Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെന്ന പേരിന്റെ പൂർണ രൂപം മേക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യയെന്ന് വെങ്കയ്യ നായിഡു; ഉദ്ഘാടനം ചെയ്യേണ്ടത് മോദി തന്നെയെന്നതിൽ സംശയമില്ലായിരുന്നുവെന്ന് പിണറായി; വികസന കാര്യത്തിൽ കേന്ദ്രം നൽകുന്നത് സമാനതകളില്ലാതെ പിന്തുണ; വിവാദങ്ങളുണ്ടാക്കാൻ ശ്രമിച്ചവർക്ക് ഇപ്പോൾ നിരാശയെന്നും കേരള മുഖ്യൻ

മോദിയെന്ന പേരിന്റെ പൂർണ രൂപം മേക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യയെന്ന് വെങ്കയ്യ നായിഡു; ഉദ്ഘാടനം ചെയ്യേണ്ടത് മോദി തന്നെയെന്നതിൽ സംശയമില്ലായിരുന്നുവെന്ന് പിണറായി; വികസന കാര്യത്തിൽ കേന്ദ്രം നൽകുന്നത് സമാനതകളില്ലാതെ പിന്തുണ; വിവാദങ്ങളുണ്ടാക്കാൻ ശ്രമിച്ചവർക്ക് ഇപ്പോൾ നിരാശയെന്നും കേരള മുഖ്യൻ

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നായ കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ താരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആമുഖ പ്രസംഗം നടത്തിയാണ് മോദി സദസ്സിനെ കയ്യിലെടുത്തത്. മോദിക്ക് മുൻപായി പ്രസംഗിച്ച നഗര വികസന കാര്യ മന്ത്രി വെങ്കയ്യ നായിഡുവിനും മുഖ്യമന്ത്രി പിണറായി വിജയനും നരേദന്ദ്ര മോദിയെ കുറിച്ച് പറയാൻ നല്ലത് മാത്രമേയുണ്ടായിരുന്നുള്ളു. ആദ്യം പ്രസംഗിച്ച വെങ്കയ്യനായിഡു പ്രധാനമന്ത്രിയെ അഭിനന്ദനിച്ചുകൊണ്ടും കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിച്ചുമാണ് തുടങ്ങിയത്. മോദിയുടെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങിന്റെ പൂർണ രൂപം മേക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ എന്നാണെന്നായിരുന്നു നായിഡുവിന്റെ പ്രസ്താവന

മാറ്റം വരുത്തൂ, പ്രവർത്തിക്കൂ, പരിവർത്തനം നടത്തൂ രാജ്യത്തെ നമുക്ക് മുന്നിലേക്ക് നയിക്കാമെന്നതാണ് പ്രധാനമന്ത്രി നൽകിയിട്ടുള്ള സന്ദേശമെന്നാണ് വെങ്കയ്യ നായിഡു സദസ്സിനെ അറിയിച്ചത്. വികസനത്തിനാണ് രാജ്യത്ത് പ്രാധാന്യമെന്നാണ് മറ്റൊരു സന്ദേശം. കേരളത്തിൽ വികസനത്തോടുള്ള കാഴ്ചപ്പാടുകളെ പുകഴ്‌ത്തി പറയാനും വെങ്കയ്യ നായിഡു മറന്നില്ല. കേരളത്തിലെയും കൊച്ചിയിലേയും ജനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും നായിഡു പറഞ്ഞു. വികസനം വികസനം വികസനം എന്നത് മാത്രമാണ് സർക്കാറിന്റെ മന്ത്രമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കൊച്ചി സ്മാർട് സിറ്റിയായി മാറുകയാണെന്നും കേന്ദ്ര സർക്കാരിന്റെ 100 സ്മാർട് നഗരങ്ങൾ എന്ന പദ്ധതിയിലെ ഭാഗമായ നഗരം അതിന്റ മുഖഛായ മാറ്റുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നമ്മുടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുകയാണെന്നും പൊതു ഗതാഗത സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കണമെന്നും ഇതിനായി മെച്ചപെട്ട സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്മാർട് സിറ്റി ആയ കൊച്ചിക്ക് ഇപ്പോൾ ഒരു സ്മാർട് മെട്രോയും കിട്ടിയിരിക്കുന്നു. നമ്മുടെ ടെൻഷൻ റിഡക്ഷൻ ചെയ്യാൻ പബ്ലിക് ട്രാൻസ്‌പോർട് സിസ്റ്റം ഉപയോഗിക്കണമെന്നും നായിഡു നിർദ്ദേശിച്ചു.

അതേ സമയം കേരളത്തിൽ കൂടുതൽ മെട്രോ റെയിലുകൾ എന്ന ആശയത്തെ നായിഡു പൂർണമായും പിന്തുണയ്ച്ചില്ല. മെട്രോ പോലെ ചിലവേറിയ പദ്ധതികരളിലേക്കാണോ ആദ്യമേ പോകേണ്ടത് എന്നാണ് അദ്ദേഹം കോഴിക്കോടിനെ ഉദ്ധരിച്ചുകൊണ്ട് ചോദിച്ചത്. അതേ സമയംതിരുവനന്തപുരം മെട്രോയെക്കുറിച്ച് അദ്ദേഹം പ്രതിബാധിച്ചതുമില്ല. റോഡുകളിൽ വീഥികൂട്ടിയുള്ള വികസനമാണ് അദ്ദേഹം നിർദ്ദേശിച്ചത്.

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത് ആരെന്നതിനെ ക്കുറിച്ച് സംസ്ഥാന സർക്കാറിന് ഒരു സംശയവുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം തുടങ്ങിയത്. മെട്രോ ഉദ്ഘാടനവുമായി വിവാദങ്ങളുണ്ടാക്കാൻ ശ്രമിച്ചവർക്ക് ഇപ്പോൾ നിരാശയാണ് ഉണ്ടായിട്ടുള്ളചതതെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിക്ക് വളരെ അധികം തിരക്കുകളുണ്ടെങ്കിലും അദ്ദേഹം തന്നെ ഉദ്ഘാടകനാകണമെന്ന് ത്‌നനെയായിരുന്നു സംസ്ഥാന സർക്കാറിന്റെ ആവശ്യം. വികസന കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും എപ്പോഴും അനുഭാവ പൂർണമായ നിലപാടുകളാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യൻ പറഞ്ഞു.

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന സഹായത്തിലൂടെ വികസനത്തിനായി ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അടിവരയിട്ട് പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൻ കേന്ദ്രത്തിന്റെ നിലപാട് തന്നെയാണ് സംസ്ഥാനത്തിനുമെന്നും വികസനം വികസനം വികസനം എന്ന മുദ്രാവാക്ം സംസ്ഥാനവും ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെട്രോ മലയാളികളുടേത് മാത്രമല്ലെന്നും അതിന്റെ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പങ്കെടുത്ത അന്യസംസ്ഥാന തൊഴിലാളിയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തൊഴിലാളികളേയും ഉൾപ്പെടുത്തി മെട്രോ യാത്ര നടത്തണമെന്നും അദ്ദേഹമ കൊച്ചി മെട്രോ അധികൃതരോട് ആവശ്യപ്പെട്ടു.

സ്വപ്‌ന പദ്ധതികളായ വിഴിഞ്ഞം, കൊച്ചി മെട്രോ രണ്ടാം ഘട്ടം എന്നിവയും എല്ലാം തന്നെ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. വികസന പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ സ്ഥലം ഏറ്റെടുപ്പ് ഉൾപ്പടെ വിവിധ തടസ്സങ്ങളാണ് ഉണ്ടാകുന്നത്. അത്തരം തടസ്സങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാവുന്നവരെ പുനരധിവസിപ്പിക്കുന്നതിന് മുന്തിയ പരിഗണന ഉണ്ടാകും എന്നാൽ അത് സ്വീകാര്യമല്ലാതെ എതിർക്കുന്നവർക്ക് വേണ്ടി ഒരു പദ്ധതിയും ഉപേക്ഷിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരിസഥിതിക്ക് വലിയ പ്രാധാന്യം നൽകികൊണ്ടായിരിക്കും വികസനമെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP