗസ്ഥൻ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡ് ചെട്ടികാട് മുഴങ്ങയിൽ മാധവന്റെ മകൻ വരദരാജ(68)ൻ ആത്മഹത്യ ചെയ്തതെന്നു നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു.

വരദരാജന്റെ മരണം അമ്മമാരെ സ്‌നേഹിക്കാത്ത മക്കൾക്ക് ഒരു പാഠമായേക്കാം. കെ എസ് ഇ ബിയിലെ ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിച്ചപ്പോഴാണു താൻ ഒറ്റപ്പെട്ടവനാണെന്ന ബോധമുദിച്ചത്. നൊന്തുപെറ്റ അമ്മയെ കാര്യമായി നോക്കാനാവാതെ ഉദ്യോഗത്തിന്റെ തിരക്കിൽ കഴിഞ്ഞ വരദരാജനെ സഹോദരങ്ങളും വെറുത്തു. പിന്നെ ശരിക്കും ഏകാന്ത ജീവതം.

ഇതിനിടയിൽ മക്കളെ പഠിപ്പിച്ച് ഒരു നിലയിലെത്തിച്ചെങ്കിലും വരദരാജൻ സ്വന്തം ലോകത്തുതന്നെയായിരുന്നു. അടുത്തിടെ സ്വന്തം മാതാവ് മരിച്ച വിവരം അറിഞ്ഞ് കുടുംബത്തിലെത്തിയ വരദരാജനെ സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചില്ല. അമ്മയുടെ സംസ്‌ക്കാരത്തിനുശേഷം ഏറെ അസസ്ഥനായി കാണപ്പെട്ട വരദരാജൻ കുറച്ചുദിവസമായി മാനസികമായി അസ്വസ്ഥനായിരുന്നു.

ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് സമീപം വരദരാജൻ എത്തിയത്. കൈയിലുണ്ടായിരുന്ന പേഴ്സ് എടുത്ത് പാലത്തിന്റെ പടിയിൽ വെച്ചശേഷം കൈവരിയിൽ കയറിനിന്ന് കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. രാവിലെ പത്തോടെ വീട്ടിൽനിന്നും പുറപ്പെട്ട ഇയാൾ ഓട്ടോറിക്ഷയിലാണ് കായലിന് സമീപം എത്തിച്ചേർന്നത്. പിന്നീട് മരിക്കാനുള്ള മുന്നൊരുക്കങ്ങൾ ചെയ്യുകയായിരുന്നു. ഏകദേശം 50 അടി താഴ്‌ച്ചയുള്ള കായലിൽ കനത്ത അടിയൊഴുക്കുള്ളതിനാൽ ഓടിക്കൂടിയ നാട്ടുകാർക്ക് ഇയാളെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

പിന്നീട് ഫയർഫോഴ്സിന്റെ സ്‌ക്യൂബ മുങ്ങൽ ടീം എത്തിയാണ് സാഹസികമായി ജഡം കണ്ടെത്തിയത്. പാലത്തിന്റെ നടപ്പാതയിൽനിന്നും ഉപേക്ഷിക്കപ്പെട്ട ചെരുപ്പും തിരിച്ചറിയൽ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. പോസ്റ്റുമാർട്ടത്തിനുശേഷം ഇന്ന് സംസ്‌ക്കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP