Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി ഗണേഷ്‌കുമാർ പോലും തറയിലിരുന്നാണ് സിനിമ കണ്ടത്; മിഡ്‌നൈറ്റ് ചിൽഡ്രനു അത്ഭുതപൂർവമായ തിരക്ക്‌

മന്ത്രി ഗണേഷ്‌കുമാർ പോലും തറയിലിരുന്നാണ് സിനിമ കണ്ടത്; മിഡ്‌നൈറ്റ് ചിൽഡ്രനു അത്ഭുതപൂർവമായ തിരക്ക്‌

തിരുവനന്തപുരം: പതിനേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തിങ്കളാഴ്ച ഏറെ ചർച്ച ചെയ്യപ്പെട്ടതും അഭൂതപൂർവമായ തിരക്കനുഭവപ്പെടുകയും ചെയ്ത ചിത്രമാണ് ദീപാ മേത്തയുടെ 'മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ എന്ന ചിത്രം. അഞ്ജലി തിയറ്ററിനകത്ത് നിന്നും തറയിലിരുന്നുമാണ് ഭൂരിഭാഗം പേരും ചിത്രം കണ്ടത്. എന്തിന് മന്ത്രി കെ.ബി ഗണേഷ്‌കുമാർപോലും തറയിലിരുന്നാണ് ചിത്രം കണ്ടത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ദിവസംപോലും ഇത്ര തിരക്കുണ്ടാകാറില്ല. ചലച്ചിത്ര അക്കാഡമി അധ്യക്ഷൻ പ്രിയദർശൻ ആരോ സംഘടിപ്പിച്ചു നൽകിയ പ്ലാസ്റ്റിക് ചെയറിലിരുന്നാണ് ചിത്രം ആസ്വദിച്ചത്. അനുയോജ്യമായൊരു സീറ്റ് ലഭിക്കാത്തതിനാൽ ചിത്രം തുടങ്ങി അല്പസമയം കഴിഞ്ഞപ്പോൾ സംവിധായിക ദീപാ മേത്തയും തിയേറ്റർ വിട്ടു. സിനിമ ആരംഭിക്കുന്നതിന് പത്തുമിനിട്ടു മുമ്പ് തിയേറ്ററിൽ എത്തിയ സംവിധായിക ദീപ മേത്തയെ ചുവന്ന പരവതാനിയിലൂടെ ആരാധകർ ആനയിച്ചു.

ബുക്കർ പ്രെസെ് നേടിയ സൽമാൻ റുഷ്ദിയുടെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് 'മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ'. ഏറെ വിവാദങ്ങളുയർത്തിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു തിങ്കളാഴ്ച. ആറു മണിക്കുള്ള പ്രദർശനത്തിന് ഒന്നരമണിക്കൂർ മുമ്പ് തന്നെ ആരാധകർ ഏറെക്കുറെ തിയേറ്റർ കൈയടക്കിയിരുന്നു. ചിത്രത്തിലെ അഭിനേതാക്കളായ രജത് കപൂർ, രാഹുൽ ബോസ് എന്നിവർക്കൊപ്പമാണ് ദീപ എത്തിയത്. മന്ത്രി ഗണേഷ് കുമാറും ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രിയദർശനും ചേർന്ന് ദീപയെയും സംഘത്തെയും സ്വീകരിച്ചു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം മുംബൈയിലെ ആശുപത്രിയിൽ രണ്ടു കുഞ്ഞുങ്ങൾ ജനിക്കുന്നു. ദരിദ്ര യുവതിയുടെ സന്തതിയായ സലിം സിനായിയും ധനിക ദമ്പതിമാരുടെ മകനായി ശിവയും. രണ്ടു പേരുടെയും ജീവിതം നിഗൂഢമായി ബന്ധിക്കപ്പെടുന്നു. രാജ്യത്തിന്റെ വിജയങ്ങളോടും ദുരന്തങ്ങളോടുമൊപ്പമുള്ള ഇരുവരുടേയും ജീവിതമാണ് മിഡ്‌നൈറ്റ് ചിൽഡ്രനിലൂടെ ദീപാ മേത്ത നമ്മോട് പറഞ്ഞത്. കിം കി ഡുക്കിന്റെ ചിത്രത്തിന് ശേഷം ഒരു പക്ഷേ ഏറ്റവും തിരക്കനുഭപ്പെട്ടത് മിഡ്‌നൈറ്റ് ചിൽഡ്രനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP