Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഖ്യാത ചലച്ചിത്രകാരനെ അടൂരിന് വേണ്ട! അടൂരിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അടൂർ ഗോപാലകൃഷ്ണനെ പങ്കെടുപ്പിച്ചില്ല; അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളും ഒഴിവാക്കി 'പ്രതികാരം'; പേരിനൊപ്പം അടൂർ എന്ന് ചേർത്തതൊഴിച്ചാൽ സ്വന്തം നാടിനുവേണ്ടി സംവിധായകൻ ഒന്നും ചെയ്തില്ലെന്ന് ആരോപണം

വിഖ്യാത ചലച്ചിത്രകാരനെ അടൂരിന് വേണ്ട! അടൂരിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അടൂർ ഗോപാലകൃഷ്ണനെ പങ്കെടുപ്പിച്ചില്ല; അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളും ഒഴിവാക്കി 'പ്രതികാരം'; പേരിനൊപ്പം അടൂർ എന്ന് ചേർത്തതൊഴിച്ചാൽ സ്വന്തം നാടിനുവേണ്ടി സംവിധായകൻ ഒന്നും ചെയ്തില്ലെന്ന് ആരോപണം

ശ്രീലാൽ വാസുദേവൻ

അടൂർ: കൊട്ടാരക്കര ശ്രീധരൻ നായർ എവിടുത്തുകാരനാണ് എന്ന് പണ്ടു മിമിക്രിക്കാർ ചോദിക്കുമായിരുന്നു. ഇതേ പോലെ ചലച്ചിത്ര അക്കാദമിയോട് ഇന്നാട്ടുകാർ ചോദിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ എവിടുത്തുകാരനാണ്?

അടൂരിൽ നടക്കുന്ന ആദ്യ ന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അടൂർ ഗോപാലകൃഷ്ണനെ പങ്കെടുപ്പിക്കാത്തതിനെ ചൊല്ലി പരസ്യവിവാദമാണ് ഇപ്പോൾ നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും പൊതുനിരത്തിലും മേള നടക്കുന്ന സ്ഥലത്തും പരസ്യവിവാദം മുറുകുമ്പോൾ അടൂർ ഗോപാലകൃഷ്ണന്റെ ജന്മസ്ഥലത്ത് വച്ച് നടത്തുന്ന ചലച്ചിത്രമേളയിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കാത്തതും അദ്ദേഹത്തിന്റെ ചലച്ചിത്രം ഒന്നു പോലും പ്രദർശനത്തിൽ ഉൾപ്പെടുത്താത്തതും ഗൗരവമായ ചർച്ചയായിട്ടുണ്ട്.

ചലച്ചിത്ര സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. ബിജുവാണ് മേളയുടെ ഡയറക്ടർ. ചിറ്റയം ഗോപകുമാർ എംഎ‍ൽഎയാണ് ചെയർമാൻ. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള നടന്നപ്പോൾ കൊടുമ്പിരികൊണ്ട പരസ്യപ്പോരിന്റെ ബാക്കിപത്രമാണ് അടൂരിലെ മേളയെന്ന് ഒരു വിഭാഗം പറയുമ്പോൾ അടൂർ എന്ന നാമധേയം പേരിനോടൊപ്പം ചേർത്ത് അടൂർ എന്ന സ്ഥലത്തെ വിശ്വവിഖ്യാതമാക്കിയതൊഴിച്ചാൽ ആ നാടിന് വേണ്ടി ഒരു സംഭാവനയും നൽകാൻ അടൂർ ഗോപാലകൃഷ്ണന് കഴിഞ്ഞിട്ടില്ലെന്ന് മറുവിഭാഗം ആരോപിക്കുന്നു.

അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോട്ടറ ഗവ. എൽ.പി.എസിനോ അടൂർ ബോയ്സ് ഹൈസ്‌കൂളിനോ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് കഴിയാത്തതാണ് ബിജു ചെയ്തതെന്ന് ബിജുവിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. അടൂർ ഗവ. ബോയ്സ് എച്ച്.എസ്.എസിൽ പൊതുവേദിയിൽ ഡോ.ബിജുവും അടൂർ ഗോപാലകൃഷ്ണനും തമ്മിൽ മുഖം തിരിച്ചിരുന്നതും ബിജുവിന്റെ പ്രസംഗം കേൾക്കാതെ അടൂർ സ്ഥലം വിട്ടതും ചർച്ചയിൽ നിറഞ്ഞു നിൽക്കുകയാണ്.

അടൂർ എന്ന സ്ഥലനാമം അടൂർ ഗോപാലകൃഷ്ണൻ പ്രശസ്തമാക്കിയപ്പോൾ അടൂർ പേരിനൊപ്പമില്ലാതെ തന്നെ പുതുതലമുറയുടെ പ്രതിനിധിയായി ഡോ. ബിജു ലോകപ്രശസ്തമാക്കിയെന്ന് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത കമലും ചൂണ്ടിക്കാട്ടി. അടൂരിൽ ഒരു അന്താരാഷ്ട ചലച്ചിത്രമേള നടത്താൻ എന്തുകൊണ്ടും അവകാശം ബിജുവിനുള്ളതാണെന്നും വരും വർഷങ്ങളിൽ ചലച്ചിത്ര അക്കാദമി ഇതിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തു നൽകുമെന്നും കമൽ പറഞ്ഞു. സിനിമയോടുള്ള അമിത ആവേശമാണ് മേള നടത്താൻ ബിജുവിനെ പ്രേരിപ്പിച്ചത്.

ഏതായാലും തിരുവനന്തപുരത്തു തുടങ്ങിയ ഉടക്കിനു പ്രതികാരമായാണ് ജന്മസ്ഥലമായ അടൂരിലെ മേളയിൽ നിന്ന് അടൂർ ഗോപാലകൃഷ്ണനെ ഒഴിവാക്കിയതെന്നു വാദം ഉയരുമ്പോൾ അടൂർ സ്ഥലത്ത് ഇല്ലാഞ്ഞതിനാലാണ് അദ്ദേഹത്തെ പരിപാടിക്കു വിളിക്കാഞ്ഞതെന്നാണ് സംഘാടകരുടെ ഭാഷ്യം. എന്നാൽ അടൂർ സിനിമകളും തഴയപ്പെട്ടതെന്തെന്ന് ചോദ്യം ഉയരുമ്പോൾ വ്യക്തമായ മറുപടി സംഘാടകർക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP