Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ ചൊവ്വയിൽ ഭക്ഷണമില്ലാതെ കുടുങ്ങി കിടക്കുകയാണെന്ന് ട്വീറ്റ്; ഇന്ത്യക്കാരൻ കുടുങ്ങിക്കിടക്കുന്നത് ചൊവ്വയിലാണെങ്കിൽ പോലും രക്ഷിക്കാൻ എത്തുമെന്ന് തിരിച്ചടിച്ച് സുഷമാ സ്വരാജ്; ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ പരിഹസിച്ചയാൾക്ക് ചുട്ടമറുപടി നൽകിയതോടെ മന്ത്രിയുടെ പ്രവാസി സ്‌നേഹത്തെ പ്രശംസിച്ച് ആരാധകർ

ഞാൻ ചൊവ്വയിൽ ഭക്ഷണമില്ലാതെ കുടുങ്ങി കിടക്കുകയാണെന്ന് ട്വീറ്റ്; ഇന്ത്യക്കാരൻ കുടുങ്ങിക്കിടക്കുന്നത് ചൊവ്വയിലാണെങ്കിൽ പോലും രക്ഷിക്കാൻ എത്തുമെന്ന് തിരിച്ചടിച്ച് സുഷമാ സ്വരാജ്; ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ പരിഹസിച്ചയാൾക്ക് ചുട്ടമറുപടി നൽകിയതോടെ മന്ത്രിയുടെ പ്രവാസി സ്‌നേഹത്തെ പ്രശംസിച്ച് ആരാധകർ

ന്യൂഡൽഹി: ഞാൻ ചൊവ്വയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഭക്ഷണമില്ലാതെ വലയുകയാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ പരിഹസിക്കാൻ ഉദ്ദേശിച്ച് ട്വീറ്റ് സന്ദേശം നൽകിയയാൾക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി കേന്ദ്ര പ്രവാസികാര്യ മന്ത്രി സുഷമാ സ്വരാജ്.

ലോകത്തിന്റെ ഏത് കോണിൽ കുടുങ്ങിയാലും, അത് ചൊവ്വയിലാണെങ്കിലും, ഇന്ത്യക്കാരെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം അവിടെയെത്തുമെന്ന് മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ തിരിച്ചടിച്ചതോടെ സംഭവം വൈറലായി.

കരൺ സായിനി എന്നയാൾ ആണ് ട്വീറ്റിട്ടത്. താൻ ഭക്ഷണമില്ലാതെ ചൊവ്വയിൽ കുടുങ്ങിക്കിടക്കുകയാണെന്നും എന്തുകൊണ്ടാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഇത്രയ്ക്ക് വൈകുന്നതെന്നും ട്വീറ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

ട്വീറ്റിൽ സുഷമാ സ്വരാജിനെയും ഐ.എസ്.ആർ.ഒയെയും ടാഗ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യക്കാർ ചൊവ്വയിൽ കുടുങ്ങിയാലും രക്ഷിക്കാനെത്തുമെന്ന് സുഷമാ സ്വരാജ് മറുപടി സന്ദേശം ഇട്ടത്.

പ്രവാസികളുടെ വിഷയങ്ങളിൽ ശ്‌ളാഘനീയമായ പ്രവർത്തനങ്ങൾ നടത്തുന്ന സുഷമയ്ക്ക് വലിയ അംഗീകാരമാണ് വിദേശ ഇന്ത്യക്കാർക്കിടയിലുള്ളത്. മുമ്പ് ആ സ്ഥാനത്തിരുന്ന മന്ത്രിമാരേക്കാൾ മഹനീയമായി പ്രവാസിക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സുഷമയ്ക്ക് പ്രവാസികൾക്കിടയിൽ വൻ ആരാധനയാണ്.

അതുകൊണ്ടുതന്നെ മന്ത്രിയെ കളിയാക്കാനും ചൊവ്വാ ദൗത്യത്തെ തരംതാഴ്‌ത്തിക്കാട്ടാനുമായി ഇട്ട ട്വീറ്റിന് മന്ത്രി മുഖത്തടിച്ച മറുപടി നൽകിയതിനെ അഭിനന്ദിച്ച് ആയിരങ്ങളാണ് രംഗത്തെത്തുന്നത്.

സുഷമാ സ്വരാജ്, ഞാൻ ചൊവ്വയിൽ കുടുങ്ങിക്കിടക്കുകയാണ്. 987 ദിവസം മുമ്പ് മംഗൾയാൻ വഴി അയച്ച ഭക്ഷണം തീരാറായി. എപ്പോഴാണ് മംഗൾയാൻ -2 അയക്കുന്നത് ഐഎസ്ആർഒ എന്ന ചോദ്യമുയർത്തിയാണ് കരൺ ട്വീറ്റ് ഇട്ടത്. നിങ്ങൾ ഇനി ചൊവ്വയിലാണ് കുടുങ്ങിക്കിടക്കുന്നത് എങ്കിൽപ്പോലും അവിടെയുള്ള ഇന്ത്യൻ എംബസി നിങ്ങളെ സഹായിക്കും എന്നായിരുന്നു സുഷമാ സ്വരാജിന്റെ മറുപടി.

ഒരുപാട് നല്ലകാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തെയും മന്ത്രി സുഷമാ സ്വരാജിനെയും കളിയാക്കുന്നതാണ് കരൺ സായിനിയുടെ ട്വീറ്റെന്ന് വിമർശിച്ചും നിരവധി പേർ എത്തി. വിദേശ രാജ്യങ്ങളിലും മറ്റും കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനും അവർക്ക് വേണ്ട സഹായം ചെയ്യുന്നതിനും സുഷമാ സ്വരാജ് നടത്തുന്ന ശ്രമങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

അടുത്തിടെ ഹൃദ്രോഗിയായ പാക്കിസ്ഥാൻ ബാലന് ചികിത്സയ്ക്കായി ഇന്ത്യൻ വിസ അനുവദിക്കുന്നതിനായി സുഷമ നടത്തിയ ഇടപെടലുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP