Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്റെ കൈ ഒടിച്ചത് സൂരജ് അല്ലെന്നു മനീഷ് സിങ്; പിടിവലി നീണ്ടു നിന്നത് 30 സെക്കൻഡ് മാത്രം; കൈ ഒടിഞ്ഞെന്ന് അറിയുന്നത് ഡോക്ടറെ കണ്ടപ്പോൾ; മാധ്യമങ്ങൾ കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നു; മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിവലിൽ പ്രതിസ്ഥാനത്തുള്ള മനീഷിനു പറയാനുള്ളത്

തന്റെ കൈ ഒടിച്ചത് സൂരജ് അല്ലെന്നു മനീഷ് സിങ്; പിടിവലി നീണ്ടു നിന്നത് 30 സെക്കൻഡ് മാത്രം; കൈ ഒടിഞ്ഞെന്ന് അറിയുന്നത് ഡോക്ടറെ കണ്ടപ്പോൾ; മാധ്യമങ്ങൾ കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നു; മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിവലിൽ പ്രതിസ്ഥാനത്തുള്ള മനീഷിനു പറയാനുള്ളത്

ചെന്നൈ: ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന്റെ പേരിൽ മദ്രാസ് ഐഐടി കാമ്പസിലുണ്ടായ സംഘർഷത്തിൽ മലപ്പുറം സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി ആർ. സൂരജിനെ ആക്രമിച്ചുവെന്നാരോപിക്കപ്പെടുന്ന മനീഷ് കുമാറിന്റെ വിശദീകരണം ശ്രദ്ധേയമാകുന്നു. സൂരജ് തന്റെ കയ്യൊടിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നാണ് മനീഷ് വിശദീകരിക്കുന്നത്. സൂരജും കൂട്ടുകാരും ചേർന്ന് ജൈന മതസ്ഥർക്കുള്ള കാന്റീനിൽ ബീഫ് വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് അടിപിടി ഉണ്ടായതെന്ന കാര്യവും മനീഷ് സ്ഥിരീകരിക്കുന്നില്ല.

കശാപ്പിനായി കാലികളെ കന്നുകാലി മാർക്കറ്റിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ പ്രതിഷേധിച്ചാണ് സൂരജ് ഉൾപ്പെടുന്ന അബ്ദേകർ പെരിയാർ സ്റ്റുഡന്റ്‌സ് സർക്കിൾ എന്ന സംഘനട ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഇതിനെ തുടർന്നുള്ള സംഘർഷത്തിൽ മലയാളി വിദ്യാർത്ഥിയായ സൂരജിന്റെ വലതു കണ്ണിന് ഇടികിട്ടി. എന്നാൽ സൂരജും കൂട്ടരും ജൈനന്മാർക്കായുള്ള കാന്റീനിലെത്തി പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്നായിരുന്നു സംഘർഷമെന്ന് പോസ്റ്റ്കാർഡ്.കോം അടക്കമുള്ള വെബസൈറ്റുകൾ റിപ്പോർട്ട് ചെയ്തു. സൂരജിനെ ആക്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മനീഷ് കൈ ഒടിഞ്ഞ് ആശുപത്രിയിലാണെന്നും റിപ്പോർട്ട് ചെയ്തു.

ഇതിനിടെയാണ് സൂരജ് വിശദീകരണവുമായി രംഗത്തെത്തിയത്. സൂരജുമായുള്ള സംഘർഷവും തന്റെ കൈ ഒടിഞ്ഞതും അപ്രതീക്ഷിതമായിരുന്നുവെന്നു മനീഷ് പറഞ്ഞതായി ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തു. സൂരജുമായി പിടിയുംവലിയും ഉണ്ടായി. രണ്ടു പേരും താഴെ വീണു. എന്റെ കൈ ഒടിച്ചത് ആരാണെന്നാണ് എല്ലാവരും ചോദിച്ചത്. എന്നാൽ തന്റെ കൈ ഒടിഞ്ഞിരുന്നുവെന്നു പോലും ഞാൻ അറിഞ്ഞത് വൈകിട്ട് ഡോക്ടർ പറഞ്ഞപ്പോഴാണെന്ന് മനീഷ് വിശദീകരിക്കുന്നു.

പിടിവലിക്കിടെ സൂരജും വീണിട്ടുണ്ടാകും. എന്നെ ആരും മർദിച്ചതായി ഓർക്കുന്നില്ല. അതു മാത്രമാണ് എനിക്കു പറയാൻ കഴിയുക. വഴക്കും പിടിവലിയും നടന്ന സമയത്ത് അവിടെ ഒരുപാടു വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. വെറും 30 സെക്കൻഡ് മാത്രമാണ് പിടിവലി നീണ്ടു നിന്നത്.

കൈ ഒടിഞ്ഞതിൽ തനിക്കു സൂരജിനെ നേരിട്ടു കുറ്റപ്പെടുത്താനാകില്ലെന്നു മനീഷ് പറഞ്ഞു. അവിടെ കൂടിനിന്ന വിദ്യാർത്ഥികളിലാർക്കെങ്കിലും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായിരിക്കും. എന്റെ വലതു കൈയ്ക്കു പരിക്കേറ്റു. സൂരജിനും പരിക്കേറ്റു. ചിലപ്പോ സൂരജിനും അറിയില്ലായിരിക്കും. എന്തായാലും സൂരജ് എന്നെ മർദിച്ചിട്ടില്ലെന്ന് എനിക്കു വ്യക്തമായി പറയാൻ കഴിയും.

സൂരജിന്റെ ചില സുഹൃത്തുക്കളും തന്നെ മർദിച്ചുവെന്ന ആരോപണവും മനീഷ് നിഷേധിച്ചു. എന്റെ കൈ ഒടിഞ്ഞതായി എനിക്കു മനസിലാകുന്നത് അന്ന് വൈകിട്ടാണ്. കൈ അനക്കാൻ എനിക്കു പറ്റുന്നില്ലായിരുന്നു. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് തോന്നി. ഡോക്ടറുടെ അടുത്തു ചെന്നപ്പോഴാണ് കൈ ഒടിഞ്ഞതായി മനസിലാകുന്നത്. ശക്തമായ അടി കിട്ടിയിരിക്കാമെന്നാണ് ഡോക്ടർ പറഞ്ഞത്.

സംഭവിച്ച കാര്യങ്ങളല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും സൂരജ് ആരോപിച്ചു. കാര്യങ്ങൾ രാഷ്ട്രീയവത്കരിക്കാനാണു മാധ്യമങ്ങൾ ശ്രമിക്കുന്നത്. സൂരജും സുഹൃത്തുക്കളും ചേർന്ന് ഐഐടിയിലെ ജൈന മതസ്ഥർക്കു വേണ്ടിയുള്ള കാന്റീനിൽ നിർബന്ധിത ബീഫ് വിതരണം നടത്തിയതാണു പ്രശ്‌നങ്ങൾക്കു കാരണമെന്ന് പോസ്റ്റ്കാർഡ്.കോം പോലുള്ള വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും മനീഷ് പരാമർശിച്ചില്ല. അതേസമയം ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിൽ ചില അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും മനീഷ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP